• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വമ്പൻ ട്വിസ്റ്റ്...! ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ യുവ നേതാവ് കെപിസിസി അധ്യക്ഷനാകും?

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെ കണ്ടെത്തുക എന്ന വലിയ കടമ്പ ഇനിയും മറികടക്കാൻ സാധിക്കാതെ ബുദ്ധിമുട്ടുകയാണ് കോൺഗ്രസ് നേതൃത്വം. സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെ മൗനമാണ് ഹൈക്കമാൻഡിന് ഇപ്പോൾ തലവേദന സൃഷ്ടിക്കുന്നത്. പ്രശ്ന പരിഹാരത്തിനും അഭിപ്രായ രൂപീകരണത്തിനും ഹൈക്കമാൻഡ് അയച്ച എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവറിന്റെ ശ്രമങ്ങളെല്ലാം വിഫലമാകുന്നതായാണ് റിപ്പോർട്ടുകൾ.

ദില്ലി വീണ്ടും സജീവമായതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ വീണ്ടും എത്തിത്തുടങ്ങി: ചിത്രങ്ങള്‍

OC 1

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരേയും നിർദേശിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും. പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ തങ്ങളുടെ വാക്കിന് വിലനൽകാതിരിക്കുകയും നേതൃമാറ്റം ഉണ്ടാകും എന്ന സൂചന പോലും നൽകാതെ പരിഹാസ്യാരാക്കുകയും ചെയ്ത ഹൈക്കമാൻഡിനെതിരായ നിശബ്ദ പ്രതിഷേധം കൂടിയായാണ് ഇതിന് കാണുന്നത്.

OC 2

നേരത്തെ തന്നെ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത രീതിയിലുള്ള അമർഷം നേതാക്കൾ പൊതുസമൂഹത്തിലും പാർട്ടി നേതൃത്വത്തെയും അറിയിച്ചിരുന്നു. ഇതോടെ പാർട്ടിയുടെ കേന്ദ്ര നേതൃത്വം പ്രതിസന്ധിയിലായി. ഈ ഘട്ടത്തിലാണ് താരീഖ് അൻവറിനെ രണ്ടാമതും കേരളത്തിലേക്ക് അയക്കാനുള്ള തീരുമാനം. നിലവിൽ കേരളത്തിലെ മുതിർന്ന നേതാക്കളുടെ മൗനം ഹൈക്കമാൻഡ് ഭയപ്പെടുന്നുണ്ടെന്നതാണ് വാസ്തവം. ഉമ്മൻചാണ്ടിയും ചെന്നിത്തലയും മാത്രമല്ല ഇവരോട് അടുപ്പുമുള്ള എ, ഐ ഗ്രൂപ്പ് നേതാക്കളും എംഎൽഎമാരും എംപിമാരും ആരേയും നിർദേശിക്കുന്നില്ല എന്ന നിലപാടാണ് സ്വീകരിച്ചത്.

OC 3

താരീഖ് അൻവറിനോട് രമേശ് ചെന്നിത്തല പൊട്ടിത്തെറിച്ചതായും അറിയുന്നു. പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ അപമാനിച്ച സാഹചര്യത്തിൽ ഇനി മറ്റൊരാളുടെ പേരു കൂടി പറ‍ഞ്ഞു കൂടുതൽ അവഹേളിതനാകാൻ ഇല്ല. എല്ലാം തീരുമാനിച്ചിട്ടാണ് ഈ ചർച്ചയെന്നു വിശ്വസിക്കുന്നവരും ധാരാളമുണ്ട്. ഹൈക്കമാൻഡ് എന്തു തീരുമാനിച്ചാലും അംഗീകരിക്കും എന്ന നിലപാടിലാണ് ചെന്നിത്തല.

OC 4

പ്രതിപക്ഷ നേതാവിനെ തീരുമാനിച്ച കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം അംഗീകരിച്ചുവെന്ന് പറയുമ്പോഴും ഉമ്മൻചാണ്ടിയും അതൃപ്തി വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ ഹൈക്കമാൻഡ് സ്വീകരിച്ച രീതി പലരിലും അവിശ്വാസം ജനിപ്പിച്ചതായി ഉമ്മൻചാണ്ടി പറയുന്നു. അതുകൊണ്ട് തന്നെ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള അധികാരം ഹൈക്കാമാൻഡിന് വിനിയോഗിക്കാമെന്ന നിലപാടിലാണ് ഉമ്മൻചാണ്ടി.

