മുല്ലപ്പെരിയാറിന് പിന്നാലെ ചെറുതോണിയും തുറക്കും; തുറക്കുക നാളെയോ മറ്റന്നാളോ; നിലവിൽ ജലനിരപ്പ് 2398.28 അടി
തിരുവനന്തപുരം/ഇടുക്കി: മുല്ലപ്പെരിയാർ ഡാം തുറന്നാൽ ചെറുതോണി ഡാം കൂടി തുറക്കേണ്ടി വരുമെന്ന് വൈദ്യുതിബോർഡ്. നാളെ വൈകിട്ട് നാലിനോ അല്ലെങ്കിൽ മറ്റന്നാൾ രാവിലെയോ ഇടുക്കി ഡാമിൻ്റെ ഒരു ഷട്ടർ തുറന്നേക്കും. ഇടുക്കിയിലെ ജലനിരപ്പ് നിലവിൽ 2398.28 അടി. മുല്ലപ്പെരിയാർ ഡാമിൽ നിന്ന് തമിഴ്നാട് സെക്കൻഡിൽ 3000 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്. അതേസമയം, ഡാം തുറന്നാലും പെരിയാറിലെ ജലനിരപ്പ് അപകട പരിധി കടക്കില്ലെന്ന് ജലവിഭവ മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിൻറെ പരിസരത്തുള്ള 380 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചതായും മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാർ ഡാമിന് പിന്നാലെ ഇടുക്കി ചെറുതോണി ഡാം കൂടി തുറക്കുന്നു. തുറക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി വൈദ്യുതി ബോർഡ്. നാളെ വൈകിട്ട് നാലിനോ അല്ലെങ്കിൽ മറ്റന്നാളോ ഡാം തുറക്കും. ഇടുക്കിയിലെ ജലനിരപ്പ് നിലവിൽ 2398.28 അടിയാണ്. നിലവിൽ ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിൽ നല്ല മഴ ലഭിക്കുന്നുണ്ട്. ഇന്ന് പൂർണമായും ഇടുക്കി ജില്ലയിൽ നല്ല നിലയ്ക്കുള്ള മഴ ലഭിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാർ ഡാമിൽ നിന്ന് തമിഴ്നാട് സെക്കൻഡിൽ 3000 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്. അതേസമയം, ഡാം തുറന്നാലും പെരിയാറിലെ ജലനിരപ്പ് അപകട പരിധി കടക്കില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിൻ്റെ പരിസരത്തുള്ള 380 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, മുല്ലപ്പെരിയാറിൽ അതീവജാഗ്രത നിലനിൽക്കുന്നുണ്ടെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. രാവിലെ ആറ് മണിക്ക് തന്നെ അനൗൺസ്മെന്റുകൾ നൽകും. രാവിലെ 7 മണിക്കാണ് ഡാം തുറക്കുന്നത്. സ്പിൽവേ ഷട്ടറുകൾ ഉയർത്തുന്നത് ബന്ധപ്പെട്ട അധികൃതരുടെ സാന്നിധ്യത്തിലാണ് - മന്ത്രി പറഞ്ഞു.
ഡാമിൻ്റെ പരിസരപ്രദേശങ്ങളിൽ താമസിക്കുന്നവർ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറിയിട്ടുണ്ട്. നാളെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നൊരുക്കങ്ങൾ നടത്തിയതായും ജനങ്ങൾ വേണ്ട ജാഗ്രത പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ഇടുക്കി ജില്ലയിൽ ആർടിഒ ക്യാമ്പ് ചെയ്ത് മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ട്. മുല്ലപ്പെരിയാറിലേക്കുള്ള യാത്രയിലാണ്. അനാവശ്യ ഭീതി വേണ്ട. അലസത പാടില്ല, ശക്തമായ ജാഗ്രത വേണമെന്നും മന്ത്രി കെ രാജൻ ഓർമ്മിപ്പിച്ചു. മുല്ലപ്പെരിയാർ സൗഹാർദ്ദപരമായി തന്നെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിതമായ മഴയെ മാത്രമാണ് ഭയക്കേണ്ടതെന്നും 339 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചെന്നും മന്ത്രി വ്യക്തമാക്കി.
പുത്തന്‍ മേക്കോവറില്‍ ആനന്ദം താരം സിദ്ധി; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications