കുമിളി-ഡിണ്ടിഗൽ ശബരിമല റെയിൽപാത; പച്ചക്കൊടി വീശി കേന്ദ്രം..സർവ്വേയും റിപ്പോർട്ടും തയ്യാറാക്കും
ഇടുക്കി നിവാസികളുടെ ഏറെനാളായുള്ള ആഗ്രഹമാണ് ഡിണ്ടിഗൽ-ലോവർ ക്യാംപ് റെയിൽപാത.നിരവധി കാരണങ്ങൾ കൊണ്ട് പദ്ധതി വൈകിപ്പോകുകയായിരുന്നു. ഇപ്പോഴിതാ പദ്ധതിക്ക് പച്ചക്കൊടി വീശിയിരിക്കുകയാണ് റെയിൽവെ. റെയിൽപാത സംബന്ധിച്ച വിശദമായ സർവ്വേയും പഠന റിപ്പോർട്ടും തയ്യാറാക്കുന്നതിനായി അനുമതി നൽകിയതായി കേന്ദ്രറെയിൽ മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയെ അറിയിച്ചു. തേനി എംപി തങ്കതമിഴ് സെൽവത്തിൻ്റെ ചോദ്യത്തിനാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കി.
2009 ലാണ് പദ്ധതി സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചത്. തുടർന്ന് 2012 ൽ പാതയുടെ സർവ്വേ നടപടികൾക്ക് റെയിൽവെ അംഗീകാരം നൽകി. എന്നാൽ പദ്ധതി പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നു. തേനി ഡിസ്ട്രിക്ട് പാസഞ്ചേഴ്സ് അസോസിയേഷനും വ്യാപാര വ്യവസായ ഏകോപന സമിതിയുമെല്ലാം പദ്ധതിക്കായി നിരവധി റാലികളും ഒപ്പുശേഖരണവും സമരങ്ങളുമെല്ലാം നടത്തി. തുടർന്ന് നേതാക്കൾ തേനി എം.പിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിയെ കണ്ടിരുന്നു. ഈ നീക്കങ്ങളാണ് ഇപ്പോൾ വിജയം കണ്ടിരിക്കുന്നത്.

100 കിമി നീളുന്നതാണ് ഡിണ്ടിഗൽ-ലോവർ ക്യാമ്പ് റെയിൽപാത. ചെമ്പട്ടി, വത്തലഗുണ്ടു, പെരിയകുളം, തേനി, ബോഡിനായ്ക്കന്നൂർ, തേവാരം, കമ്പം തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് ഇത് കടന്നുപോകുക. ഏകദേശം 800 കോടിയോളമാണ് പദ്ധതി ചെലവ്. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ചേർന്നാണ് പദ്ധതിയുടെ ചിലവ് വഹിക്കുക.
പദ്ധതി യാഥാർത്ഥ്യമായാൽ നിരവധി ഗുണങ്ങളാണ് ഇടുക്കിക്കാർക്ക് ലഭിക്കുക.സ്വന്തം നാട്ടിൽ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നു എന്നത് തന്നെയാണ് ഇതിൽ പ്രധാനം. അയൽ സംസ്ഥാനങ്ങളിൽ നിന്നും ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകർക്കും ഇത് ഗുണം ചെയ്യും. വ്യാപാര, ടൂറിസം മേഖലകളിൽ കാര്യമായ വികസനമുണ്ടാകും. കേരളത്തിൽ നിന്നുള്ള ഏലം, കുരുമുളക് തുടങ്ങിയ ഉൽപന്നങ്ങളും തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറികളും ഉൾപ്പെടെയുള്ള ചരക്കുകളുടെ ഗതാഗതത്തിനും ഇത് പ്രയോജനപ്പെടും.
നന്ദേഡ്-കൊല്ലം ശബരിമല സ്പെഷ്യൽ എക്സ്പ്രസിന് ആവണീശ്വരത്തും കൊട്ടാരക്കരയിലും സ്റ്റോപ്പ് അനുവദിച്ചു
നന്ദേഡ് - കൊല്ലം - നന്ദേഡ് ശബരിമല സ്പെഷ്യൽ എക്സ്പ്രസ് (ട്രെയിൻ നമ്പർ 07111/07112) സർവീസിന് മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ ആവണീശ്വരം, കൊട്ടാരക്കര റെയിൽവേ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചു. നന്ദേഡിൽ നിന്ന് എല്ലാ വ്യാഴാഴ്ചകളിലും പുറപ്പെടുന്ന 07111 നന്ദേഡ് - കൊല്ലം എക്സ്പ്രസ് ആവണീശ്വരത്തിൽ ശനിയാഴ്ച പുലർച്ചെ 01.25നും കൊട്ടാരക്കരയിൽ 01.33നും എത്തും. കൊല്ലത്ത് നിന്ന് എല്ലാ ശനിയാഴ്ചകളിലും പുറപ്പെടുന്ന 07112 കൊല്ലം - നന്ദേഡ് എക്സ്പ്രസ് കൊട്ടാരക്കരയിൽ രാവിലെ 06.10നും ആവണീശ്വരത്തിൽ 06.25നും എത്തിച്ചേരും.
ഈ സ്റ്റോപ്പുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയിരുന്നുവെന്നും അതിന് അനുകൂലമായ തീരുമാനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.. തിരുപ്പതി, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നതിനും തിരിച്ചുപോകുന്നതിനും ഈ സർവീസ് യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമാകും. ശബരിമല സീസണിലും സാധാരണ യാത്രക്കാരുടെയും ദീർഘകാല ആവശ്യത്തിന് ഇതുവഴി പരിഹാരമുണ്ടാകും.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications