ഒരു കോടി ലോട്ടറി അടിച്ചയാളുടെ അതിബുദ്ധി; 10 ലക്ഷം ലാഭിക്കാൻ ചെന്നത് തട്ടിപ്പുകാർക്ക് മുന്നിൽ, പിന്നീട്...
കണ്ണൂർ: സാധാരണഗതിയിൽ കേരളത്തിൽ ഒരാൾക്ക് ലോട്ടറി അടിച്ചാൽ എന്തൊക്കെയാണ് ചെയ്യാൻ സാധ്യത എന്ന് ചോദിച്ചാൽ ഉത്തരം ലളിതമാണ്. ഒരുപക്ഷേ സ്വകാര്യത മാനിച്ച് അയാൾ മാധ്യമങ്ങൾക്ക് മുൻപിൽ വരാതിരിക്കാം. നേടിയ പ്രൈസ് തുകയ്ക്ക് അനുസരിച്ച് ഇത് വ്യത്യാസപ്പെടാനും സാധ്യതകൾ ഏറെയാണ്. എങ്കിലും ബാങ്കിൽ ടിക്കറ്റ് കൊടുത്ത് എത്രയും പെട്ടെന്ന് തന്നെ നടപടി ക്രമങ്ങൾ പൂർത്തിയാക്കുക എന്നതാവും ഏതൊരാളുടെയും ലക്ഷ്യം.
പൊതുവെ നമ്മൾ കൂടുതലായി ശ്രദ്ധിക്കാറുള്ളത് ഈ ബമ്പർ ലോട്ടറികളെ മാത്രമാണ്. എന്നാൽ ഓരോ ദിവസവും കേരളത്തിൽ കോടിപതികൾ ജനിക്കുന്നുണ്ട്. അത്തരത്തിൽ ഒരു കോടിപതി തന്റെ അത്യാഗ്രഹം കൊണ്ട് കാണിച്ചുകൂട്ടിയ വിവരക്കേട് അയാളുടെ ആ നേട്ടം തന്നെ ഇല്ലാതാക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചിരിക്കുകയാണ് ഇപ്പോൾ. മറ്റ് എവിടയുമല്ല, നമ്മുടെ സ്വന്തം കണ്ണൂരിൽ നിന്നാണ് ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്.

AI Image
സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പണത്തേക്കാൾ കൂടുതൽ പണം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്ന സംഘത്തിന്റെ വലയിലാണ് പേരാവൂരിൽ നിന്നുള്ള ഒരു വ്യക്തി ചെന്ന് പെട്ടത്. ഒരുകോടി രൂപ സമ്മാനം ലഭിച്ചാൽ നിയമാനുസൃതം ലഭിക്കുന്ന 63 ലക്ഷം രൂപയേക്കാൾ കൂടുതൽ പണം മോഹിച്ച് ടിക്കറ്റ് മറിച്ചുവിൽക്കാൻ തയ്യാറായ പേരാവൂർ സ്വദേശി അക്കരമ്മൽ സാദിഖിനാണ് ഭീമൻ നഷ്ടം ഉണ്ടായിരിക്കുന്നത്.
ഇക്കഴിഞ്ഞ ഡിസംബർ 30-ന് നറുക്കെടുത്ത കേരള സർക്കാരിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം സാദിഖിനായിരുന്നു അടിച്ചത്. 12 ടിക്കറ്റുകളടങ്ങുന്ന സെറ്റാണ് പേരാവൂരിലെ കെ കൃഷ്ണന്റെ ഇരിട്ടി റോഡിലെ ധനലക്ഷ്മി ലോട്ടറി സ്റ്റാളിൽ നിന്ന് സാദിഖ് സ്വന്തമാക്കിയത്. ഇതിനാണ് ഒന്നാം സമ്മാനം അടിച്ചത്. ഭാഗ്യനേട്ടം ലഭിച്ചതോടെ സാദിഖിനെ തേടി തട്ടിപ്പ് സംഘങ്ങൾ നിര നിരയായി പേരാവൂരിലേക്ക് എത്തുകയായിരുന്നു.
80 ലക്ഷം മുതൽ വിവിധ തുകകൾ ഓഫർ ചെയ്ത് സാദിഖിനെ കെണിയിൽ വീഴ്ത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇത്തരം സംഘങ്ങളിലൊന്നിലാണ് സാദിഖ് ചെന്ന് പെട്ടത്. ലോട്ടറി തുക സർക്കാരിൽ നിന്ന് ലഭിക്കാൻ മാസങ്ങളെടുക്കുമെന്നും സർക്കാർ നൽകുന്നതിനേക്കാൾ 10 ലക്ഷം രൂപ അധികം നൽകാമെന്നുമുള്ള വാഗ്ദാനം ലഭിച്ചതോടെ സാദിഖ് അതിൽ വീഴുകയായിരുന്നു.
നാട്ടുകാരിൽ ചിലരും ഒപ്പം നിന്നതോടെ തട്ടിപ്പുസംഘത്തിന് ലോട്ടറി കൈമാറാൻ സാദിഖ് തയ്യാറാവുകയായിരുന്നു. സമ്മാനാർഹമായ ലോട്ടറി കൈയിൽ കിട്ടിയ ഉടൻ തട്ടിപ്പുസംഘം സാദിഖിന്റെ സുഹൃത്തിനെയും കൊണ്ട് രക്ഷപ്പെട്ടെങ്കിലും തട്ടിപ്പുസംഘാംഗമായ ഒരാളെ തടങ്കലിലാക്കി ചെറുക്കാൻ ശ്രമിച്ച സാദിഖിനെ രക്ഷിക്കാൻ പേരാവൂർ പോലീസിനും സാധിച്ചില്ല.
ഇയാളെ പിന്നീട് ഇവർ ബൈക്കിൽ കയറ്റി കടന്നുകളയുകയും ചെയ്തു. വിവാദമായതോടെ വ്യാഴാഴ്ച രാവിലെ ഷുഹൈബിനെ പേരാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ കൂടെയുണ്ടായിരുന്ന മറ്റു നാലുപേരെയും കുറിച്ച് വ്യക്തമായ വിവരങ്ങൾ ശേഖരിക്കാൻ പേരാവൂർ പോലീസിന് ഇതുവരെയും സാധിച്ചിട്ടില്ലെന്നാണ് വിവരം. കേസിൽ പോലീസ് ഇടപെടൽ വൈകിയെന്നാണ് സാദിഖിന്റെ ആക്ഷേപം. എന്തായാലും ലോട്ടറി ടിക്കറ്റിനായി അന്വേഷണം ഊർജ്ജിതമാണ്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications