അമ്മക്കൊപ്പം ഉറങ്ങികിടന്ന നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍

  • Posted By: Deekshitha Krishnan
Subscribe to Oneindia Malayalam

പയ്യന്നൂര്‍: വഴിയോരത്ത് രാത്രി അമ്മക്കൊപ്പം ഉറങ്ങികിടന്ന ഏഴ് വയസുകാരിയെ എടുത്തുകൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. പുലർച്ചെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് സിഐ എ പി ആസാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് പിറകിലെ വാടക ക്വാര്‍ട്ടേര്‍സില്‍ താമസിക്കുന്ന പിടി ബേബി രാജ് (24)നെ അറസ്റ്റ് ചെയ്‌തത്‌.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മംഗലാപുരത്തു നിന്നും തീവണ്ടിയില്‍ കണ്ണൂരില്‍ വന്നിറങ്ങിയ ബേബിരാജിനെ തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരം സിഐയും സംഘവും പിടികൂടിയത്. മെയ് ഒമ്പതിന് രാത്രിയാണ് നഗരസഭാ സ്റ്റേഡിയത്തോടു ചേര്‍ന്ന് ഏറെക്കാലമായി താമസിച്ചുവരികയായിരുന്ന നാടോടി സംഘത്തിലെ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ വായ പൊത്തിപ്പിടിച്ച് ഇയാള്‍ എടുത്തുകൊണ്ടു പോകാന്‍ ശ്രമിച്ചത്. എന്നാല്‍ അല്‍പം ദൂരം ചെന്നപ്പോള്‍ കുട്ടി നിലവിളിച്ചപ്പോള്‍ ബഹളം കേട്ട് ഉണര്‍ന്ന നാടോടി കുടുംബങ്ങള്‍ യുവാവിനെ മര്‍ദ്ദിച്ച ശേഷം വിട്ടയക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഇയാളുടെ തലക്ക് പരിക്കേറ്റിരുന്നു.

arrest

സംഭവം നടക്കുമ്പോള്‍ തന്നെ നാടോടികളുടെ കൂട്ടത്തിലുളള ഒരാള്‍ വിവരമറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി യുവാവിനെ ചോദ്യം ചെയ്തു. എന്നാല്‍ വഴിതെറ്റി ഇവിടെ എത്തിയതാണെന്നും ബുള്ളറ്റില്‍ നിന്നും വീണ് തലക്ക് പരിക്കേറ്റുവെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഇതനുസരിച്ച് രാവിലെ സ്റ്റേഷനിലെത്താനാവശ്യപ്പെട്ട് പോലീസ് യുവാവിനെ വിട്ടയക്കുകയും ചെയ്തു. അതിനു ശേഷം രാവിലെ യുവാവ് ഒരു വക്കീലിനോടൊപ്പം നാടോടികളെ സമീപിച്ച് പി ടി ബേബിരാജ് എന്ന പേരില്‍ 50,000 രൂപയുടെ ചെക്ക് ബാലികയുടെ മാതാപിതാക്കളെ ഏല്‍പിച്ചു. സംഭവം പുറത്ത് പറയരുതെന്നും ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ബാലികയുടെ മുത്തശ്ശി പയ്യന്നൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സമിതി അംഗങ്ങളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജാഗ്രതാ സമിതി പ്രവര്‍ത്തകരാണ് കുട്ടിയെയും രക്ഷിതാക്കളെയും പോലിസ് സ്റ്റേഷനിലെത്തിച്ച് പരാതി കൊടുത്തത്. മൂന്ന് ദിവസത്തിനു ശേഷം പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. മജിസ്‌ട്രേട്ടിനു മുന്നില്‍ കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു. പോലീസ് കേസെടുത്തതോടെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ബേബിരാജ് ഒളിവില്‍ പോവുകയായിരുന്നു

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Man arrested for trying to kidnap baby

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X