മലപ്പുറത്തെ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു

  • Posted By: Desk
Subscribe to Oneindia Malayalam

മലപ്പുറം: മലപ്പുറം സ്വദേശിയും സജീവ സുന്നി പ്രവര്‍ത്തകനുമായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു. വേങ്ങര കണ്ണമംഗലം അച്ചനമ്പലം മാണിതൊടിക മുഹമ്മദിന്റെ മകന്‍ ഇബ്രാഹിം (27) ആണ് മരിച്ചത്. ജിദ്ദയിലെ തൂവലില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു. നാട്ടിലെക്ക് മടങ്ങാനിരിക്കെയാണ് മരണപ്പെട്ടത്. നാട്ടിലും വിദേശത്തും സജീവ സുന്നീ സംഘടനാ പ്രവര്‍ത്തകനായിരുന്നു. മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. അടുത്തിടെയാണ് ഇബ്രാഹീം വിവാഹിതനായത്. മക്കളില്ല.

ibrahem

ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ച ഇബ്രാഹിം (27)


ജോലി ആവശ്യാര്‍ഥം വിദേശത്തേക്കു പോകുന്നതിനു മുമ്പ് നാട്ടില്‍ സുന്നില്‍ സംഘടനാ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. നാട്ടില്‍നടക്കുന്ന പരിപാടികളില്‍ ഇബ്രാഹീം സജീവ സാന്നിധ്യമായിരുന്നു. പിന്നീട് ജോലി ആവശ്യാര്‍ഥം ജിദ്ദയിലേക്ക് പോയെങ്കിലും അവിടെയും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരനായ ജോലിചെയ്യുന്നതോടൊപ്പം ഒഴിവ് സമയങ്ങളില്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.

ഉമ്മ: ഇത്തീമു. ഭാര്യ: സിബില നര്‍ഗീസ്. സഹോദരങ്ങള്‍: മുഹ് യദ്ധീന്‍, റാബിഹ സല്‍മത്ത്, ഹാജറ.


English summary
Malapuram native youth died in Jidha due to heart attack

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്