കേരളത്തിലെ നേതാക്കളുടെ പ്രായം 70നും മേലെ, നേതൃത്വത്തെ കണക്കിന് കളിയാക്കി കെഎസ് യു പ്രമേയം

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യമാകെ പുതുതലമുറ നേതൃത്വത്തിലേക്കു വരുമ്പോള്‍ കേരളത്തിലെ നേതാക്കളുടെ പ്രായം 70നു മുകളിലെന്ന് കെഎസ് യുവിന്റെ വിമര്‍ശനം. പാര്‍ട്ടി പ്രതിസന്ധിയിലാകുമ്പോള്‍ എതിരാളികളുടെ കൈയില്‍ ആയുധം കൊടുക്കുന്ന ആദര്‍ശധീര വീരന്‍മാര്‍ സ്വയംഭൂവല്ലെന്ന് ഓര്‍ക്കണം. സ്വന്തം സ്ഥാനമാനങ്ങള്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പുതന്നെ അട്ടിറിച്ച ഇത്തരം നേതാക്കള്‍ യുവാക്കളുടെ അവസരം തട്ടിപ്പറിച്ചെന്നും എലത്തൂരില്‍ നടന്നുവന്ന ജില്ലാ പഠന ക്യാംപിലെ പ്രമേയത്തില്‍ വിമര്‍ശനമുയര്‍ന്നു.

കടന്നു പോയത് കഷ്ടതകൾ നിറഞ്ഞ കാലഘട്ടത്തിലൂടെ; മനുഷ്യൻ സ്റ്റീൽ പോലെ ആകണമെന്ന് അനിൽ അംബാനി

പാര്‍ട്ടി പ്രവര്‍ത്തകരെ ഒന്നാകെ അപമാനിക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. യോഗങ്ങളില്‍ വന്നിരുന്ന് ആവേശം പ്രസംഗിക്കുന്നവരെ കെഎസ് യുവിന് വേണ്ട. സംഘടന പ്രതിസന്ധിയിലാകുമ്പോള്‍ രക്ഷിക്കാന്‍ എത്തുന്ന നേതാക്കളെയാണ് കെഎസ് യു ആഗ്രഹിക്കുന്നത്. കെഎസ് യു എവിടെ, കെഎസ് യു ഉണ്ടോ എന്നൊക്കെ ചോദിച്ചു സംഘടനയുടെ ആത്മവീര്യം പൊതുയോഗങ്ങളില്‍ ചോര്‍ത്തിക്കളയുന്ന നേതാക്കള്‍ സ്വന്തം മക്കളെയെങ്കിലും സംഘടനയ്ക്കു വിട്ടുനല്‍കണം. എങ്കില്‍ അല്‍പ്പംകൂടി ആശ്വസമായിരിക്കുമെന്നും പ്രമേയം വിലയിരുത്തി.

ksu1

ക്യാംപസുകളില്‍ വര്‍ഗീയവത്കരണം നടക്കുമ്പോള്‍ അവ തടയുന്നതിന് സാംസ്‌കാരിക ഇടപെടല്‍ നടത്താന്‍ കെഎസ് യുവിന് കഴിഞ്ഞില്ല. ഒരു സാംസ്‌കാരിക നായകനെപ്പോലും ഉയര്‍ത്തിക്കാട്ടാന്‍ ഇല്ലാതെ കെഎസ് യു നിരായുധമായി നില്‍ക്കേണ്ടിവന്നുവെന്നും പ്രമേയം ചൂണ്ടിക്കാട്ടി. എല്ലാ ക്യാംപസുകളിലും വനിത വിങുകള്‍ ആരംഭിക്കാന്‍ ക്യാംപില്‍ ധാരണയായി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
KSU making fun of leadership

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്