ഐസിസിന് കേരളത്തിൽ വനിതാ വിംഗ്?റിക്രൂട്ട് ചെയ്യുന്നത് കണ്ണൂരിലെ ഉമ്മയും മകളും!പ്രത്യേക സംഘം...

  • By: ലോറ ജെയിംസ്
Subscribe to Oneindia Malayalam

കണ്ണൂർ: കേരളത്തിൽ നിന്ന് ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനായി സ്ത്രീകളുടെ പ്രത്യേക സംഘം പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. കണ്ണൂർ കേന്ദ്രീകരിച്ചാണ് സ്ത്രീകളുടെ ഈ പ്രത്യേക സംഘം പ്രവർത്തിക്കുന്നത്. കാസർകോട് സ്വദേശിനിയും കണ്ണൂരിൽ താമസക്കാരിയുമായ ഒരു സ്ത്രീയാണ് ഇതിന് നേതൃത്വം നൽകുന്നത്.

ശോഭേച്ചിക്ക് മണിയാശാന്റെ മുന്നറിയിപ്പ്! പല്ലടിച്ച് കൊഴിക്കാനിറങ്ങിയ മഹതിയുടെ ഭാവി ശോഭനമായിരിക്കില്ല

ഒന്നിനു പിറകേ മറ്റൊന്ന്!ടിപി സെൻകുമാറും അകത്തേക്ക്?നടിയെക്കുറിച്ച് മോശം പരാമർശം;പണി കൊടുത്തത് സന്ധ്യ

കേരളകൗമുദി ദിനപ്പത്രമാണ് ഐസിസ് റിക്രൂട്ട്മെന്റിന് സ്ത്രീകളുടെ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്ന വാർത്ത പുറത്തുവിട്ടിരിക്കുന്നത്. കാസർകോട് ഉദുമയിലെ ആതിര എന്ന ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയെ കാണാതായതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് സ്ത്രീകളുടെ സംഘത്തെക്കുറിച്ച് വിവരങ്ങൾ ലഭിച്ചത്. പേരു മാറ്റം വരുത്തിയ ഒരു സംഘടനയാണ് ഈ സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്നും കേരളകൗമുദി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പ്രമുഖ സിനിമാ നടി സിപി ഖദീജ അന്തരിച്ചു; തേൻമാവിൻ കൊമ്പത്തിലെ 'അമ്മച്ചി',നൂറോളം സിനിമകൾ...

സ്ത്രീകളുടെ സംഘം...

സ്ത്രീകളുടെ സംഘം...

കേരളത്തിൽ നിന്ന് ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാൻ സ്ത്രീകളുടെ പ്രത്യേക സംഘം പ്രവർത്തിക്കുന്നതായാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. കണ്ണൂർ കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവർത്തനം.

കണ്ണൂരിലെ സ്ത്രീ...

കണ്ണൂരിലെ സ്ത്രീ...

കാസർകോട് സ്വദേശിനിയും നിലവിൽ കണ്ണൂർ ജില്ലയിലെ മലയോരത്ത് താമസക്കാരിയുമായ സ്ത്രീയാണ് ഈ സംഘത്തിന് നേതൃത്വം നൽകുന്നത്.

സ്ത്രീകളും...

സ്ത്രീകളും...

കാസർകോട് ഉദുമയിൽ നിന്ന് കാണാതായ ആതിരയെ തേടിയുള്ള അന്വേഷണത്തിനിടയിലാണ് ഐസിസിന് വേണ്ടി സ്ത്രീകളുടെ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസ് കണ്ടെത്തിയത്.

മകളും...

മകളും...

പ്രത്യേക ഗ്രൂപ്പിന് നേതൃത്വം നൽകുന്ന സ്ത്രീയുടെ മകളും ഈ സംഘത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമാണെന്നും വിവരം ലഭിച്ചിട്ടുണ്ട്.

പേരുമാറ്റിയ സംഘടന...

പേരുമാറ്റിയ സംഘടന...

പേരുമാറ്റം വരുത്തിയ ഒരു സംഘടനയാണ് ഇത്തരം സംഘങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. സർക്കാരുകൾ ഇത്തരം സംഘനകളോട് സ്വീകരിക്കുന്ന മൃദുസമീപനമാണ് തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിക്കാൻ കാരണമെന്ന് ചില പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞതായും കേരളകൗമുദി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇരുപതോളം പേരെ...

ഇരുപതോളം പേരെ...

കഴിഞ്ഞ ആറു മാസത്തിനിടെ കണ്ണൂർ-കാസർകോട് ജില്ലകളിൽ നിന്നായി ഇരുപതോളം യുവതീ-യുവാക്കാളെയാണ് കാണാതായത്.

ഉന്നത വിദ്യാഭ്യാസമുള്ളവർ...

ഉന്നത വിദ്യാഭ്യാസമുള്ളവർ...

കാണാതായ സംഭവങ്ങളിൽ ചിലതിലൊന്നും പോലീസിന് പരാതിയും ലഭിച്ചിട്ടില്ല. ഉന്നത വിദ്യാഭ്യാസമുള്ള യുവതീ-യുവാക്കളാണ് ഇത്തരം തീവ്രവാദ സംഘങ്ങളുടെ കെണിയിൽ പെടുന്നത്.

English summary
media report about isis recruitment from kannur.
Please Wait while comments are loading...