കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാരിദ്ര്യവും പോഷകാഹാര കുറവും:നവജാതശിശുക്കള്‍ മരിക്കുന്നു പട്ടിണിയില്‍ തുമ്പിപ്പാറക്കുടി ആദിവാസി കോളനി

  • By Desk
Google Oneindia Malayalam News

അടിമാലി: ആദിവാസി ക്ഷേമത്തിനായി സര്‍ക്കാരുകള്‍ ലക്ഷങ്ങള്‍ ചിലവാക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും ഇടുക്കി അടിമാലിക്കു സമീപമുള്ള തുമ്പിപ്പാറക്കുടി ആദിവാസി കോളനിയിലെ ഗോത്രജനത ഇന്നും അവഗണിക്കപ്പെട്ടുപ്പോയ നിര്‍ധന സമൂഹമായി ജീവിതം തള്ളിനീക്കുകയാണ്.വീടുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അകലെ നില്‍ക്കുന്നതിനൊപ്പം കൊടിയ ദാരിദ്രവും പട്ടിണിയും ഈ പിന്നോക്കജനതയെ വലക്കുന്നു.ജനിച്ചു വീഴുന്ന കുഞ്ഞിനെ ജീവനോടെ കണ്ടാല്‍മതിയെ പ്രാര്‍ത്ഥനമാത്രമാണ് ഗോത്രമേഖലയിലെ ആദിവാസി സ്ത്രീകള്‍ക്കുള്ളത്.

ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ് മുട്ടാത്ത വാതിലുകളില്ല.പക്ഷേ പറയാനുള്ളത് കേള്‍ക്കാന്‍ മാത്രം ആരും തയ്യാറായിട്ടില്ല.ആ ഒറ്റക്കാരണം കൊണ്ടുമാത്രം അടിമാലി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡായ തുമ്പിപ്പാറക്കുടി ആദിവാസി മേഖലയിലെ 12 ാളം വരു ആദിവാസിക്കുടുംബങ്ങളുടെ ജീവിതം നരക തുല്യമായി തുടരുന്നു.വീട്,വഴി,വെള്ളം,വൈദ്യുതി തുടങ്ങിയവയെല്ലാം ഈ ഗോത്രകുടുംബങ്ങള്‍ക്ക് അവശ്യം വേണ്ട ഘടകങ്ങളാണെങ്കിലും കൊടിയ ദാരിദ്രവും പട്ടിണിയുമാണ് ഈ പിന്നോക്ക ജനത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

thumpiparakudi

പോഷകാഹാരക്കുറവുമൂലം അടുത്തയിടെ രണ്ട് നവജാതശിശുക്കളെയാണ് പ്രദേശത്തെ ആദിവാസി അമ്മമാര്‍ക്ക് നഷ്ടമായത്.കുഞ്ഞിന്റെ തൂക്കക്കുറവും ഗര്‍ഭസ്ഥകാലത്തെ പോഷകാഹാരക്കുറവുമാണ് താന്‍ നൊന്തുപ്രസവിച്ച കുഞ്ഞിന്റെ ജീവന്‍ കവര്‍ന്നതെന്ന് ജനിച്ച രണ്ട് മാസങ്ങള്‍ക്ക് ശേഷം കുഞ്ഞുമരിച്ച ശാലിനി പറയുന്നു.കാടിനുള്ളില്‍ നിന്നും ശേഖരിക്കുന്ന തേനും തെള്ളിയുമെല്ലാമാണ് ഈ ആദിമനിവാസികളുടെ ഏകവരുമാന മാര്‍ഗ്ഗം.ആദിവാസി ക്ഷേമത്തിനായി സര്‍ക്കാരുകള്‍ പദ്ധതികള്‍ പലതും നടപ്പിലാക്കിയിട്ടും തുമ്പിപ്പാറക്കുടിമാത്രം ഇന്നും പദ്ധതികളില്‍ നിന്നും പുറത്തുത്തന്നെനില്‍ക്കുന്നു.

ചാഞ്ഞ് തുടങ്ങിയ കൂരയിലേക്ക് ഊര്‍ന്നിറങ്ങുന്ന പകല്‍വെട്ടത്തോളം പോലും ഈ ആദിവാസി കുടുംബങ്ങള്‍ക്ക് പ്രതീക്ഷകളിില്ല.ആദിവാസിക്കുടികളുടെ ക്ഷേമത്തിനായി നിയമിച്ചിട്ടുള്ള എസ് ടി പ്രമോട്ടറുടെ സേവനം പോലും വേണ്ടവിധം തുമ്പിപ്പാറയില്‍ ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.നൊന്തുപ്രസവിക്കുന്ന കുഞ്ഞിനെ കണ്ണടയുവോളം കണ്‍നിറയെ കാണാനുള്ള മോഹം എല്ലാ അമ്മമാരേയും പോലെ ഈ ആദിവാസിഅമ്മമാര്‍ക്കുമുണ്ടെ വസ്തുത ഭരണകൂടം തിരിച്ചറിയുവോ എന്നത് കാത്തിരുന്ന് കാണേണ്ട വസ്തുതയാണ്.

English summary
malnutrition in tribal colony, children died,and government avoiding idukki thumbiparakkudi tribal settlement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X