നാളുകൾ പിറകേ നടന്നിട്ടും തിരിഞ്ഞ് നോക്കിയില്ല.!!കലൂരില്‍ പട്ടാപ്പകല്‍ യുവതിയോട് ചെയ്ത പ്രതികാരം..!!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: പ്രണയം നിരസിക്കുന്ന പെണ്‍കുട്ടികള്‍ പലപ്പോഴും ക്രൂരമായ ആക്രമണങ്ങള്‍ക്ക് വിധേയമാകാറുണ്ട്. പ്രണയ നൈരാശ്യത്തിന്റെ പേരില്‍ ലക്ഷ്മിയെന്ന വിദ്യാര്‍ത്ഥിനിയെ തീ കൊളുത്തി കൊന്നത് കേരളത്തിലാണ്. ചെന്നൈയില്‍ സ്വാതി എന്ന പെണ്‍കുട്ടിയുടെ കഴുത്തറത്ത് കൊന്നതും പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യം തന്നെ. കൊച്ചി കലൂരില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയുടെ കഴുത്തറുത്ത സംഭവം നഗരത്തെ ഞെട്ടിച്ചിരിക്കുകയാണ്.

പ്രണയ നൈരാശ്യം

പ്രണയ നൈരാശ്യം

കോതമംഗലം സ്വദേശിനി ആയ യുവതിയാണ് അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. പ്രണയം നിരസിച്ചതിലുള്ള പ്രതികാരമായി നെല്ലിമറ്റം സ്വദേശിനിയായ ചിത്തിരയുടെ കഴുത്തറുക്കുകയായിരുന്നു യുവാവ്.

നാളുകളായി ശല്യം ചെയ്യുന്നു

നാളുകളായി ശല്യം ചെയ്യുന്നു

കലൂരിലെ സ്വകാര്യ ലബോറട്ടറി ജീവനക്കാരിയാണ് ചിത്തിര. ചിത്തിരയെ യുവാവ് വളരെ നാളുകളായി നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാല്‍ ചിത്തിര അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല.

ബൈക്കിലെത്തി ആക്രമണം

ബൈക്കിലെത്തി ആക്രമണം

ഇന്ന് രാവിലെ 6.45ഓടുകൂടിയാണ് ചിത്തിരയെ യുവാവ് ആക്രമിച്ചത്. ബൈക്കിലെത്തിയ യുവാവ് കലൂരില്‍ വെച്ച് ചിത്തിര സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ തടഞ്ഞ് നിര്‍ത്തി ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ചിത്തിര ഗുരുതരാവസ്ഥയിൽ

ചിത്തിര ഗുരുതരാവസ്ഥയിൽ

ചിത്തിരയുടെ കഴുത്തിലും തുടയിലും പരുക്കേറ്റിട്ടുണ്ട്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് യുവതിയെ. കോതമംഗലം സ്വദേശി തന്നെയാണ് ശ്യാം ആണ് ചിത്തിരയെ ആക്രമിച്ചത്.

പ്രതിയെ തിരയുന്നു

പ്രതിയെ തിരയുന്നു

ചിത്തിരയെ വെട്ടിവീഴ്ത്തിയ ശേഷം ശ്യാം ബൈക്കില്‍ കടന്നുകളയുകയായിരുന്നു. ഇരുവരും നേരത്തെ തന്നെ മുന്‍പരിചയം ഉള്ളവരാണ്. പെയിന്റിംഗ് തൊഴിലാളിയായ ശ്യാമിന് വേണ്ടി പോലീസ് തെരച്ചില്‍ നടത്തുന്നുണ്ട്.

English summary
Man slitted throat of woman in kaloor for not accepting love proposal
Please Wait while comments are loading...