കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സലിംകുമാറിന്റെ ദളിത് ചിത്രത്തിന് പിന്തുണയുമായി കുമ്മനം രാജശേഖരനെത്തി

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: ദളിത് ചിത്രം പ്രമേയമാക്കി ഒരുക്കിയ സലിംകുമാറിന്റെ 'മൂന്നാം നാള്‍ ഞായറാഴ്ച' എന്ന ചിത്രം നേരിടുന്ന വിവേചനത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെത്തി. സലിംകുമാര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്ന സലിംകുമാര്‍ തന്നെയാണ്. എന്നാല്‍, ചിത്രം ഇതുവരെ പ്രദര്‍ശിപ്പിച്ചിട്ടില്ല.

ദളിതന്റെ കഥ പറയുന്ന തന്റെ സിനിമ പ്രദര്‍ശിപ്പിക്കുന്നില്ല, വിവേചനം നേരിടുന്നുവെന്ന് സലിംകുമാര്‍ദളിതന്റെ കഥ പറയുന്ന തന്റെ സിനിമ പ്രദര്‍ശിപ്പിക്കുന്നില്ല, വിവേചനം നേരിടുന്നുവെന്ന് സലിംകുമാര്‍

സിനിമയിലെ ജാതി വിവേചനത്തിന്റെ പേരും പറഞ്ഞ് വിതരണക്കാര്‍ പ്രദര്‍ശനത്തിന് തടസം നില്‍ക്കുകയാണെന്ന് കഴിഞ്ഞ ദിവസമാണ് സലിംകുമാര്‍ പറഞ്ഞത്. അതേസമയം സിനിമ പ്രദര്‍ശിപ്പിക്കാനുള്ള എല്ലാ പിന്തുണയും നല്‍കുമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞിരിക്കുകയാണ്. ദേശീയ ചാനലില്‍ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള എല്ലാ സഹായവും ചെയ്തു നല്‍കുമെന്നാണ് സലിംകുമാര്‍ പറഞ്ഞിരിക്കുന്നത്.

സഹായ വാഗ്ദാനം

സഹായ വാഗ്ദാനം

സലിംകുമാറിന്റെ മൂന്നാം നാള്‍ ഞായറാഴ്ച എന്ന ചിത്രത്തിന് എല്ലാവിധ സഹായവും നല്‍കുമെന്നാണ് കുമ്മനം പറഞ്ഞിരിക്കുന്നത്. ദേശീയ ചാനലില്‍ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യം ഒരുക്കി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജാതി വിവേചനം

ജാതി വിവേചനം

ദളിത് വിഭാഗത്തോടുള്ള വിവേചനം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. രാജ്യത്ത് നടക്കുന്ന പല പ്രശ്ങ്ങളും ജാതിവിവേചനം തന്നെയാണ്. സിനിമയോടും ഇത്തരം അയിത്തം കാണിച്ചിരിക്കുകയാണ്.

പ്രേക്ഷകര്‍ സ്വീകരിക്കില്ല

പ്രേക്ഷകര്‍ സ്വീകരിക്കില്ല

ദളിതന്റെ കഥ പ്രേക്ഷകര്‍ സ്വീകരിക്കില്ലെന്നും ഇഷ്ടപ്പെടില്ലെന്നും പറഞ്ഞാണ് സിനിമ പ്രദര്‍ശിപ്പിക്കാതിരിക്കുന്നത്. വിതരണക്കാരാണ് ഇപ്പോള്‍ തടസം നില്‍ക്കുന്നതെന്നും സലിംകുമാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

പ്രശ്‌നങ്ങള്‍ ഇപ്പോള്‍ മാത്രം

പ്രശ്‌നങ്ങള്‍ ഇപ്പോള്‍ മാത്രം

മുന്‍പും ദളിതരുടെ കഥ പറയുന്ന ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ ചിത്രങ്ങള്‍ വിജയിച്ചിട്ടുമുണ്ട്. ഇപ്പോള്‍ ഇത്തരത്തിലുള്ള ഇടപെടല്‍ തീര്‍ത്തും തെറ്റാണെന്ന് സലിംകുമാര്‍ പറഞ്ഞിരുന്നു. മലയാളത്തില്‍ ഇതുവരെ ഉണ്ടാകാത്ത നല്ലൊരു ദളിത് സിനിമയാണ് ഇതെന്നും താരം വ്യക്തമാക്കിയിരുന്നു.

ദളിതരെങ്കില്‍ ചിത്രം കാണണം

ദളിതരെങ്കില്‍ ചിത്രം കാണണം

ആദിവാസികളും ദളിതരുമായ സഹോദരീസഹോദരന്മാരെങ്കിലും ഈ ചിത്രം കാണണമെന്നാണ് സലിംകുമാറിന്റെ ആഗ്രഹം. ചില തിയറ്റര്‍ ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
BJP state president kummanam Rajasekharan support actor salim kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X