കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി യുവതിയുടെ മരണം അന്വേഷണം അട്ടിമറിയ്ക്കുന്നു?

  • By Meera Balan
Google Oneindia Malayalam News

തൊടുപുഴ: മലയാളി യുവതിയെ ദില്ലിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസ് അട്ടമറിയ്ക്കാന്‍ ശ്രമിയ്ക്കുന്നതായി യുവതിയുടെ ബന്ധുക്കള്‍ ആരോപിയ്ക്കുന്നു. തൊടുപുള വണ്ണപ്പുറം സ്വദേശിയായ പ്രിന്‍സിയാണ് ദില്ലിയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവ് സ്ത്രീധനം ആവശ്യപ്പെട്ട് കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

സംഭവത്തില്‍ പ്രിന്‍സിയുടെ ഭര്‍ത്താവ് ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മലയാളിയും ഷൈജുവിന്റെ സുഹൃത്തുമായ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ മുഖേന അന്വേഷണം അട്ടിമറിയ്ക്കാന്‍ ശ്രമം നടക്കുന്നതായി ബന്ധുക്കള്‍ പറയുന്നു. പൂര്‍ണഗര്‍ഭിണിയായ പ്രിന്‍സിയെ മെയ് 30നാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

Princy

ആത്മഹത്യയാണെന്ന് സ്ഥാപിയ്ക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നാണ് ബന്ധുക്കള്‍ ആരോപിയ്ക്കുന്നത്. സംഭവം നടന്ന ദിവസം സ്ത്രീധനത്തുക ആവശ്യപ്പെട്ട് ഷൈജു വിളിച്ചിരുന്നു. തൊട്ടുപിന്നാലെ പൊലീസുകാരനും ഇക്കാര്യം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു. ഇയാള്‍ തിരുവനന്തപുരം സ്വദേശിയാണ്.

കൊലപാതകത്തില്‍ ഉദ്യോഗസ്ഥനും അറിവുണ്ടാകാമെന്നും അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിയ്ക്കണമെന്നും പ്രിന്‍സിയുടെ കുടുംബം ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിയ്ക്കും മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

English summary
Malayali Nurse murder case toppled?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X