കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നാട്ടിൻപുറത്ത് ആണുങ്ങൾ തോർത്തുടുത്ത് പണിക്ക് പോകും, സ്ത്രീകൾ അവരെ ബലാത്സംഗം ചെയ്യുമോ?': കെ അജിത

Google Oneindia Malayalam News

കോഴിക്കോട്: എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനകേസിൽ പരാതിക്കാരിക്കെതിരെ കോഴിക്കോട് സെഷന്‍സ് കോടതി നടത്തിയ വിവാദ പരാമർശത്തിൽ വിമർശനം ശക്തം. ഇര ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്നായിരുന്നു കോടതിയുടെ ഉത്തരവ്. സിവികിന് മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ടുള്ള വിധിയിലാണ് സെഷന്‍സ് ജഡ്ജി കൃഷ്ണകുമാറിന്റെ വിവാദ പരാമര്‍ശമുള്ളത്.

Recommended Video

cmsvideo
'നാട്ടിൻപുറത്ത് ആണുങ്ങൾ തോർത്തുടുത്ത് പണിക്ക് പോകും, സ്ത്രീകൾ അവരെ ബലാത്സംഗം ചെയ്യുമോ?'

'പരാതിക്കാരിയുടെ വസ്ത്രധാരണം ലൈംഗികമായി പ്രകോപിപ്പിക്കുന്നത്'; സിവിക് ചന്ദ്രൻ കേസിൽ കോടതിയുടെ വിവാദ പരാമർശം'പരാതിക്കാരിയുടെ വസ്ത്രധാരണം ലൈംഗികമായി പ്രകോപിപ്പിക്കുന്നത്'; സിവിക് ചന്ദ്രൻ കേസിൽ കോടതിയുടെ വിവാദ പരാമർശം

വസ്ത്രധാരണമാണ് ബലാൽസംഗത്തിന് കാരണമെന്ന് പറയുന്നത് അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്നെന്നും കോടതിയുടെ മെയിൽ ഷോവനിസമാണ് ഉത്തരവിലൂടെ പുറത്ത് വന്നതെന്നും സാമൂഹിക പ്രവർത്തക കെ അജിത പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം.

1

സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗങ്ങൾക്ക് കാരണം എന്ന നിലപാട് നേരത്തെ പലരും പറ‍ഞ്ഞിട്ടുള്ളതാണ്. സ്ത്രീകളാണ് സ്ത്രീകൾക്കെതിരായ അതിക്രമത്തിന് കാരണം എന്ന് പറയുന്നതിന് തുല്യമാണത്. ഞങ്ങളുടെ നാട്ടിൽ ആണുങ്ങൾ തോർത്തുമുണ്ടുടുത്തിട്ട് പല ജോലികൾക്കും പോകാറുണ്ട്. അവരെ അങ്ങനെ കാണുമ്പോൾ സ്ത്രീകൾ പോയി ബലാൽസംഗം ചെയ്യുന്നില്ലല്ലോ? വസ്ത്രധാരണമാണ് ബലാൽസംഗത്തിന് കാരണമെന്ന് പറയുന്നത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ നിലപാടാണ്.

2


പുരുഷാധിപത്യപരമായ സമൂഹത്തിന്റെ മാനസിക നില തന്നെയാണ് സെഷൻസ് കോടതി ജഡ്ജിയുടേതും. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൾ ഞാൻ പോയിട്ടുണ്ട്. അവിടെയൊക്കെ എന്ത് വസ്ത്രം ധരിച്ചാലും ആരും ഒരു സ്ത്രീയെ വെറുതെ തോണ്ടാൻ പോലും ധൈര്യപ്പെടില്ല. അതുകൊണ്ട് വസ്ത്ര ധാരണം ഒരിക്കലും ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാനുള്ള കാരണമല്ല.
ജഡ്ജിമാർക്കും മജിസ്ട്രേറ്റുമാർക്കൊക്കെ ജന്റർ ട്രെയിനിംഗ് കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. അവർക്കെല്ലാവർക്കും ഇപ്പോഴും പരമ്പരാഗത ചിന്താഗതി തന്നെയാണ്. കോടതിയുടേത് വൾഗർ പരാമർശമാണ്. അത്രയും ഭീകരമാണ്, അജിത പറഞ്ഞു.

