അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം!! മരിക്കുന്നത് ഈ വര്‍ഷത്തെ എട്ടാമത്തെ കുഞ്ഞ്!!

  • Posted By:
Subscribe to Oneindia Malayalam

അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. പത്ത് ദിവസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. അട്ടപ്പാടി താവളം സ്വദേശികളായ അനു -ശെല്‍വരാജ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ചാണ് കുഞ്ഞ് മരിച്ചത്. പ്രസവ സമയത്ത് തൂക്കക്കുറവുണ്ടായിരുന്നു. 1.7 കിലോ ആയിരുന്നു കുഞ്ഞിന്റെ ഭാരം. ഇതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്.

baby

അതേസമയം മരണകാരണം എന്തെന്ന കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. ഇതോടെ അട്ടപ്പാടിയില്‍ ഈ വര്‍ഷം മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം എട്ടായി.

ദിവസങ്ങള്‍ക്ക് മുമ്പ് അഗലി ചൂട്ടറ ഊരില്‍ മുരുകന്‍ സുചിത്ര ദമ്പതികളുടെ 21 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചിരുന്നു. ഈ മാസം മാത്രം നാല് കുഞ്ഞുങ്ങളാണ് അട്ടപ്പാടിയില്‍ മരിച്ചത്. ശിശു മരണം തുടര്‍ക്കഥയായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

English summary
new born baby died in attappadi.
Please Wait while comments are loading...