കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത സുരക്ഷയില്‍ മന്ത്രി ജയലക്ഷ്മിയുടെ വിവാഹം കഴിഞ്ഞു

Google Oneindia Malayalam News

വാളാട്: മന്ത്രി പി ജെ ജയലക്ഷ്മി വിവാഹിതയായി. വാളാട് തറവാട്ട് മുറ്റത്തെ നാലുകെട്ടിലായിരുന്നു വിവാഹ ചടങ്ങുകള്‍. രാവിലെ 9.35നാണ് മുറച്ചെറുക്കനായ അനില്‍ കുമാര്‍ ജയലക്ഷ്മിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ആദിവാസി ഗോത്രാചാര പ്രകാരമായിരുന്നു വിവാഹം. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ഏക വനിതയാണ് 34 കാരിയായ പി കെ ജയലക്ഷ്മി.

മാവോയിസ്റ്റ് ഭീഷണിമൂലം കനത്ത സുരക്ഷയിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. വയനാട് ജില്ലാ പൊലീസ് മേധാവി അജിതാബീഗത്തിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. നാലുകെട്ടിന് പുറത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് ചടങ്ങിനെത്തിയ വി ഐ പികള്‍ ഇരിക്കുന്നത്.

pk-jayalakshmi

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, മന്ത്രിമാര്‍, സ്പീക്കര്‍, എം പിമാര്‍, എം എല്‍ എമാര്‍ തുടങ്ങി രാഷ്ട്രീയ - സാമൂഹ്യ രംഗങ്ങളിലെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്. പാലോട് തറവാടിന് മുന്നില്‍ വിവാഹ ചടങ്ങുകള്‍ കാണാന്‍ വേണ്ടി ടി വി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെയും അനുഗ്രഹം വാങ്ങിയ ശേഷമാണ് പി ജെ ജയലക്ഷ്മി കതിര്‍മണ്ഡപത്തിലേക്ക് കയറിയത്. കുഞ്ഞിക്കല്ല് വരശ്ശാല ഇല്ലത്തെ ശ്രീജേഷ് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് വിവാഹം. പഴയിടം മോഹനന്‍ നമ്പൂതിരിയ്ക്കാണ് വിവാഹ സദ്യയുടെ ചുമതല.

English summary
Minister PK Jayalakshmi married to Anil Kumar, Waynad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X