OC 5

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തനിക്ക് നേരെ പാർട്ടിക്കുള്ളിൽ നിന്നും പുറത്തുനിന്നും ഉയരുന്ന കുറ്റപ്പെടുത്തലുകളാണ് മുല്ലപ്പള്ളിയെ പ്രകോപിപ്പിക്കുന്നത്. എത്രയും വേഗം അധ്യക്ഷന്റെ കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് മുല്ലപ്പള്ളി താരിഖ് അൻവറിനോട് വീണ്ടും ആവശ്യപ്പെട്ടു. എന്നാൽ ആരാകണമെന്ന കാര്യത്തിൽ തന്നോട് അഭിപ്രായം ചോദിക്കേണ്ടെന്ന നിലപാടിലാണ് മുല്ലപ്പള്ളി. തലമുറ മാറ്റമാണു ഹൈക്കമാൻ‍ഡ് ഉദ്ദേശിക്കുന്നതെങ്കിൽ തന്റെ തലമുറയിലെ ആളായിട്ടു കാര്യമില്ലെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.

OC 6

പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പേര് നിർദേശിച്ചിട്ടില്ല. എന്നാൽ ഇത് പ്രതിഷേധത്തിന്റെ ഭാഗമല്ലെന്നാണ് അദ്ദേഹം പറയുന്നത്. രണ്ട് റൗണ്ട് ചർച്ച പൂർത്തിയായ ശേഷം അതിലേക്ക് കടക്കാമെന്ന നിലപാടിലാണ് സതീശൻ. നിലവിലെ സാഹചര്യത്തിൽ പാർട്ടിയെയും മുന്നണിയെയും സഭയ്ക്ക് പുറത്തും അകത്തും ഒന്നിച്ച് കൊണ്ടുപോകേണ്ടതും പ്രതിപക്ഷ നേതാവെന്ന നിലയിൽ തന്റെ ഉത്തരവാദിത്വമാണെന്ന ബോധ്യം സതീശനുണ്ട്.

OC 7

പ്രധാനമായും കെ സുരേന്ദ്രന്റെയും കൊടിക്കുന്നിൽ സുരേഷിന്റെയും പേരുകളാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്. എന്നാൽ ഇരുവരെയും പിന്തുണയ്ക്കുന്നതിൽ ഗ്രൂപ്പുകൾക്ക് അതൃപ്തിയുണ്ട്. പ്രത്യേകിച്ച് കെ സുധാകരന്റെ കാര്യത്തിൽ. പിന്നെയുള്ളത് കെ മുരളീധരന്റെയും പി.ടി തോമസിന്റെയും പേരുകളാണ്. തലമുറ മാറ്റമാണ് ലക്ഷ്യമെങ്കിൽ ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ കൂടിയായ പി.സി വിഷ്ണുനാഥിന്റെ പേരും ഉയർന്ന് കേൾക്കുന്ന. യുവനേതാക്കളടക്കം ഇതിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും തൽക്കാലം എ ഗ്രൂപ്പ് ഇത്തരത്തിലൊരു നിർദേശം മുന്നോട്ട് വെക്കേണ്ടന്ന തീരുമാനത്തിലാണ്.

OC 8

അധ്യക്ഷനെ കണ്ടെത്തുന്നതിലുപരി സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുക്കുക എന്ന ദൗത്യമാണ് തിരഞ്ഞെടുപ്പിന് ശേഷമുള്ള താരിഖ് അൻവറിന്റെ രണ്ടാം വരവിനുള്ളത്. എംപിമാർ, എംഎൽഎമാർ എന്നിവരുമായെല്ലാം കഴിഞ്ഞ രണ്ട് ദിവസവും ഫോണിൽ സംസാരിച്ച താരിഖ് അൻവറിന് എന്നാൽ പലയിടങ്ങളിൽ നിന്നും പ്രതിഷേധം കേൾക്കേണ്ടി വന്നുവെന്നും അറിയുന്നു. സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെ അഭിപ്രായത്തിന് വില നൽകണമെന്ന് പലരും താരിഖ് അൻവറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

OC 9

എഐസിസി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശക്തമായ കേരള ഘടകത്തെ പിണക്കേണ്ടെന്ന നിലപാടിലാണ് ഹൈക്കമാൻഡ്. കേന്ദ്ര നേതൃത്വവും ദുർബലമാണെന്നിരിക്കെ കേരളത്തിലെ നേതാക്കളുടെ പിന്തുണ ഏറെ നിർണായകമാണ്. അതുകൊണ്ട് തന്നെ നേതാക്കളുമായുള്ള പ്രശ്നം എത്രയും വേഗം പരിഹരിച്ച് കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാമെന്നാണ് സോണിയ ഗാന്ധി കരുതുന്നത്.

പുതിയ ഹോട്ട് ലുക്കില്‍ ഭൂമി പദ്‌നേക്കര്‍, വൈറലായ ചിത്രങ്ങള്‍ കാണാം

cmsvideo
  താൻ അപമാനിതനായി, സോണിയ ഗാന്ധിയോട് ചെന്നിത്തല
  ഒ പനീർ സെൽവം
  Know all about
  ഒ പനീർ സെൽവം

  English summary
  New KPCC President senior leaders remains silent high command to consider a young blood
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X