കെഎസ്ആർടിസിയുടെ പോക്ക് എങ്ങോട്ട്? മഹാമാരിയ്ക്ക് പിന്നാലെ ദുരിതകാലം..; പ്രതിദിന വരുമാനം ഇത്രയാണ് !
തിരുവനന്തപുരം: ലാഭ നേട്ടങ്ങൾ നോക്കാതെ ജീവനക്കാരുടെ ശമ്പളം എങ്കിലും കൃത്യമായി കൊടുക്കാൻ സർവീസ് നടത്തുന്ന സ്ഥിതിയാണ് ഇപ്പോൾ കെ എസ് ആർ ടി സിയിൽ ഉള്ളത്. കോവിഡ് പ്രതിസന്ധി മറ്റു മേഖലകളെ ബാധിച്ചതുപോലെ തന്നെ കെ എസ് ആർ ടി സിയെയും ബാധിച്ചു.
ലോക്ക് ഡൗൺ കാലഘട്ടത്തിന് മുൻപ് എട്ടു കോടി രൂപ പ്രതിദിന വരുമാനമായി കെ എസ് ആർ ടി സി നേടിയെടുത്തിരുന്നു. എന്നാൽ, ഇപ്പോൾ പ്രതിദിനം അഞ്ചു കോടി രൂപ മാത്രമാണ് ലഭിക്കുന്നത്.
ഇന്ധന ചെലവും പെൻഷനും ജീവനക്കാരുടെ ശമ്പളവും എല്ലാം കെ എസ് ആർ ടി സിയെ കൊണ്ട് താങ്ങാവുന്നതിനും അപ്പുറമെന്ന് സാരം. കൊവിഡ് മഹാമാരിയ്ക്ക് മുൻപ് പെൻഷൻ വിതരണത്തിൽ ആയിരുന്നു കെ എസ് ആർ ടി സി പ്രതിസന്ധി നേരിടുന്നത്.

എന്നാൽ, ഇപ്പോൾ സ്ഥിതി മാറിയിരിക്കുന്നു. പണിയെടുക്കുന്ന ജീവനക്കാർക്ക് പോലും നേരെ ചൊവ്വേ ശമ്പളം നൽകാൻ കഴിയാത്ത സ്ഥിതിയിലേക്കാണ് കെ എസ് ആർ ടി സി എത്തി നിൽക്കുന്നത്. കെ എസ് ആർ ടി സി മാനേജ്മെന്റും സർക്കാരും ചേർന്നാണ് പെൻഷനും ജീവനക്കാരുടെ ശമ്പളവും മുടക്കമില്ലാതെ വിതരണം ചെയ്യാൻ ശ്രമിക്കുന്നത്. ജീവനക്കാരുടെ ശമ്പളത്തിന് വേണ്ട 60 കോടി രൂപ ലോക ഡൗണിന് മുമ്പ് കെ എസ് ആർ ടി സി യാതൊരുവിധ ബുദ്ധിമുട്ടും ഇല്ലാതെ സർവീസ് നടത്തി കണ്ടെത്തിയിരുന്നു.
'അനീതിയും മത തീവ്രവാദവും കണ്ടില്ലെന്ന് നടിക്കുകയാണ് പിണറായി സർക്കാർ' - വിമർശിച്ച് കുമ്മനം

1 മാസം ആകെ ശമ്പളത്തിന് വേണ്ടത് 80 കോടി രൂപയാണ്. എന്നാൽ, സർക്കാറിനെ ആശ്രയിക്കേണ്ടി വന്നത് പെൻഷൻകാരുടെ തുക നൽകുന്നതിലേക്ക് വേണ്ടി മാത്രം. 65 കോടി രൂപയായിരുന്നു പെൻഷൻ ഇനത്തിൽ കെ എസ് ആർ ടി സിയ്ക്ക് വേണ്ടിയിരുന്നത്. ഇതിൽ ഡീസൽ ചെലവും വായ്പാ തിരിച്ചടവും കഴിഞ്ഞാൽ, ജീവനക്കാരുടെ ശമ്പളത്തിനുളള വക സർവീസ് നടത്തി ഇപ്പോൾ കണ്ടെത്താൻ കഴിയുന്നില്ല.

കെ എസ് ആർ ടി സിയുടെ മാസ വരുമാനം മാർച്ചിൽ 152 കോടി രൂപയായിരുന്നു. ശമ്പളം, ഡീസൽ, പെൻഷൻ, വായ്പാ തിരിച്ചടവ്, ടോൾ തുക ,വാഹന നഷ്ടപരിഹാരം എന്നിവയിലെല്ലാം തന്നെ തുക കരുതണമെന്നതും വെല്ലുവിളിയാണ്. മാർച്ചിൽ കണ്ടെത്തിയ വരുമാനം 152 കോടി രൂപയാണെങ്കിലും വരവിനേക്കാൾ ചിലവാണ് നമ്മൾ ഈ പറയുന്ന ആനവണ്ടിക്ക്.

മാർച്ച് മാസത്തിലെ ചെലവ് 293.50 കോടി. ഇതിൽ, ജീവനക്കാരുടെ ശമ്പളത്തിന് 96 കോടി. ഡീസൽ ചിലവ് 90 കോടി. പെൻഷൻ തുക 65 കോടി. വായ്പാ തിരിച്ചടവ് 30 കോടി. സ്പെയർപാർട്സ് ആറുകോടി, വാഹനാപകട നഷ്ടപരിഹാരം നാലു കോടി, ടോൾ തുക 2.5 കോടി എന്നിങ്ങനെയാണ്. ഇതിൽ മാസം കണ്ടെത്തിയത് വെറും 152 കോടി രൂപ. അപ്പോൾ പ്രതിസന്ധിയെ കുറ്റം പറയാനും കഴിയില്ല.
'അനീതിയും മത തീവ്രവാദവും കണ്ടില്ലെന്ന് നടിക്കുകയാണ് പിണറായി സർക്കാർ' - വിമർശിച്ച് കുമ്മനം

അതായത്, ഡീസൽ ചെലവും വായ്പാ തിരിച്ചടവും കഴിഞ്ഞാൽ ജീവനക്കാരുടെ ശമ്പളത്തിനുള്ള തുക സ്വയം കണ്ടെത്താൻ കെ എസ് ആർ ടി സിയ്ക്ക് കഴിയുന്നില്ല എന്നതാണ് സത്യം. ഒരു മാസം 30 കോടി രൂപയിൽ കൂടുതൽ ശമ്പള വകയിൽ ധനസഹായമായി നൽകാൻ കഴിയില്ലെന്ന് നിലപാടാണ് സർക്കാരിന് ഉളളത്. കടം വാങ്ങി ജീവനക്കാരുടെ ശമ്പളം നൽകാൻ കഴിയും എന്നാൽ, കടക്കെണി തന്നെ വീണ്ടും ഫലം.

എന്നാൽ, സർവീസ് നടത്തി തുക സ്വന്തമായി കണ്ടെത്തണമെന്നും വരുന്ന മാസങ്ങളിൽ പ്രതിസന്ധി ഉണ്ടാകുമെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. ഇപ്പോൾ കെ എസ് ആര്‍ ടി സിയുടെ ശമ്പള കാര്യത്തില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്നും വ്യക്തമാക്കി.ഇതിന് പിന്നാലെ വരാനിരിക്കുന്ന ദിനങ്ങൾ ഇരുട്ടിലേക്കോ എന്നതും കെ എസ് ആർ ടി സിയ്ക്ക് ആശങ്കയാണ്.