ഓടുന്ന കാറിൽ കമിതാക്കൾ ചെയ്തത്!! പോലീസ് കണ്ടത് രക്തം വാർന്ന് അവശയായ പെൺകുട്ടിയെ!!

  • By: venika
Subscribe to Oneindia Malayalam

കൂത്താട്ടുകുളം: ഓടുന്ന കാറിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളെ പോലീസ് രക്ഷിച്ചു. കൈ ഞരമ്പ് മുറിച്ചാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂർ സ്വദേശിയായ ഇരുപത്തൊന്നുകാരനും പത്തൊമ്പത്കാരിയായ കോളേജ് വിദ്യാര്‍ഥിനിയുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ട്യൂഷനു പോയിട്ട് പെൺ‍കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

കോഴ വിവാദത്തിനു പിന്നാലെ ബിജെപിയെ വെട്ടിലാക്കി പിരിവ് ഭീഷണി!! സംഭവം കൊല്ലത്ത്!! ചോദിച്ചത് 5000 രൂപ!!

കൈത്തണ്ടയിൽ ആഴത്തിൽ മുറിവേറ്റ പെൺകുട്ടി രക്തം വാർന്ന് അവശനിലയിലായിരുന്നു. യുവാവിന്റെ മുറിവ് ഗുരുതരമല്ല. ഇരുവരെയും ഉടൻ തന്നെ പോലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇരുവരും അപകടനില തരണം ചെയ്തു.

വീട്ടുകാരുടെ പരാതി

വീട്ടുകാരുടെ പരാതി

ട്യൂഷന് പോയ പെൺകുട്ടി വൈകിട്ട് തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടിയ്ക്ക് പ്രണയം ഉളള കാര്യം വീട്ടുകാർക്ക് അറിയാമായിരുന്നു.

യുവാവിന്റെ വീട്ടിൽ

യുവാവിന്റെ വീട്ടിൽ

പെൺകുട്ടി പ്രണയിക്കുന്ന യുവാവിന്റെ വീട്ടിൽ പെൺകുട്ടിയുടെ രക്ഷിതാക്കൾ അന്വേഷിച്ചെത്തിയിരുന്നു. യുവാവും കാറും വീട്ടിലില്ലെന്ന് മനസിലായി. ഇയാൾ പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയെന്ന് വീട്ടുകാർ സംശയിക്കുകയായിരുന്നു.

കൂത്താട്ടുകുളം പോലീസിൽ

കൂത്താട്ടുകുളം പോലീസിൽ

സംഭവത്തെ കുറിച്ച് കുത്താട്ടുകുളം പോലീസിൽ ഇവർ പരാതി നൽകുകയായിരുന്നു. കാറിന്റെ നിറവും നമ്പറം മറ്റ് അടയാളങ്ങളുമടക്കം പോലീസ് കൺട്രോൾ റൂമിൽ അറിയിച്ചു.

സംശയാസ്പദമായ സാഹചര്യം

സംശയാസ്പദമായ സാഹചര്യം

അതേസമയം രാത്രി 11 മണിയോടെ വാഴക്കുളത്തിന് സമീപം ആവോലിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ പെൺകുട്ടിയെയും യുവാവിനെയും കണ്ട നാട്ടുകാരൻ പോലീസിൽ അറിയിച്ചു. ഇരുവരും കൈ മുറിച്ചിരുന്നതായ സംശവും ഇയാൾ പ്രകടിപ്പിച്ചിരുന്നു.

കാറോടിച്ച് പോയി

കാറോടിച്ച് പോയി

എന്നാൽ ഇയാളെ കണ്ടതോടെ ഇരുവരും വേഗത്തിൽ കാറോടിച്ച് പോയി. ഈ വിവരം കൺട്രോൾ റൂമിലെത്തിയതോടെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് ജാഗ്രത നിർദേശം ലഭിച്ചു.

വാഹന പരിശോധന

വാഹന പരിശോധന

ഇതിനിടെ പോലീസ് പല വാഹനങ്ങളിലായി തിരച്ചിലും വാഹന പരിശോധനയും ആരംഭിച്ചു. സ്പൈഡർ പോലീസും സഹായത്തിന് എത്തിയിരുന്നു. കാർ ആറൂർ റൂട്ടിലേക്ക് പോയതായി ഇതിനിടെ വിവരം ലഭിച്ചു.

പോലീസ് തടഞ്ഞു

പോലീസ് തടഞ്ഞു

രാത്രി പന്ത്രണ്ടരയോടെ വടക്കൻ പാലാക്കുഴയിലൂടെ വരികയായിരുന്ന കാർ പോലീസ് ജീപ്പ് കുറുകെയിട്ട് പോലീസ് തടയുകയായിരുന്നു. കൈയിൽ ആഴത്തിൽ മുറിവേറ്റ പെൺകുട്ടി രക്തം വാർന്ന് അവനിലയാലിയാരുന്നു. യുവാവായിരുന്നു കാർ ഓടിച്ചിരുന്നത്. ഇയാളുടെ മുറിവ് ഗുരുതരമല്ല. ഇരുവരെയും കൂത്താട്ടുകുളം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English summary
lovers suicide attempt in car.
Please Wait while comments are loading...