കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎച്ചിനെക്കുറിച്ചുള്ള പ്രസ്താവനയില്‍ കാരശ്ശേരിയെ തിരുത്തി സ്വരാജ്: ഒടുവില്‍ ഖേദവും നന്ദി പറച്ചിലും

Google Oneindia Malayalam News

കൊച്ചി: മുസ്ലിം ലീഗ് നേതാവായിരുന്ന സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത്(1967) ഹൈസ്കൂളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഫീസിളവ് നടപ്പാക്കിയിരുന്നുവെന്ന പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എംഎന്‍ കാരശ്ശേരി. കാരശ്ശേരിയുടെ പരാമര്‍ശം സംഘപരിവാര്‍ അനുകൂലികള്‍ ഏറ്റെടുത്ത് പ്രചരിപ്പിച്ചതോടെ പ്രസ്താവന തെറ്റാണെന്നും തിരുത്തണമെന്നും ആവശ്യപ്പെട്ട് എം സ്വരാജ് എംഎല്‍എ രംഗത്ത് വന്നിരുന്നു.

chswaraj-

രണ്ടാം ഇഎംഎസ് മന്ത്രിസഭ ജാതി -മത-ലിംഗഭേദമില്ലാതെ എല്ലാ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും ഫീസ് എടുത്തു കളയുകയാണുണ്ടായത്. ഇതിന്റെ ആനുകൂല്യം എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ക്കും ലഭിച്ചിട്ടുണ്ടെന്നും മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വേണ്ടി കൊണ്ടുവന്ന ആനുകൂല്യമായിരുന്നില്ലെന്നും സ്വരാജ് കാരശ്ശേരിയെ ഓര്‍മ്മപ്പെടുത്തി. ഇതോടെയാണ് തന്‍റെ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് കാരശ്ശേരി രംഗത്തെത്തിയത്.

പിഴ പറ്റിയതിൽ ഞാൻ ബഹുജന സമക്ഷം മാപ്പുചോദിക്കുന്നു.
ഈ തെറ്റ് എൻറെ ശ്രദ്ധയിൽ കൊണ്ടുവന്ന ഡിവൈഎഫ്ഐ നേതാവ് എം സ്വരാജ് എംഎൽഎ വലിയ ദയാവാണ് എന്നോട് കാണിച്ചതെന്നും കാരശ്ശേരി ഫെയ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിന്‍രെ പൂര്‍ണ്ണരൂപം ഇങ്ങനെ..

സിഎച്ചും
ഫീസ് ഇളവും

സി എച്ച് മുഹമ്മദ് കോയയുടെ സംഭാവനകളെപ്പറ്റി സംസാരിക്കുമ്പോൾ അദ്ദേഹം ആദ്യമായി മന്ത്രിയായ കാലത്ത് (1967) ഹൈസ്‌കൂളിൽ മുസ്ലിം പെൺകുട്ടികൾക്ക് ഫീസിളവ് നടപ്പാക്കി എന്ന് ഞാൻ ഒരു വീഡിയോവിൽ പറഞ്ഞിരുന്നു.

അത് പിഴവാണ് .

രണ്ടാം ഇഎംഎസ് .മന്ത്രിസഭ (1967 -1969 ) ജാതി -മത-ലിംഗഭേദമില്ലാതെ എല്ലാ ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെയും ഫീസ് എടുത്തു കളയുകയാണുണ്ടായത്. അന്ന് വിദ്യാഭ്യാസമന്ത്രി സിഎച്ച് തന്നെ. ഇതിന്റെ ആനുകൂല്യം, സ്വാഭാവികമായും, മുസ്ലിം പെൺകുട്ടികൾക്കും ലഭിച്ചിട്ടുണ്ട്.

അത് മുസ്ലിം പെൺകുട്ടികൾക്ക് വേണ്ടി കൊണ്ടുവന്ന ആനുകൂല്യമായിരുന്നില്ല എന്നർത്ഥം . എന്റെ ശ്രോതാക്കൾ ധാരണ തിരുത്തണമെന്ന് അപേക്ഷിക്കുന്നു. പിഴ പറ്റിയതിൽ ഞാൻ ബഹുജന സമക്ഷം മാപ്പുചോദിക്കുന്നു. ഈ തെറ്റ് എൻറെ ശ്രദ്ധയിൽ കൊണ്ടുവന്ന ഡിവൈഎഫ്ഐ. നേതാവ് എംസ്വരാജ് എംഎൽഎ വലിയ ദയാവാണ് എന്നോട് കാണിച്ചത് . അദ്ദേഹത്തിന് നന്ദി.

English summary
MN Karassery facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X