കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാംവാര്‍ഷികം ആഘോഷിക്കാന്‍ മോദി ഫെസ്റ്റും!! മോദി ലക്ഷ്യമിടുന്നത്...!!ബുദ്ധിമാന്‍ തന്നെ!!

മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 'മോദി ഫെസ്റ്റ്' എന്ന പേരില്‍ ഒരു ക്യാംപെയ്ന്‍ പരിപാടി തന്നെ ബിജെപി ഒരുക്കിയിരിക്കുകയാണ്. 'മേക്കിങ് ഓഫ് ഡിവെലപ്ഡ് ഇന്ത്യ' ഫെസ്റ്റ് എന്നതിന്റെ ചുരുക്കമാണ് മോദി ഫെസ്റ്റ്

  • By Gowthamy
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് മൂന്ന് വര്‍ഷം പൂര്‍ത്തിയാകാന്‍ പോവുകയാണ്. മൂന്നാം വാര്‍ഷികം ആഘോഷിക്കാനുള്ള വിപുലമായ ഒരുക്കങ്ങളും പൂര്‍ത്തിയായിരിക്കുകയാണ്. ആഘോഷ പരിപാടികളില്‍ മോദിയുടെ പേര് ഉയര്‍ത്തിക്കാട്ടാനാണ് ബിജെപിയുടെ പദ്ധതി.

ഇതിനായി മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 'മോദി ഫെസ്റ്റ്' എന്ന പേരില്‍ ഒരു ക്യാംപെയ്ന്‍ പരിപാടി തന്നെ ബിജെപി ഒരുക്കിയിരിക്കുകയാണ്. 'മേക്കിങ് ഓഫ് ഡിവെലപ്ഡ് ഇന്ത്യ' ഫെസ്റ്റ് എന്നതിന്റെ ചുരുക്കമാണ് മോദി ഫെസ്റ്റ്.

 മെയ് 26 മുതല്‍ ജൂണ്‍ 15 വരെ

മെയ് 26 മുതല്‍ ജൂണ്‍ 15 വരെ

മെയ് 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അസമിലെ ഗുവാഹത്തിയില്‍ മോദി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്തും മോദി ഫെസ്റ്റ് സംഘടിപ്പിക്കുന്നുണ്ട്. മോദി ഫെസ്റ്റിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ ദില്ലിയില്‍ വമ്പന്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും. ജൂണ്‍ 15 വരെ മോദി ഫെസ്റ്റ് നീണ്ടു നില്‍ക്കും.

 മോദി സര്‍ക്കാരിന്റെ പദ്ധതികള്‍

മോദി സര്‍ക്കാരിന്റെ പദ്ധതികള്‍

മോദി ഫെസ്റ്റിന്റെ ഔദ്യോഗിക ഷെഡ്യൂള്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പുറത്തു വിട്ടു. ക്യാംപെയിനില്‍ രണ്ട് പ്രധാന പരിപാടികള്‍ ഉണ്ടെന്നാണ് സ്്മൃതി വ്യക്തമാക്കുന്നത്. 900 നഗരങ്ങളിലാണ് പ്ദ്ധതി നടപ്പാക്കുന്നത്. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന വിവിധ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

 ജന്‍ കി ബാത്

ജന്‍ കി ബാത്

മോദി ഫെസ്റ്റിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത് യുവാക്കളെയാണ്. സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെ വിവരണവും വിവിധ സാങ്കേതിക വിദ്യകളുടെയും മൊബൈല്‍ ആപ്പുകളുടെയും പരിചയപ്പെടുത്തലും ഉണ്ടാകും. സബ് ക സാത് സബ് ക വികാസിനു കീഴില്‍ ജന്‍കി ബാത് പരിപാടികളും നടത്തുന്നുണ്ട്.

