• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്കായി കോൺഗ്രസ്; യാത്ര ചെലവ് ഉൾപ്പെടെ എല്ലാം വഹിക്കും

 • By Aami Madhu

തിരുവനന്തപുരം; ലോക്ക് ഡൗണിൻറെ പശ്ചാത്തലത്തിൽ അതഥി തൊഴിലാളികളും പ്രവാസികളും സ്വദേശത്തേക്ക് മടങ്ങുമ്പോൾ അന്യസംസ്ഥാനത്തുള്ള മലയാളികളുടെ മടക്കം സംബന്ധിച്ച് ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. മതിയായ യാത്രാപാസ് ഇല്ലാതെ അതിർത്തിയിലെത്തിയ മലയാളികളെ ഉദ്യോഗസ്ഥർ തടയുന്നതും വിമർശനങ്ങൾ വഴിവെയ്ക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്ന മലയാളികൾക്കായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്.

cmsvideo
  KPCC ready to help Keraliites return from other states | Oneindia Malayalam

  ഒടുവിൽ സോണിയയുടെ ട്രംപ് കാർഡ് ഏറ്റു; മോദി വിയർക്കും!! വരാനിരിക്കുന്നത് പ്രതിസന്ധി..മുന്നറിയിപ്പ്

  കുടിയേറ്റ തൊഴിലാളികളുടെയും പ്രവാസി മലയാളികളുടേയും മടക്കയാത്രയ്ക്ക് സഹായം നൽകിയ പിന്നാലെയാണ് മലയാളികളുടെ കാര്യത്തിലും കോൺഗ്രസ് ഇടപെടൽ. വിശദാംശങ്ങളിലേക്ക്

   മലയാളികൾക്കായി

  മലയാളികൾക്കായി

  കൊവിഡിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങി പോയ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് തുക നൽകുമെന്ന് കോൺഗ്രസ് എംപിമാരും എംഎൽഎമാരും പ്രഖ്യാപിച്ചിരുന്നു. കുടിയേറ്റ തൊഴിലാളികളുടെ മടക്കത്തിന് സാമ്പത്തിക സഹായം നൽകുമെന്ന സോണിയ ഗാന്ധിയുടെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ഇത്.

   കെപിസിസികൾക്ക് നിർദ്ദേശം

  കെപിസിസികൾക്ക് നിർദ്ദേശം

  ഇപ്പോൾ മലയാളികളെയെത്തിക്കാനും തയ്യാറാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കോൺഗ്രസ്. ഇവരുടെ ചെലവുകൾ വഹിക്കുന്നത് സംബന്ധിച്ച് മറ്റ് കെപിസിസികളെ അറിയിച്ചതായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പോസ്റ്റ് വായിക്കാം

   കോൺഗ്രസ് വഹിക്കും

  കോൺഗ്രസ് വഹിക്കും

  ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്ന ആയിരകണക്കിന് മലയാളികളെ തിരികെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് കഴിയാവുന്ന എല്ലാ സഹായങ്ങളും കോണ്‍ഗ്രസ് നൽകും.കര്‍ണ്ണാടക,മഹരാഷ്ട്രാ കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റികള്‍ മുംബൈ, ബാംഗ്ലൂര്‍ എന്നിവടങ്ങളില്‍ നിന്നും ഓരോ ട്രെയിന്റെയും കേരളത്തിലേക്കുള്ള യാത്ര ചെലവ് വഹിക്കാമെന്ന് കെ.പി.സി.സിയെ അറിയിച്ചിട്ടുണ്ട്.

   എത്ര ചെലവ് വരുമെന്ന്

  എത്ര ചെലവ് വരുമെന്ന്

  ഇവിടങ്ങളില്‍ നിന്നും കേരളത്തിലേക്കെത്താനുള്ള ട്രെയിനായുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. ഇതുസംബന്ധമായി എത്ര തുക ചെലുവുവരുമെന്ന് അറിയിച്ചാല്‍ എത്രയും വേഗം ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താമെന്നും കര്‍ണ്ണാടക, മഹരാഷ്ട്ര കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

   കെഎസ്ആർടിസി ബസിൽ

  കെഎസ്ആർടിസി ബസിൽ

  അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ മലയാളികളെ കെ.എസ്.ആര്‍.ടി ബസ്സില്‍ നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഒട്ടും വൈകരുത്.വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്ന മലയാളികളും നാട്ടിലുള്ള അവരുടെ കുടുംബാംഗങ്ങളും ആതീവ ആശങ്കയിലും പ്രയാസത്തിലുമാണ്. ഇവരില്‍ നല്ലൊരു ശതമാനം പഠനാവശ്യത്തിന് പോയ വിദ്യാര്‍ത്ഥികളാണ്.

