കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗള്‍ഫിലെ അവസ്ഥ പരമദയനീയം; പിറന്നനാട്ടില്‍ അഗതികളായി വസിക്കേണ്ട അവസ്ഥയിലാണ് പ്രവാസികൾ'

Google Oneindia Malayalam News

തിരുവനന്തപുരം: "പ്രവാസികളുടെ ജീവന്‍ രക്ഷിക്കുക, അവര്‍ അന്യരല്ല നമ്മുടെ സ്വന്തമാണെന്ന" മുദ്രാവാക്യം ഉയര്‍ത്തി കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി.സിദ്ധിഖ്, മലപ്പുറം ഡിസിസി പ്രസിഡന്റ് അഡ്വ. വിവി പ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് മുന്നില്‍ ആരംഭിച്ച 'അതിജീവന നിരാഹാര സത്യഗ്രഹം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി ആസ്ഥാനത്ത് നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

പ്രവാസി സമൂഹം

പ്രവാസി സമൂഹം

പിറന്നനാട്ടില്‍ അഗതികളായി വസിക്കേണ്ട അവസ്ഥയിലാണ് പ്രവാസികൾ, പ്രവാസി സമൂഹം കടുത്ത ആശങ്കയിലും ഭീതിയിലുമാണ്. ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമര്‍ശിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചവരാണ് പ്രവാസികള്‍.

തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥ

തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥ

കോവിഡ് രോഗവും തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയിലാണ് ഭൂരിപക്ഷം പ്രവാസികളും. പലര്‍ക്കും ശമ്പളമില്ല. മികച്ച ചികിത്സാ സൗകര്യങ്ങള്‍ക്കും പ്രയാസമുണ്ട്. കടുത്ത മാനസിക സംഘര്‍ഷത്തില്‍ കഴിയുന്ന ഇവര്‍ക്ക് ആശ്വാസം എത്തിക്കുന്നതില്‍ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അമ്പേ പരാജയപ്പെട്ടു.

കേരളം

കേരളം

കേരളമാണ് ഇന്ത്യാ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദേശനാണ്യം നേടുന്ന സംസ്ഥാനം. പ്രവാസിലോകം നേരിടുന്ന കഷ്ടതകള്‍ക്ക് പരിഹാരം കാണുന്നതിന് പകരം അവരെ പൂര്‍ണ്ണമായും അവഗണിക്കുകയാണ് ഇരുസര്‍ക്കാരുകളും. കൊച്ചുരാജ്യമായ മാലിദീപ് പോലും സ്വന്തം പൗരന്‍മാരെ വിദേശരാജ്യങ്ങളില്‍ നിന്നും മടക്കി കൊണ്ടുപോകുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളോട് ഈ ക്രൂരസമീപനം തുടരുന്നത്.

പിറന്ന മണ്ണിലേക്ക്

പിറന്ന മണ്ണിലേക്ക്

പിറന്ന മണ്ണിലേക്ക് മടങ്ങിയെത്താന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്.
പ്രായാധിക്യം കൊണ്ട് വലയുന്നവർ, ഗര്‍ഭിണികള്‍, വിസാകലാവധി കഴിയാറായവര്‍, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍, ഉന്നതവിദ്യാഭ്യാസത്തിനായിപ്പോയ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെയെങ്കിലും അടിയന്തരമായി മടക്കികൊണ്ടു വരാനുള്ള സമാന്യനീതിയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ ആഗ്രഹിക്കുന്നത്.

ചര്‍ച്ച

ചര്‍ച്ച

യുറോപ്പ്, അമേരിക്ക, ആസ്‌ട്രേലിയ, ആഫ്രിക്ക എന്നീ വൻകരകളിലെയും, ഗള്‍ഫ് നാടുകൾ ഉൾപ്പെടെയുള്ള 35 രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികളുമായി ഞാനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കഴിഞ്ഞദിവസം കെപിസിസി ആസ്ഥാനത്ത് വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയിരുന്നു.

മുഖ്യമന്ത്രി ശ്രമിച്ചത്

മുഖ്യമന്ത്രി ശ്രമിച്ചത്

മണിക്കൂറുകൾ നീണ്ടുനിന്ന ചർച്ചകളിലൂടെ പ്രവാസികളുടെ ദുരിതത്തിന്റെ നേര്‍ക്കാഴ്ചയാണ് ഞങ്ങൾക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. ലേബര്‍ ക്യാമ്പുകളിലെ പ്രവാസിത്തൊഴിലാളികളുടെ അവസ്ഥ പരമദയനീയമാണ്. ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികളുടെ പ്രശ്‌നത്തിന് സത്വരപരിഹാരം കാണണമെന്ന് ഞാൻ ആവശ്യപ്പെട്ടപ്പോള്‍ തന്നെ വ്യക്തിഹത്യ ചെയ്യാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.

