അനധികൃത മണല്‍ കടത്തിനിടെ ടിപ്പര്‍ ലോറി പൊലീസ് ജീപ്പിലിടിച്ചു
വിദ്യാനഗര്‍: അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് ജീപ്പില്‍ ഇടിച്ചു.
ബദിയടുക്ക പൊലീസ് നടത്തിയ വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ ലോറി പിന്തുടരുകയായിരുന്നു. ഡ്രൈവര്‍ മണല്‍ റോഡിലിറക്കി അമിത വേഗതയില്‍ ഓടിച്ചുപോയി. അതിനിടെ ബദിയടുക്ക പൊലീസ് വിദ്യാനഗര്‍ പൊലീസില്‍ വിവരമറിയിച്ചു. പട്‌ളയില്‍ വെച്ച് വിദ്യാനഗര്‍ എസ്ഐ കെപി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ലോറി പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ജീപ്പിലിടിച്ചത്.

ജീപ്പിന് കേടുപാട് പറ്റി. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവറെ പൊലീസ് പിടിച്ചു. ലോറി ബദിയടുക്ക പൊലീസിന് കൈമാറി.












Click it and Unblock the Notifications