കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജരേഖകള്‍ ചമച്ച് മൂന്നാറില്‍ കയ്യേറ്റങ്ങള്‍ ആവര്‍ത്തിക്കുന്നു: രാഷ്ട്രീയക്കാരുടെ ഒത്താശ!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി കൈയ്യടക്കാന്‍ മൂന്നാറില്‍ പ്രത്യേക മാഫിയസംഘം സജീവമായിരിക്കുന്നു. വില്ലേജ് ഓഫീസറുടെ വ്യാജ കൈവശരേഖയും സീലും ഉപയോഗപ്പെടുത്തിയാണ് സര്‍ക്കാരിന്റെ കോടികള്‍ വിലമതിക്കുന്ന ഭൂമികള്‍ ഭൂമാഫിയ തട്ടിയെടുക്കാന്‍ ശ്രമം നടത്തുന്നത്. ആരും അത്രവേഗം കടന്നു ചെല്ലാത്ത പ്രദേശങ്ങള്‍ കേന്ദ്രികരിച്ച് താല്‍ക്കാലിക ഷെഡുകള്‍ നിര്‍മ്മിച്ച ശേഷം, വ്യാജ രേഖകള്‍ കോടതിയില്‍ ഹാജരാക്കി തുര്‍ന്നും താമസിക്കാന്‍ അനുവദിക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ട് നേടിയെടുക്കുന്ന ഉത്തരവും കൈക്കലാക്കിയാണ് പലരും കയ്യേറ്റം നടത്തുന്നത്.

താല്‍ക്കാലിക ഷെഡുകള്‍ നിര്‍മ്മിച്ച് വ്യാജ രേഖകളോടെ ഈ ഭൂമികള്‍ കോടികള്‍ക്ക് മറിച്ചുവില്‍ക്കുകയുമാണ് പലരും ചെയ്യുന്നത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ കെഡിഎച്ച് വില്ലേജ് ഓഫീസിന് സമീപത്താണ് ഇത്തരത്തില്‍ ഭൂമികള്‍ മാഫിയ സംഘം പുതുതായി ഭൂമി കയ്യേറി ഷെഡുകള്‍ നിര്‍മ്മിച്ച് മറിച്ചുവില്‍ക്കാന്‍ ശ്രമം നടത്തുന്നത്. കഴിഞ്ഞ ദിവസം ഈ പ്രദേശങ്ങളില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതായി മൂന്നാര്‍ സ്പെഷ്യല്‍ തഹസില്‍ദ്ദാര്‍ കെ ശ്രീനിവാസന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ നടത്തിയ പരിശോധനയില്‍ കയ്യേറ്റം നടക്കുന്നായി കണ്ടെത്തുകയും ചെയ്തിരുന്നു.

munnarencroachment-

കൈയ്യേറ്റക്കാര്‍ ഹാജരാക്കിയ രേഖകളില്‍ സര്‍ക്കാര്‍ സീലും മറ്റും വ്യാജമാണെ് കണ്ടെത്തിയതോടെ വില്ലേജ് ഓഫീസില്‍ നിന്നും ഹാജര്‍ ബുക്കെടുത്ത് പരിശോധനകള്‍ നടത്തി. ഇതില്‍ അന്നേ ദിവസം വില്ലേജ് ഓഫീസര്‍ ലീവായിരുന്നെന്നും അത്തരം ഒരു കൈവശരേഖ നല്‍കിയിട്ടില്ലെന്നും തെളിയുകയും ചെയ്തു. 15 ഏക്കറോളംവരു ഭൂമി അഞ്ചുപേരങ്ങുന്ന സംഘമാണ് കൈയ്യടക്കിയിരിക്കുന്നത്. ഇത്തരം ഭൂമിയില്‍ നിര്‍മ്മിച്ച മൂന്ന് ഷെഡുകള്‍ റവന്യൂ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം പൊളിച്ചു നീക്കുകയും ചെയ്തു. വ്യാജരേഖകളുണ്ടാക്കി മൂന്നാറിലെ പച്ചപ്പ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സംഘത്തിന് മൂന്നാറിലെ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും ഒത്താശ ചെയ്തു നല്‍കുന്നുണ്ടെന്നാണ് ആരോപണം. സര്‍ക്കാര്‍ അടിയന്തരമായി കയ്യേറ്റങ്ങള്‍ തടയുന്നതിന് നടപടി സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ കയ്യേറ്റങ്ങള്‍ വരും ദിവസങ്ങളിലും ഉണ്ടാകുമെന്നത് ഉറപ്പാണ്.

English summary
Land encroachment reports in Munnar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X