ഭൂപ്രശ്‌നം; ഇടുക്കി ജനതയെ ഇരകളാക്കുന്നു എംപി ജോയ്‌സ് ജോര്‍ജ്

  • Posted By: Desk
Subscribe to Oneindia Malayalam

അടിമാലി: ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും രഷ്ട്രീയമുതലെടുപ്പായി സമരങ്ങളെ ആരും ഏറ്റെടുക്കേണ്ടതില്ലന്നും ഇടുക്കി എം പി അഡ്വ. ജോയ്‌സ് ജോര്‍ജ് അഭിപ്രായപ്പെട്ടു. ജനാധ്യപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ് നടത്തി വന്നിരുന്ന നിരാഹാര സമരവേദിയിലാണ് ജോയ്‌സ് ജോര്‍ജ് ഇക്കാര്യം ഉന്നയിച്ചത്.രാഷ്ട്രിയപരമായി ഇനങ്ങളെ ഇരയാക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ പലപ്പോഴും ശ്രദ്ധയില്‍പെട്ടതായും എന്നാല്‍ കേരള മനസാക്ഷിയെ ഉണര്‍ത്തുന്ന സമരമാര്‍ഗമാണ് ഫ്രാന്‍സിസ് ജോര്‍ജ് സ്വീകരിച്ചതെന്നും ഉപവാസ സമരത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ എം പി പറഞ്ഞു.

 idukkifast

ജില്ലയില്‍ നടക്കുന്നത് ഉദ്യേഗസ്ഥ മേധവിത്വമാണെന്നും ഉദ്യോഗസ്ഥര്‍ക്കിഷ്ടമുള്ള രീതിയില്‍ നിയമങ്ങള്‍ ഉണ്ടാക്കാനാണെങ്കില്‍ നിയമ നിര്‍മ്മാണസഭ എന്തിനാണെന്നും ഇതിനെ ഒരിക്കലും അംഗികരിക്കാന്‍ കഴിയില്ലെന്നും എം പി കൂട്ടി ചേര്‍ത്തു. നിലവില്‍ മൂന്നാര്‍ ഗ്രീന്‍ട്രിബൂണലിന്റെ പരിധിയില്‍ വരുന്ന എട്ടു വില്ലേജുകളിലാണ് നിര്‍മ്മാണ നിരോധനമടക്കമുള്ള കര്‍ശന നിയമങ്ങള്‍ നിലനില്‍ക്കുന്നത്.

ജനകീയ സമരങ്ങളിലൂടെമാത്രമേ പ്രശ്‌ന പരിഹാരം കണ്ടെത്താനാകു, സമരങ്ങളും ചര്‍ച്ചകളും സജ്ജീവമാകുമ്പോള്‍മാത്രമാണ് അധികാരികളുടെ ശ്രദ്ധയില്‍ ജനങ്ങളുടെ പ്രശനങ്ങള്‍ എത്തിക്കാന്‍ കഴിയൂ എന്നും നിരാഹാരം അവസാനിപ്പിച്ച് സംസാരിക്കിവേ ഫ്രാന്‍സിസ് ജോര്‍ജും അഭിപ്രായപ്പെട്ടു.ജനങ്ങളെ അടിച്ചേല്‍പ്പിച്ച കര്‍ശന നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരങ്ങള്‍ നടത്താനുമാണ് ജനാധ്യപത്യ കേരള കോണ്‍ഗ്രസിന്റെ തീരുമാനം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
land issue; mp joise george end his fast idukki

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്