ഗുരുതരമായ പ്രതിസന്ധി

ഗുരുതരമായ പ്രതിസന്ധി

ലോക്ക് ഡൗണിന് ശേഷം അഞ്ചുലക്ഷത്തിലധികം പ്രവാസികളെങ്കിലും മടങ്ങിയെത്തുമെന്നാണ് കണക്ക്. ഇത് കേരളം അഭിമുഖീകരിക്കാൻ പോകുന്ന ഗുരുതരമായ പ്രതിസന്ധി ആയിരിക്കും. മാത്രമല്ല അവരുടെ പുനരധിവാസം ഏറ്റവും വലിയ വെല്ലുവിളിയാകും, ഈ വെല്ലുവിളി പരിഹരിക്കാനായി കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ ഒരു ബൃഹത്തായ പുനരധിവാസ പാക്കേജിന് രൂപം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.

കേന്ദ്രത്തിൻറെ സഹായം

കേന്ദ്രത്തിൻറെ സഹായം

കേന്ദ്രത്തിൻറെ പരമാവധി സഹായം നേടിയെടുക്കാൻ വേണ്ട ശക്തമായ സമ്മർദ്ദമാണ് കേരള ഗവൺമെന്റും, കേരളത്തിലെ എംപിമാരും, മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളും കൂട്ടായി നടത്തേണ്ടത്. പ്രവാസ ലോകത്ത് പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ഒഐസിസിയും, ഇൻകാസും എന്നതിൽ എനിക്ക് അഭിമാനം ഉണ്ട്. ജീവൻ പോലും തൃണവത്കരിച്ച് കൊണ്ടാണ് അവർ പ്രതിരോധ രംഗത്തും, പ്രവാസി മലയാളികളെ സഹായിക്കാനുള്ള യത്നത്തിലും സജീവമായി പങ്കാളികളാകുന്നത്.

 അനൽപമായ സന്തോഷം

അനൽപമായ സന്തോഷം

അതോടൊപ്പം മുസ്ലിംലീഗിൻറെ പ്രവാസി സംഘടനയായ കെഎംസിസിയും മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്.
കൂട്ടായ പ്രവർത്തനം നടത്തി മുന്നോട്ടുപോകുന്ന പ്രവാസികളായ സുഹൃത്തുക്കളെ ഞാൻ കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി ഹൃദയംഗമായി അഭിനന്ദനം അറിയിക്കാൻ ആഗ്രഹിക്കുന്നു. ലോകത്ത് എമ്പാടും വ്യാപിച്ചുകിടക്കുന്ന ശക്തമായ മലയാളി പ്രവാസി പ്രസ്ഥാനമാണ് ഒഐസിസി എന്ന് പറയുന്നത് അതിൽ പറയുന്നതിൽ എനിക്ക് അനൽപമായ സന്തോഷമുണ്ട്.

ഒറ്റക്കെട്ടായി

ഒറ്റക്കെട്ടായി

നമുക്കെല്ലാം ഒറ്റക്കെട്ടായി മുന്നോട്ടു പോകാം കോവിഡിനെ മറികടന്നുകൊണ്ട് നമുക്ക് പൂർണമായി വിജയിക്കാൻ കഴിയുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഒരിക്കൽ കൂടി ഇത്തരമൊരു ഒരു പ്രതീകാത്മകമായ നിരാഹാര സത്യാഗ്രഹത്തിന് തുടക്കം കുറിച്ച അഡ്വ. സിദ്ദിഖിനെയും അഡ്വ.വി വി പ്രകാശിനെയും കോഴിക്കോട്, വടകര എംപിമാരായ എം കെ രാഘവനെയും കെ.മുരളീധരനേയും ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു.

രാഹുലിനേയും സോണിയേയും തൊട്ടു, അര്‍ണബിനെ പൂട്ടാനുറച്ച് കോണ്‍ഗ്രസ്, നിയമനടപടി തുടങ്ങിരാഹുലിനേയും സോണിയേയും തൊട്ടു, അര്‍ണബിനെ പൂട്ടാനുറച്ച് കോണ്‍ഗ്രസ്, നിയമനടപടി തുടങ്ങി

 അറസ്റ്റിലായ 101 പേരില്‍ ഒരൊറ്റ മുസ്ലിം ഇല്ല; സന്യാസിമാരുടെ കൊലപാതകം,വര്‍ഗ്ഗീയ പ്രചാരണം തള്ളി മന്ത്രി അറസ്റ്റിലായ 101 പേരില്‍ ഒരൊറ്റ മുസ്ലിം ഇല്ല; സന്യാസിമാരുടെ കൊലപാതകം,വര്‍ഗ്ഗീയ പ്രചാരണം തള്ളി മന്ത്രി

English summary
Mullappally Ramachandran talks about Expat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X