മൂന്നാറിലും മുന്നണിയിലും പ്രശ്‌നങ്ങളില്ല,കൈയേറ്റക്കാരോട് ദയയുമില്ല;നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: മൂന്നാറിലും ഇടുക്കിയിലെ മറ്റു കൈയേറ്റം ഒഴിപ്പിക്കലുമായും ബന്ധപ്പെട്ട് ഇടത് മുന്നണിയില്‍ പ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഇടുക്കിയില്‍ മാത്രമായി രാഷ്ട്രീയ ജീര്‍ണ്ണതയില്ല. മുന്നണിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വരുത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കേണ്ടന്നും, ഉദ്യോഗസ്ഥരെ എങ്ങനെ ഉപയോഗിക്കാമെന്നത് സര്‍ക്കാരിനറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ യോഗം വിളിച്ചത്. നേരത്തെ, പരിസ്ഥിതി പ്രവര്‍ത്തകരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം മതമേലധ്യക്ഷന്മാരുമായും ചര്‍ച്ച നടത്തുന്നുണ്ട്. ഇതിന് ശേഷമാണ് എല്ലാവരെയും പങ്കെടുപ്പിച്ചുള്ള സര്‍വ്വകക്ഷി യോഗം നടക്കുക.

നിയമങ്ങളില്‍ ഭേദഗതി വേണ്ടി വരും...

നിയമങ്ങളില്‍ ഭേദഗതി വേണ്ടി വരും...

മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയവരോട് ഒരു ദയയുമുണ്ടാകില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കി. പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഗണിച്ചു ചില നിയമങ്ങളില്‍ ഭേദഗതി വേണ്ടിവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുത്തു...

പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുത്തു...

മൂന്നാറിലെ എല്ലാ അനധികൃത കെട്ടിടങ്ങളും പൊളിച്ചുനീക്കണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. സുഗതകുമാരി, ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഉമ്മന്‍ വി ഉമ്മന്‍, വിഎസ് വിജയന്‍, പരിസ്ഥിതി പ്രവര്‍ത്തകരായ ജയകുമാര്‍, ഹരീഷ് വാസുദേവന്‍ തു
ടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രശ്‌നങ്ങളുണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കേണ്ട...

പ്രശ്‌നങ്ങളുണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കേണ്ട...

മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുന്നണിയില്‍ പ്രശ്‌നങ്ങളില്ലെന്നാണ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കിയത്. പ്രശ്‌നങ്ങളുണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കേണ്ട. ഉദ്യോഗസ്ഥരെ എങ്ങനെ ഉപയോഗിക്കണമെന്ന് സര്‍ക്കാരിനറിയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍വകക്ഷി യോഗം...

സര്‍വകക്ഷി യോഗം...

മാധ്യമ പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മതമേലധ്യക്ഷന്മാരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ഇതിന് ശേഷം, എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചിരുത്തി സര്‍വകക്ഷി യോഗവും നടക്കും. തിരുവനന്തപുരം തൈക്കാട് റസ്റ്റ് ഹൗസില്‍ രാവിലെ മുതലാണ് യോഗങ്ങള്‍ ആരംഭിച്ചത്.

English summary
munnar encroachment, cm pinarayi's meeting with journalists.
Please Wait while comments are loading...