കേരളത്തിൽ എൽഡിഎഫ് വീഴും;ഭരണം യുഡിഎഫിനെന്ന് സർവ്വെ..എൻഡിഎയ്ക്ക് 2 സീറ്റുകൾ
നിയമസഭ തിരഞ്ഞെടുപ്പിൽ ഹാട്രിക് അടിക്കാനുള്ള തീവ്രശ്രമത്തിലാണ് എൽഡിഎഫ്. ഇത്തവണയും വമ്പൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ഭരണം നിലനിർത്തുമെന്നുമാണ് നേതാക്കൾ അവകാശപ്പെടുന്നത്. എന്നാൽ എൽഡിഎഫ് പ്രതീക്ഷ ഇക്കുറി അസ്ഥാനത്താകുമെന്നാണ് ലോക്പോൾ പ്രീപോൾ സർവ്വേ പ്രവചിക്കുന്നത്. ഇക്കുറി യു ഡി എഫ് ഭരണം പിടിക്കുമെന്നാണ് സർവ്വെ പ്രവചനം.
യു ഡി എഫിന് 81 മുതൽ 86 സീറ്റുകൾ വരെയാണ് സർവ്വെ പ്രവചിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 41 സീറ്റുകളായിരുന്നു യു ഡി എഫിന് ലഭിച്ചത്.43 മുതൽ 45 ശതമാനം വരെ വോട്ട് വിഹിതമാണ് യു ഡി എഫിന് പ്രവചിക്കുന്നത്. എൽ ഡി എഫ് 59 സീറ്റികൾ വരെയാണ് പ്രവചനം. 41 ശതമാനം വേട്ടു വിഹിതം ലഭിച്ചേക്കും. അതേസമയം ഇക്കുറി എൻ ഡി എയ്ക്ക് കേരളത്തിൽ രണ്ട് സീറ്റുകൾ ലഭിക്കുമെന്നാണ് സർവ്വേ പറയുന്നത്. 13 മുതൽ 15 ശതമാനം വരെ വോട്ട് വിഹിതം നേടാനാകുമെന്നും സർവ്വെ പറയുന്നു.

വടക്കൻ കേരളത്തിൽ യു ഡി എഫിന് ഏകപക്ഷീയമായ മുന്നേറ്റമാണ് പ്രവചിക്കുന്നത്. മലപ്പുറത്തെ ലീഗിൻ്റെ ആധിപത്യം, കോഴിക്കോട്ടെ അപ്രതീക്ഷിത ഫലങ്ങൾ, കണ്ണൂർ-കാസർഗോഡ് എന്നിവിടങ്ങളിലെ മുന്നേറ്റം, വയനാട്-കോഴിക്കോട് മലയോര കർഷകരിലെ ശക്തമായ ഭരണവിരുദ്ധ വികാരം എന്നിവ യു ഡി എഫിന് അനുകൂലമാകുമെന്ന് സർവ്വേ പറയുന്നു. ഈ മേഖലയിൽ യുഡിഎഫിന് 32 മുതൽ 37 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം. എൽ.ഡി.എഫ്. 11-16 സീറ്റുകൾ (പ്രധാനമായും കണ്ണൂർ, പാലക്കാട് ശക്തികേന്ദ്രങ്ങളിൽ) നിലനിർത്തും. വടക്കൻ കേരളത്തിൽ എൻ ഡി എ നിലംതൊടില്ല. കാസർഗോഡ്, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലെ ചിലയിടങ്ങളിൽ ബി ജെ പിക്ക് ഒറ്റപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞേക്കും.
മധ്യ കേരളത്തിൽ യു ഡി എഫ് വലിയ മുന്നേറ്റമുണ്ടാക്കും. തൃശൂർ, എറണാകുളം എന്നിവിടങ്ങളിലെ സീറോ മലബാർ, ലത്തീൻ കത്തോലിക്കാ വോട്ടർമാരുടെ ഏകീകരണം, പുരോഹിതരുടെ സ്വാധീനം, ബി ജെ പി വിരുദ്ധ വികാരം, മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം എന്നിവ യുഡിഎഫിനെ സഹായിക്കും. ഇടുക്കി, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ ഇത്തവണ എൽ ഡി എഫ് നില പരുങ്ങലിലാകുമെന്നും സർവ്വെ പറയുന്നു. മധ്യ കേരളത്തിലെ സീറ്റ് പ്രവചനം ഇങ്ങനെ: എൽ.ഡി.എഫ്. 18-23, യു.ഡി.എഫ്. 30-35. എൻ.ഡി.എ.യ്ക്ക് -0
തെക്കൻ കേരളത്തിൽ എൽ.ഡി.എഫ്. മറ്റ് മേഖലകളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചേക്കാം. സംസ്ഥാന വ്യാപകമായ ഭരണവിരുദ്ധ തരംഗമുണ്ടായിട്ടും പല സിറ്റിംഗ് എം.എൽ.എമാർക്കും പ്രാദേശിക തലത്തിൽ വലിയ പ്രതിസന്ധികളില്ല. ബി.ജെ.പി. പരമ്പരാഗത ഈഴവ വോട്ടുകളിൽ കടന്നുകയറുന്നത് യു.ഡി.എഫിന് പരോക്ഷമായി ഗുണം ചെയ്യുമെന്നും സർവ്വെ പറയുന്നു. യു.ഡി.എഫ്. നായർ വോട്ടുകൾ ഏകീകരിച്ച് ശബരിമല വിഷയങ്ങളെ ഉയർത്തി പത്തനംതിട്ടയിൽ തരംഗം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. കൊല്ലം, ആലപ്പുഴയിലെ നെൽകർഷകർ, കശുവണ്ടി-കയർ തൊഴിലാളികൾ, തൊഴിലുറപ്പ് ഗുണഭോക്താക്കൾ, ആശാ പ്രവർത്തകർ എന്നിവരിലെ വോട്ടുമാറ്റങ്ങളും ക്രൈസ്തവ-മുസ്ലിം ഏകീകരണവും യു.ഡി.എഫിന് കരുത്തേകും. തിരുവനന്തപുരത്തെ ചില മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് സ്വാധീനം നിലനിർത്താൻ കഴിഞ്ഞേക്കും. തെക്കൻ കേരളത്തിലെ സീറ്റ് നില: എൽ.ഡി.എഫ്. 19-23, യു.ഡി.എഫ്. 13-17, എൻ.ഡി.എ. 0-2. എന്നിങ്ങനെയാകുമെന്നും സർവ്വെ പറയുന്നു.
-
'പിരിഞ്ഞു കിട്ടിയത് 774 കോടി രൂപ, ഇത് വരെ ചിലവഴിച്ചത് 167 കോടി'; വയനാട് ടൗൺഷിപ്പ് വിവാദത്തിൽ അഖിൽ മാരാർ -
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
"എസ്ഡിപിഐയുമായി സന്ധിയില്ല; പിഡിപി കൂടെയുണ്ട്": വർഗീയ വോട്ടുകൾ വേണ്ട എന്ന് എംഎ ബേബി












Click it and Unblock the Notifications