മലപ്പുറം ജില്ലയില്‍ നെല്‍കൃഷി വ്യാപിപ്പിക്കാന്‍ ജില്ലാപഞ്ചായത്ത് പദ്ധതി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: അന്യം നിന്ന് പോവുന്ന നെല്‍കൃഷിയെ തിരിച്ച് കൊണ്ട് വരാനും കര്‍ഷകര്‍ക്ക് കൈതാങ്ങായി നില കൊള്ളാനും ജില്ലാ പഞ്ചായത്ത് മുന്‍ പന്തിയിലുണ്ടാവുമെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്‍ പ്രസ്താവിച്ചു. ജില്ലാ പഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന നെല്‍കര്‍ഷകര്‍ക്കുള്ള കൂലി ചിലവ് സബ്‌സിഡിയുടെ വിതരണ കര്‍മ്മം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലയില്‍ നെല്‍കൃഷി വ്യാപിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

farming

ജില്ലാ പഞ്ചായത്തിന്റെ വകയായി നെല്‍കര്‍ഷകര്‍ക്കുള്ള കൂലി ചിലവ് സബ്‌സിഡി വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കുന്നു

1.34 കോടി രൂപയാണ് 44 ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ള 9500 ഓളം കര്‍ഷകര്‍ക്ക് സബ്‌സിഡിയായി ജില്ലാ പഞ്ചായത്ത് നല്‍കുന്നത്. ഈ ഇനത്തില്‍ കൂടുതല്‍ സഹായം ആവശ്യമാണെങ്കില്‍ അവശേഷിക്കുന്ന പഞ്ചായത്തുകളില്‍ നിന്ന് അപേക്ഷ ലഭിക്കുന്ന മുറക്ക് ഇനിയും തുക അനുവദിക്കുവാന്‍ തയ്യാറാണെന്ന് പ്രസിഡണ്ട് അറിയിച്ചു.

ചിന്നമ്മയേയും കൂട്ടരേയും വിടാതെ പിടിച്ച് ആദായനികുതി വകുപ്പ്, തമിഴ്നാട്ടിൽ വീണ്ടും റെയ്ഡ്...

ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ അധ്യക്ഷത വഹിച്ചു. ചെയര്‍പേഴ്‌സണ്‍മാരായ അനിത കിഷോര്‍, കെ.പി ഹാജറുമ്മ, മെംബര്‍മാരായ സലീം കുരുവമ്പലം, എ.കെ അബ്ദു റഹ്മാന്‍, അഡ്വ: എം.ബി ഫൈസല്‍, അഡ്വ: പി.വി മനാഫ്, സെക്രട്ടറി പ്രീതി, സബിത നാരായണന്‍ ജോ; ഡപ്യൂട്ടി ഡയറക്ടര്‍ കൃഷി, സദാനന്ദന്‍ ഡപ്യൂട്ടി ഡയറക്ടര്‍ കൃഷി, പി.പി ഇബ്രാഹീം മാസ്റ്റര്‍ സ്വതന്ത്ര കര്‍ഷക സംഘം, ഷാജഹാന്‍ കേരള കര്‍ഷക സംഘം, തുളസീദാസ് അഖിലേന്ത്യാ കിസാന്‍ സഭ, എന്നിവര്‍ പ്രസംഗിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
new programs to expand paddy farmng in malappuram

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്