അക്ഷരപ്പൊലിമയ്ക്ക് ഇന്ന് നാദാപുരത്ത് അരങ്ങുണരും

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: കലയ്ക്കു പ്രായമില്ലെന്ന് തെളിയിക്കാന്‍ വിവിധ പ്രായക്കാര്‍ ഒരേ വേദിയില്‍ അണിനിരക്കുന്ന അക്ഷരപ്പൊലിമയ്ക്ക് ഇന്ന് നാദാപുരത്ത് അരങ്ങുണരും.സാക്ഷരതാ മിഷന്‍ നടത്തുന്ന തുല്യതാ പഠിതാക്കള്‍ക്കായുള്ള ജില്ലാ തുടര്‍വിദ്യാഭ്യാസ കലോത്സവം അക്ഷരപ്പൊലിമ നാദാപുരത്ത് തുടക്കമായി. റെസ്റ്റ്ഹൌസ് പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്രയോടെയായിരുന്നു തുടക്കം.

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ ബ്ലാക്ക് മെയില്‍ ചെയ്തത് ചെന്നിത്തലയോ..? മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി പറയുന്നതു കേള്‍ക്കുക

വിവിധ ബ്ളോക്കുകളിലെ മത്സരത്തില്‍ വിജയികളായ അഞ്ഞൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുക്കും. നാല് വിഭാഗങ്ങളിലായി ഇരുപത്തി അഞ്ചോളം ഇനങ്ങളിലാണ് മത്സരം. നാദാപുരം ഗവ. യുപി സ്കൂള്‍ പരിസരത്ത് മൂന്ന് വേദികളിലാണ് പരിപാടി. ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ സ്റ്റേജിനങ്ങള്‍ തുടങ്ങും.

aksharapolima

ഇ കെ വിജയന്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് ബാലകൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ പി കെ സജിത ഉപഹാരം നല്‍കി.

പി കെ ഷൈലജ, അഹമ്മദ് പുന്നക്കല്‍, ടി കെ അരവിന്ദാക്ഷന്‍, കെ അച്യുതന്‍, തൊടുവയില്‍ മഹമൂദ്, പി പി സുരേഷ് കുമാര്‍, ടി എം ചന്ദ്രി, കെ ചന്തു, മനോജ് അരൂര്‍, ടി കെ ലിസ, സി വി കുഞ്ഞികൃഷ്ണന്‍, പി പി ചാത്തു, രജീന്ദ്രന്‍ കപ്പള്ളി, സൂപ്പി നരിക്കാട്ടേരി, കരിമ്പില്‍ ദിവാകരന്‍, എം ഡി വത്സല എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം കെ സഫീറ സ്വാഗതം പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
അക്ഷരപ്പൊലിമയ്ക്ക് ഇന്ന് നാദാപുരത്ത് അരങ്ങുണരും

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്