 വന്‍ ജനപങ്കാളിത്തം

വന്‍ ജനപങ്കാളിത്തം

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ നേട്ടങ്ങളെ കുറിച്ചുള്ള ചര്‍ച്ചയാണ് ജന്‍ കി ബാത് പരിപാടി. സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളുടെ എണ്ണം വളരെ കൂടുതലായതിനാല്‍ പരിപാടിയിലെ ജനപങ്കാളിത്തവും വലുതായിരിക്കുമെന്നാണ് സ്മൃതി ഇറാനി പറയുന്നത്.

 മറ്റ് സംസ്ഥാനങ്ങളിലും

മറ്റ് സംസ്ഥാനങ്ങളിലും

എല്ലാ കേന്ദ്ര മന്ത്രിമാരും ബിജെപി എംപിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. വളര്‍ച്ചയും വികസനവുമാണ് ലക്ഷ്യമെന്ന മോദിയുടെ സന്ദേശം എല്ലാ ജില്ലകളിലും എത്തിക്കാനാണ് ശ്രമം നടക്കുന്നത്.

അമിത് ഷാ കേരളത്തില്‍

അമിത് ഷാ കേരളത്തില്‍

പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുന്നത് കേരളത്തിലെ പരിപാടികളിലായിരിക്കും. ആന്‍ഡമാന്‍ നിക്കോബാര്‍, ഛത്തീസ്ഗഢ്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലും ഷാ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ജയ്പൂര്‍, മുംബൈ എന്നിവിടങ്ങളിലും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ദില്ലി, ലക്‌നൗ എന്നിവിടങ്ങളിലും പങ്കെടുക്കുന്നുണ്ട്. അരുണ്‍ ജെയ്റ്റ്‌ലി ബെംഗളൂരുവിലും അഹമ്മദാബാദിലും വെങ്കയ്യ നായിഡു ഭുവനേശ്വര്‍ ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും നിതിന്‍ ഗഡ്കരി ചെന്നൈ, റാഞ്ചി എന്നിവിടങ്ങളിലും പങ്കെടുക്കും.

 മറ്റിടങ്ങളിലും മുഖ്യമന്ത്രിമാര്‍

മറ്റിടങ്ങളിലും മുഖ്യമന്ത്രിമാര്‍

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് സ്വന്തം സംസ്ഥാനങ്ങളുടെ ചുമതല കൂടാതെ മറ്റിടങ്ങളിലെ പരിപാടികളിലും പങ്കെടുക്കാന്‍ നിര്‍ദേശമുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ ഷിംലയിലെ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വിജയവാഡയിലും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഭട്‌നാവിസ് കൊച്ചിയിലും എത്തുന്നുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് കര്‍ണാടകയിലും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന് ജമ്മുകശ്മീരിലെ പരിപാടികളിലുമാണ് ചുമതല. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിഹാറിലും മധ്യപ്രദേശ് മുഖ്യംമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഒഡിഷയിലും പങ്കെടുക്കുന്നുണ്ട്.

 കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

അമ്പമ്പോ!ഇതെന്തൊരാഢംബരം!!ഞെട്ടാന്‍ ഒരുങ്ങിക്കോളൂ!!മൂന്നാം വാര്‍ഷികത്തില്‍ ഞെട്ടിക്കാന്‍ മോദി!കൂടുതല്‍ വായിക്കാന്‍

അമ്മമാരുടെ കണ്ണുനിറയിക്കുന്ന ദൃശ്യങ്ങള്‍...കൊച്ചിയിലെ 'കളിവീടില്‍' കുഞ്ഞുങ്ങളോട് ക്രൂരത...കൂടുതല്‍ വായിക്കാന്‍

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ വിജയക്കുതിപ്പിന് തടയിടാന്‍ തിയറ്റര്‍ സംഘടന!!! ലക്ഷ്യം ഭാവന???കൂടുതല്‍ വായിക്കാന്‍

English summary
The campaign name has been linked with the surname of the prime minister- 'Making of Developed India (MODI).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X