എൽഐസി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് ഡിവിഷൻ സമ്മേളനം തിരൂരിൽ...

  • By: അഫീഫ് മുസ്തഫ
Subscribe to Oneindia Malayalam

കോഴിക്കോട്: എൽഐസി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ(സിഐടിയു) അഞ്ചാമത് കോഴിക്കോട് ഡിവിഷൻ സമ്മേളനം സെപ്റ്റംബർ 22, 23 തീയതികളിൽ തിരൂർ എസ് മോഹനൻ നഗറിൽ(വാഗൺ ട്രാജഡി ഹാൾ) വെച്ച് നടക്കും. എൽഐസിഎഒഐ അഖിലേന്ത്യാ പ്രസിഡന്റ് എ സമ്പത്ത് എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഇങ്ങനെയും ടീച്ചർമാരോ? ഉത്തരക്കടലാസിൽ ചോദ്യമെഴുതിയ പെൺകുട്ടിയെ മർദ്ദിച്ച് കൊന്നതായി ആരോപണം, കാസർകോട്

ഒരു മതത്തെയും അപമാനിച്ചിട്ടില്ല! മൃത്യുഞ്ജയ ഹോമം എന്താണെന്ന് പിണറായിക്കറിയില്ല! 6000 പെൺകുട്ടികൾ...

സംഘടനയുടെ കോഴിക്കോട് ഡിവിഷണൽ പ്രസിഡന്റ് പികെ സദാനന്ദൻ അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ പി ഹംസക്കുട്ടി, അഖിലേന്ത്യാ ജനറൽ സെക്രട്ടറി പിജി ദിലീപ്, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് കെ ആന്റണി, വി ശശികുമാർ, ബെല്ലാപോൾ, കെ മോഹൻദാസ്, സിആർ ഉണ്ണികൃഷ്ണൻ, അങ്കത്തിൽ അജയൻ, പിപി കൃഷ്ണൻ, എം സെൽവരാജ്, ഇ ബാലകൃഷ്ണൻ, സിപി ഉണ്ണികൃഷ്ണൻ, കെജി സൽമാഭായ് തുടങ്ങിയവർ സംസാരിക്കും.

licaoi

25 കോടി ലക്ഷം രൂപയുടെ ആസ്തിയും പ്രവർത്തനമൂലധനവുമുള്ള എൽഐസിയെ സ്വകാര്യവൽക്കരിക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കുന്നതിന് നിർണ്ണായക പങ്ക് വഹിക്കുന്ന സംഘടനയാണ് എൽഐസി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ.

മൂന്നാം ഭാഗ്യപരീക്ഷണത്തിന് ദിലീപ്! പ്രാർത്ഥനയും വഴിപാടുകളുമായി കുടുംബം! ഇനിയെല്ലാം ദൈവത്തിന്റെ കൈയിൽ

ലക്ഷക്കണക്കിന് വരുന്ന ഏജന്റുമാരുടെ അവകാശ സംരക്ഷണ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന എൽഐസിഎഒഐയുടെ അഞ്ചാമത് കോഴിക്കോട് ഡിവിഷൻ സമ്മേളനമാണ് തിരൂരിൽ നടക്കുന്നത്. കോഴിക്കോട് ഡിവിഷന് കീഴിലുള്ള കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ജില്ലകളിലെ 25 ബ്രാഞ്ചുകളിൽ നിന്നുള്ള നിരവധി എൽഐസി ഏജന്റുമാർ സമ്മേളനത്തിൽ പങ്കെടുക്കും.

English summary
lic agents organisation of india kozhikode division conference.
Please Wait while comments are loading...