ഒന്നും അവസാനിച്ചിട്ടില്ല!! തുടങ്ങിയിട്ടേയുള്ളൂ!! മൂന്നാറില്‍ വീണ്ടും കൈയ്യേറ്റമൊഴിപ്പിക്കല്‍!!

  • Posted By:
Subscribe to Oneindia Malayalam

ഇടുക്കി: ഒരിടവേളയ്ക്കു ശേഷം മൂന്നാറില്‍ വീണ്ടും കൈയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങി. ലക്ഷ്മി മേഖലയിലെ 28 ഏക്കര്‍ ഭൂമിയിലെ കൈയ്യേറ്റമാണ് റവന്യു അധികൃതര്‍ ഒഴിപ്പിക്കുന്നത്. കല്ലറയ്ക്കല്‍ എസ്റ്റേറ്റ് കൈയ്യേറിയതാണ് ഭൂമി. അഡീഷണല്‍ തഹസീല്‍ദാര്‍ ഷൈജു ജേക്കബിന്റെ നേതൃത്വത്തിലാണ് കൈയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍.

ഒരേക്കറിലെ പട്ടയമുപയോഗിച്ച് ഇവിടെ 28 ഏക്കര്‍ ഭൂമിയാണ് കല്ലറയ്ക്കല്‍ കോഫി എസ്‌റ്റേറ്റ് കൈയേറിയത്. സര്‍വെ നടപടികള്‍ക്കുശേഷം സര്‍ക്കാര്‍ ഇവിടെ ബോര്‍ഡ് സ്ഥാപിക്കും. നേരത്തെ പാപ്പാത്തിച്ചോലയിലെ കൈയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെ കൈയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തി വച്ചിരുന്നു.

 സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കി

സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കി

ലക്ഷ്മി മേഖലയിലെ കല്ലറയ്ക്കല്‍ കോഫി എസ്റ്റേറ്റിലെ 28 ഏക്കറിലെ കൈയ്യേറ്റമാണ് ഒഴിപ്പിക്കുന്നത്.സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് ഒഴിപ്പിക്കല്‍ നടപടികള്‍. അഡീഷണല്‍ തഹസില്‍ദാര്‍ ഷൈജു ജേക്കബാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

 കൈയ്യേറിയത് 28 ഏക്കര്‍

കൈയ്യേറിയത് 28 ഏക്കര്‍

എറണാകുളം സ്വദേശിയായ ഒരാളുടെ ഭൂമിയാണിത്. ഇയാള്‍ക്ക് ഇവിടെ ഒരേക്കര്‍ ഭൂമിയില്‍ പട്ടയമുണ്ട്. ഇതിന്റെ മറവിലാണ് 28 ഏക്കര്‍ ഭൂമി കൈയ്യേറിയിരിക്കുന്നത്.

 വന്‍ സന്നാഹം

വന്‍ സന്നാഹം

എസ്റ്റേറ്റില്‍ ചെറിയ കുടിലുകള്‍ കെട്ടി താമസം ഉണ്ടായിരുന്നു. ഇതാണ് ഒഴിപ്പിക്കുന്നത്. വന്‍ പോലീസ് സന്നാഹത്തോടെയാണ് നടപടികള്‍.

 പാപ്പാത്തിച്ചോലയിലെ നടപടി

പാപ്പാത്തിച്ചോലയിലെ നടപടി

പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ച് സര്‍ക്കാര്‍ ഭൂമി കൈയ്യേറിയത് ദേവികുളം സബ്കളക്ടര്‍ ശ്രീറാംവെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള സംഘം ഒഴിപ്പിച്ചത് ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെ കൈയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തി വച്ചിരുന്നു.

 കൈയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്താന്‍

കൈയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്താന്‍

പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ച് കൈയ്യേറ്റം ഒഴിപ്പിച്ചതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയാണ് കൈയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയത്. സര്‍വകക്ഷി യോഗം വിളിച്ച് തീരുമാനം എടുക്കുന്നതു വരെ നിര്‍ത്തി വയ്ക്കാനായിരുന്നു നിര്‍ദേശം.

 വന്‍കിട കൈയ്യേറ്റം ഒഴിപ്പിക്കാന്‍ നിര്‍ദേശം

വന്‍കിട കൈയ്യേറ്റം ഒഴിപ്പിക്കാന്‍ നിര്‍ദേശം

മൂന്നാറിലെ വന്‍കിട കൈയ്യേറ്റങ്ങള്‍ അടിയന്തരമായി ഒഴിപ്പിക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. വന്‍കിട കൈയ്യേറ്റങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഈ പട്ടികയില്‍ ഉള്‍പ്പെട്ടതാണ് കല്ലറയ്ക്കല്‍ എസ്റ്റേറ്റ്.

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

മൂന്നാംവാര്‍ഷികം ആഘോഷിക്കാന്‍ മോദി ഫെസ്റ്റും!! മോദി ലക്ഷ്യമിടുന്നത്...!!ബുദ്ധിമാന്‍ തന്നെ!!കൂടുതല്‍ വായിക്കാന്‍

എന്തും നേരിടാന്‍ തയ്യാറായി ഉമ്മന്‍ചാണ്ടി! കരാറില്‍ തര്‍ക്കമുണ്ടെങ്കില്‍ അന്വേഷിക്കാം...കൂടുതല്‍ വായിക്കാന്‍

എടുത്ത് പറയാന്‍ ഒരു കഥാപാത്രമില്ല, പല സിനിമകളും റിലീസ് ചെയ്തത് പോലും അറിഞ്ഞില്ല, ആസിഫിന്റെ പരാജയം!!കൂടുതല്‍ വായിക്കാന്‍

English summary
munnar encroachment and recovery process again started
Please Wait while comments are loading...