വിസി ഹാരിസിനെ പുറത്താക്കിയ സംഭവത്തില്‍ നിഗൂഢത,എംജി സര്‍വകലാശാല യോഗത്തില്‍ പൊട്ടിത്തെറി

  • By: Nihara
Subscribe to Oneindia Malayalam

കോട്ടയം : എംജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും വിസി ഹരിദാസിനെ പുറത്താക്കിയ സിന്‍ഡിക്കേറ്റ് നടപടിയില്‍ വ്യാപക പ്രതിഷേധം. ഓഗസ്റ്റ് രണ്ടിനു ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിനു ശേഷമാണ് വിസി ഹരിദാസിനെ മാറ്റാന്‍ തീരുമാനിച്ചത്. ഇടതുപക്ഷത്തിന് ഭൂരിപക്ഷമുള്ള സിന്‍ഡിക്കേറ്റാണ് എംജി സര്‍വകലാശാലയിലേത്. സിന്‍ഡിക്കേറ്റ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.

വിദ്യാര്‍ത്ഥികള്‍ക്ക് ഏരെ പ്രിയങ്കരനായ അധ്യാപകനെ പുറത്താക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തു വന്നിട്ടുണ്ട്. അദ്ദേഹത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

പത്രത്തിലൂടെയാണ് അറിഞ്ഞത്

പത്രത്തിലൂടെയാണ് അറിഞ്ഞത്

ഡയറക്ടര്‍ പദവിയില്‍ നിന്ന് തന്നെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള അറിയിപ്പും ലഭിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞതെന്നും വിസി ഹാരിസ് പ്രതികരിച്ചു.

ആരോപണങ്ങള്‍ അടിസ്ഥാനരഹിതം

ആരോപണങ്ങള്‍ അടിസ്ഥാനരഹിതം

അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ചാണ് വിസി ഹാരിസിനെ ഡയറക്ടര്‍ പദവിയില്‍ നിന്നും പുറത്താക്കാന്‍ സിന്‍ഡിക്കേറ്റ് ശ്രമിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

സിന്‍ഡിക്കേറ്റ് തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചു

സിന്‍ഡിക്കേറ്റ് തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചു

സര്‍വകലാശാലയിലെ താത്ക്കാലിക ജീവനക്കാരെ പിരിച്ചു വിട്ട് പുതിയ നിയമനം നടത്തുകയെന്ന സിന്‍ഡിക്കേറ്റ് തീരുമാനത്തിന് വിരുദ്ധമായാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്ന ആരോപണം പ്രചരിക്കുന്നുണ്ട്.

മോക്ക് വിസിറ്റിനെത്തിയവരോട് മോശമായി പെരുമാറി

മോക്ക് വിസിറ്റിനെത്തിയവരോട് മോശമായി പെരുമാറി

നാക് സന്ദര്‍ശനത്തിന് മുന്നോടിയായി കോളേജിലേക്കെത്തിയ സര്‍വകലാശാല ടീമിനോട് മോശമായാണ് അദ്ദേഹം പെരുമാറിയതെന്നും പ്രചരിക്കുന്നുണ്ട്. തിയേറ്റര്‍ സമുച്ചയത്തിന്റെ പ്ലാന്‍ വിശദീകരിക്കാനെത്തിയ എഞ്ചീനിയറിങ്ങ് ടീമിലെ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്ന ആരോപണവും അദ്ദേഹത്തിനെതിരെ പ്രചരിക്കുന്നുണ്ട്.

മോശമായി പെരുമാറിയിട്ടില്ല

മോശമായി പെരുമാറിയിട്ടില്ല

നാക് വിസിറ്റിനു മുന്നോടിയായി മോക് വിസിറ്റിനു ഡിപ്പാര്‍ട്ട്‌മെന്റിലേക്കെത്തിയ യൂണിവേഴ്‌സിറ്റി അംഗങ്ങളോട് അദ്ദേഹം മോശമായി പെരുമാറിയിട്ടില്ലെന്ന് സംഭവത്തിന് സാക്ഷികളായിരുന്നവിദ്യാര്‍ത്ഥികളും അധ്യാപകരും പ്രതികരിച്ചു.

English summary
Students protest on replacement of School of letters director VC Harris.
Please Wait while comments are loading...