   ദിവസവേതന തൊഴിലാളികളും

  ദിവസവേതന തൊഴിലാളികളും

  ലോക്ക് ഡൗണിനെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചതും ഹോസ്റ്റലുകള്‍ പൂട്ടിയതും കൊണ്ട് ഇവര്‍ ഭക്ഷണവും താമസ സൗകര്യവും ഇല്ലാതെ ദുരിതത്തിലാണ്. സമാനമായ ദുരിതത്തിലാണ് ബിസിനസ്സ് ആവശ്യങ്ങള്‍ക്കായിപ്പോയ ചെറുകിട കച്ചവടക്കാരും ദിവസവേതന തൊഴിലാളികളും.

  നടപടി സ്വീകരിക്കണം

  നടപടി സ്വീകരിക്കണം

  ഇവരെ എത്രയും വേഗം കേരളത്തിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. അയല്‍ സംസ്ഥാനത്തുള്ളവരെ ബസ്സുകളിലും ദീര്‍ഘദൂരത്തുള്ളവരെ ട്രെയിനുകളിലും നാട്ടിലെത്തിക്കാന്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

   പാസ് ഏർപ്പെടുത്തുന്നത്

  പാസ് ഏർപ്പെടുത്തുന്നത്

  അതേസമയം രോഗവ്യാപനം ഇല്ലാതിരിക്കുക എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നായിരുന്നു മലയാളികളുടെ മടങ്ങി വരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രതികരിച്ചത്. അതുകൊണ്ടാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഇങ്ങോട്ടുവരാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് പാസ് ഏര്‍പ്പെടുത്തുന്നത്. ഇങ്ങനെ ക്രമം നിശ്ചയിക്കുന്നത് വരുന്ന ഓരോരുത്തര്‍ക്കും കൃത്യമായ പരിശോധനകളും പരിചരണവും നിരീക്ഷണവും ഉറപ്പാക്കാനാണ്. എല്ലാ സൗകര്യങ്ങളും ഉറപ്പാവുകയും വേണം.

   പാസ് വിതരണം നിർത്തിയിട്ടില്ല

  പാസ് വിതരണം നിർത്തിയിട്ടില്ല

  ഔദ്യോഗിക സംവിധാനങ്ങളിലൂടെ ലഭിക്കുന്ന പാസുമായി വരുന്നവര്‍ക്കു മാത്രമേ അതിര്‍ത്തി കടക്കാന്‍ കഴിയൂ. സംസ്ഥാനത്തേക്ക് കടക്കുന്നതിനുള്ള പാസ് വിതരണം നിര്‍ത്തിവെച്ചിട്ടില്ല. അതിര്‍ത്തിയിലെ നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ക്രമീകരണങ്ങളുമായി എല്ലാവരും സഹകരിക്കണം.

   പ്രത്യേക ട്രെയിൻ

  പ്രത്യേക ട്രെയിൻ

  വിദൂര സ്ഥലങ്ങളില്‍ അകപ്പെട്ടുകിടക്കുന്നവരെ ട്രെയിന്‍ മാര്‍ഗം കൊണ്ടുവരുന്നതിനുള്ള പരിശ്രമം തുടരുകയാണ്. ആദ്യ ട്രെയില്‍ ഡെല്‍ഹിയില്‍നിന്ന് പുറപ്പെടാനാകുമെന്ന് പ്രതീക്ഷിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതില്‍ മുന്‍ഗണന ലഭിക്കുക. മുംബൈ, ബംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളില്‍നിന്നും പ്രത്യേക ട്രെയിനുകള്‍ ആലോചിച്ചിട്ടുണ്ട്.

   ഹെൽപ് ഡസ്കുകൾ

  ഹെൽപ് ഡസ്കുകൾ

  മറ്റു മാര്‍ഗമില്ലാതെ പെട്ടുപോകുന്നവരെ ഇവിടെനിന്ന് വാഹനം അയച്ച് തിരിച്ചെത്തിക്കല്‍ എങ്ങനെയെന്നത് ആലോചിച്ച് അതിനുതകുന്ന നടപടിയും പിന്നീട് സ്വീകരിക്കും.

  ഇന്ത്യയ്ക്കകത്തെ പ്രവാസി കേരളീയരുടെ സൗകര്യത്തിനായി ഡെല്‍ഹി കേരള ഹൗസ്, മുംബൈ കേരള ഹൗസ്, ബംഗളൂരു, ചെന്നൈ നോര്‍ക്ക ഓഫീസുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഹെല്‍പ്പ്ഡെസ്ക്കുകൾ തുടങ്ങും. ഈ നാല് കേന്ദ്രങ്ങളിലും അതത് സംസ്ഥാനങ്ങളിലുള്ള പ്രവാസി കേരളീയര്‍ക്കായി കോള്‍ സെന്‍ററുകളും ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  അല്ല, പള്ളികളിൽ നിന്ന് സർക്കാർ പണം സ്വീകരിച്ചോ? പ്രതികരണവുമായി ഗോകുൽ സുരേഷ് ഗോപി

  അമിത് ഷായ്ക്ക് ഗുരുതര അസുഖം? ഷാ എവിടെ? 'ഷായ്ക്ക് അസാധാരണമായ എന്തോ സംഭവിച്ചോ,ജനങ്ങളെ അറിയിക്കണമെന്ന്'

  English summary
  KPCC ready to help keraliites return from other states
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X