കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസികളെ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് നക്‌സല്‍ വിരുദ്ധസേന

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആന്ധ്രാ മോഡല്‍ സേനയുമായി സര്‍ക്കാര്‍ രംഗത്ത്. തീവ്രവാദികളെ കണ്ടാലുടന്‍ വെടിവെക്കാന്‍ സംസ്ഥാനത്ത് നക്‌സല്‍ വിരുദ്ധ സേനയെയാണ് വിന്യസിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 30 വയസ്സിനു താഴെയുള്ള 300 പോലീസുകാരെയാണ് ഇതിനായി സജ്ജമാക്കുന്നത്.

സംസ്ഥാനത്ത് നക്‌സല്‍ വിരുദ്ധസേന രൂപീകരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പോലീസ് ഉന്നതതലയോഗമാണ് തീരുമാനിച്ചത്. പുതിയ ദൗത്യസേനയില്‍ ആദിവാസികളെക്കൂടി ഉള്‍പ്പെടുത്തും. കണ്ണൂര്‍ ഡിഐജി ദിനേന്ദ്ര കശ്യപാണ് എ.എന്‍.എഫ് എന്ന നക്‌സല്‍ വിരുദ്ധസേനയുടെ മേധാവി.

terrorism

16 മാസത്തിനുള്ളില്‍ മാവോയിസ്റ്റ്-നക്‌സല്‍ സാന്നിദ്ധ്യം തുടച്ചുമാറ്റുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. എട്ട് ജില്ലകളിലെ അന്‍പതോളം ക്വാറികളും ഇരുപത് പൊലീസുകാരും ആരോഗ്യം, റവന്യൂ, പട്ടികജാതി, വനംവകുപ്പ് ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളുടെ ആക്രമണ ലിസ്റ്റില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്.

വനമേഖല താവളമാക്കിയ തീവ്രവാദികളുടെ സഞ്ചാരം തിരിച്ചറിയാനാണ് ആദിവാസികളെ ഈ ദൗത്യത്തില്‍ ഉള്‍പ്പെടുത്തുന്നത്. ആന്ധ്രാ മോഡല്‍ പരിശീലനമായിരിക്കും പോലീസിന് ലഭ്യമാക്കുക. ജീവന്‍ പണയം വച്ച് ദൗത്യത്തിനു ഇറങ്ങുന്നവര്‍ക്ക് ശമ്പളത്തിന്റെ 50ശതമാനം റിസ്‌ക് അലവന്‍സും സ്‌പെഷല്‍ അലവന്‍സും നല്‍കുന്നതാണ്. ഗുരുതരമായി പരിക്കേല്‍ക്കുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്യുന്നുണ്ട്.

English summary
Aiming to eliminate the ultra-Maoist the state police formed mnf. maoist target in 50 quarries in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X