ലാവലിനില്‍ പിണറായി കുടുങ്ങുമോ?; ക്യാപ്റ്റന്‍ വിക്കറ്റ് തെറിക്കുന്നത് കാത്ത് പ്രതിപക്ഷം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പിണറായി വിജയനെ വര്‍ഷങ്ങളായി വേട്ടയാടുന്ന എസ്എന്‍സി ലാവലിന്‍ കേസ് അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. സിബിഐ കോടതിയും പിന്നീട് ഹൈക്കോടതിയും പ്രതിസ്ഥാനത്തുനിന്നും ഒഴിവാക്കിയ പിണറായിയെ സുപ്രീംകോടതി പ്രതിയാക്കുമോ അതോ കുറ്റവിമുക്തനാക്കുമോ എന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് കേരള രാഷ്ട്രീയം.

ബല്‍റാമിന്റെ എകെജി വിവാദം സിപിഎമ്മിന് കരുത്താകും; തൃത്താല തിരിച്ചുപിടിച്ചേക്കും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നുപേരെയാണ് നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നത്. മൂവരേയും കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സ്ുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലില്‍ പിണറായി ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെത് കോടതിയുടെ സ്വാഭാവിക നടപടി മാത്രമാണ്.

pinarayi

അപ്പീലിന്മേല്‍ വാദം കേട്ടശേഷമേ വിധിയുണ്ടാകൂ. അതേസമയം, കെ.എസ്.ഇ.ബി. മുന്‍ ഉദ്യോഗസ്ഥരായ കസ്തൂരി രംഗ അയ്യര്‍, ആര്‍. ശിവദാസന്‍, കെ.ജി. രാജശേഖരന്‍ നായര്‍ എന്നിര്‍ക്കെതിരെ വിചാരണ നടത്താമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തത് മറ്റുള്ളവര്‍ക്കും ആശ്വാസമാണ്.

പിണറായിയെ പ്രതിചേര്‍ത്ത് വിചാരണ ചെയ്യാമെന്ന് സുപ്രീംകോടതി വിധിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന അദ്ദേഹത്തിന് അത് കനത്ത തിരിച്ചടിയാകും. മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ട സ്ഥിതിയിലേക്ക് പ്രതിഷേധം നയിക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുകയും ചെയ്യും. മാത്രമല്ല, ലാവലിന്‍ കേസ് വീണ്ടും പ്രതിപക്ഷ കക്ഷികളുടെ രാഷ്ട്രീയ ആയുധവുമാകും. വിചാരണ നീണ്ടാല്‍ പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിന് കരിനിഴലായി ലാവലിന്‍ പിന്നെയും പ്രത്യക്ഷപ്പെടും. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച അഭിഭാഷകരില്‍ ഒരാളായ ഹരീഷ് സാല്‍വെ തന്നെയാകും പിണറായിക്കുവേണ്ടി സുപ്രീംകോടതിയിലും ഹാജരാവുക.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
SNC Lavalin case: SC issues notice to Kerala CM

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്