3

കോടതിയുടെ പരാമർശം വിവരക്കേടെന്നായിരുന്നു ജസ്റ്റിസ് കെമാൽ പാഷയുടെ പ്രതികരണം. 'ഒരിക്കലും കോടതി ഉപയോഗിക്കാൻ പാടില്ലാത്ത ഭാഷയാണിതൊക്കെ. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും അവകാശത്തിനും വേണ്ടിയൊക്കെ മുറവിളികൾ ഉയരുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള പ്രതികരണങ്ങൾ ഖേദകരമാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ സ്ത്രീകൾക്ക് അവകാശമുണ്ട്. അത് കണ്ടാൽ പ്രകോപനം ഉണ്ടാവുന്നവരെ ശിക്ഷിക്കുകയാണ് കോടതിയുടെ ജോലി.അല്ലാതെ പ്രകോപനം ഉണ്ടാകുന്ന രീതിയിൽ വസ്ത്രം ധരിക്കരുത് എന്ന് പറയുകയല്ല കോടതി ചെയ്യേണ്ടത്'.

4

'74 വയസുള്ള ഒരാൾ ഇങ്ങനെയൊക്കെ ചെയ്യുമോയെന്ന് ചോദിച്ചാൽ ഇവിടെ 90 വയസുകാരൻ റേപ്പ് നടത്തുന്ന കാലമാണ്. പ്രായവുമായി ഇതിനൊന്നും ബന്ധമല്ല. ഒരാൾ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അത്തരത്തിലാണ് അത് കാണേണ്ടത്. കേസിൽ പ്രതികൾക്ക് ജാമ്യം കൊടുക്കുന്നതിലൊന്നും യാതൊരു തെറ്റുമില്ല. എന്നാൽ കൊടുത്ത ജാമ്യത്തെ സാധൂകരിക്കാൻ ഈ രീതിയിലുള്ള പരാമർശം നടത്താൻ പാടില്ല. ഇത് നിയമവിരുദ്ധമാണ്, അസംബന്ധമാണ്, വിവരക്കേടാണ്',അദ്ദേഹം പറഞ്ഞു.

5


മുഴുവൻ കേരളീയരും ലജ്ജിച്ച് തല താഴ്ത്തേണ്ട അവസ്ഥയാണ് കോഴിക്കോട് സെഷൻസ് കോടതിയുടെ ജഡ്‍ജ്‍മെന്റിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് എഴുത്തുകാരി സിഎസ് ചന്ദ്രിക പറഞ്ഞു. വൃത്തികെട്ട ഉത്തരവാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഈ ജഡ്ജി ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. വളരെ ഫ്രീയായി ജീവിക്കുകയും വസ്ത്രധാരണം നടത്തുകയും ചെയ്യുന്ന പെൺകുട്ടികളാണ് ഈ തലമുറയിലുള്ളത്. ഇത്തരത്തിൽ വസ്ത്രം ധരിച്ച എല്ലാവരേയും കയറി പിടിക്കാം എന്നാണോ ജഡ്‍ജിയും സിവിക് ചന്ദ്രനും കരുതുന്നത് എന്നാണോയെന്നും ചന്ദ്രിക ചോദിച്ചു.

അതിനിടെ കോടതി പരാമർശത്തിനെതിരെ പരാതിക്കാരികളായ യുവതികൾ രംഗത്തെത്തി.കോടതിയുടെ വിചിത്ര പരാമർശം എല്ലാ ഇരകളെയും അപകീർത്തിപ്പെടുത്തുന്നതാണെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഇവർ പറഞ്ഞു.

മോളേ ദിലൂ...ഇതു മോഡേണ്‍ നാഗവല്ലി.. സൗന്ദര്യവും മെയ് വഴക്കവും.. വീണ്ടും പൊളിച്ചു.. വൈറല്‍ ഫോ‌ട്ടോകള്‍

English summary
Me too case against Civic chandran; K Ajitha Slams Courts controversial statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X