കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീകൃഷ്ണപുരത്ത് ജല അതോറിറ്റിയ്ക്ക് സെക്ഷനില്ലാത്തത് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുന്നു.

  • By Desk
Google Oneindia Malayalam News

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് ജല അതോറിറ്റിയുടെ രണ്ട് കെട്ടിടം ഒഴിഞ്ഞുകിടന്നിട്ടും സ്വന്തമായി സെക്ഷനില്ലാത്തത് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. ശ്രീകൃഷ്ണപുരവും സമീപ പഞ്ചായത്തുകളും വാട്ടര്‍ അതോറിറ്റിയുടെ ചെര്‍പ്പുളശ്ശേരി സെക്ഷന്‍ പരിധിയിലാണ്. ശ്രീകൃഷ്ണപുരം, കരിമ്പുഴ, പൂക്കോട്ടുകാവ്, വെള്ളിനേഴി, കടമ്പഴിപ്പുറം പഞ്ചായത്തുകള്‍ ചെര്‍പ്പുളശ്ശേരി നഗരസഭ എന്നിവിടങ്ങളിലുള്ളവര്‍ക്കുള്ള സെക്ഷന്‍ ഓഫീസാണ് ചെര്‍പ്പുളശ്ശേരിയിലുള്ളത്.

ശ്രീകൃഷ്ണപുരത്ത് വാട്ടര്‍ അതോറിറ്റിയുടെ രണ്ടുനിലക്കെട്ടിടം ഒഴിഞ്ഞുകിടക്കുമ്പോഴും ചെര്‍പ്പുളശ്ശേരിയിലെ സെക്ഷന്‍ ഓഫീസ് വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ശ്രീകൃഷ്ണപുരം, പൂക്കോട്ടുകാവ്, വെള്ളിനേഴി, കടമ്പഴിപ്പുറം പഞ്ചായത്തിലുള്ളവര്‍ക്ക് വെള്ളംനല്‍കുന്നത് ശ്രീകൃഷ്ണപുരം സമഗ്ര ശുദ്ധജലപദ്ധതിയില്‍നിന്നാണ്. വലമ്പിലിമംഗലത്തെ മുണ്ടോര്‍ശ്ശിക്കടവില്‍നിന്നാണ് ജലമെടുക്കുന്നത്. ശ്രീകൃഷ്ണപുരം ശുദ്ധജലപദ്ധതിയുടെ കൂറ്റന്‍ ജലസംഭരണിയും ശുദ്ധീകരണശാലയും മംഗലാംകുന്നിനടുത്ത് ചാത്തന്‍കുന്നിലാണ്. ഇവിടെ ഓഫീസ് സൗകര്യത്തോടെയുള്ള രണ്ടുനിലക്കെട്ടിടം സമഗ്ര ശുദ്ധജലപദ്ധതിയോടൊപ്പം നിര്‍മിച്ചിട്ടുണ്ട്. ഇതാണ് ഒഴിഞ്ഞുകിടക്കുന്നത്.

water

ഇപ്പോഴിത് സാധനസാമഗ്രികള്‍ സൂക്ഷിക്കാനായി ഇട്ടിരിക്കയാണ്. ശ്രീകൃഷ്ണപുരത്ത് ഓഫീസ് തുടങ്ങിയാല്‍ ശ്രീകൃഷ്ണപുരം, കരിമ്പുഴ, പൂക്കോട്ടുകാവ്, വെള്ളിനേഴി, കടമ്പഴിപ്പുറം എന്നീ പഞ്ചായത്തിലുള്ളവര്‍ക്ക് ബില്ലടയ്ക്കാന്‍ സൗകര്യമാകും. അറ്റകുറ്റപ്പണിക്കും ഗുണകരമാകും. കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ കെട്ടിടത്തിലാണ് ചെര്‍പ്പുളശ്ശേരിയിലെ ഓഫീസ്. ചെര്‍പ്പുളശ്ശേരിയിലെ ഓഫീസില്‍ സ്ഥലസൗകര്യം കുറവാണ്. 16,000-ത്തിലധികം ഗാര്‍ഹികകണക്ഷന്‍ ചെര്‍പ്പുളശ്ശേരി സെക്ഷനിലുണ്ട്. 11,000-ത്തിലധികം കണക്ഷനുകളും ശ്രീകൃഷ്ണപുരം, കരിമ്പുഴ, പൂക്കോട്ടുകാവ്, വെള്ളിനേഴി, കടമ്പഴിപ്പുറം പഞ്ചായത്തിലുള്ളതാണ്. കൂടുതല്‍ കണക്ഷനുള്ളതുകാരണം കുടിവെള്ളംസംബന്ധിച്ച പരാതികള്‍ വ്യാപകമാണ്.

കണക്ഷനും വൈകുന്നുണ്ട്. ഇതിന് പരിഹാരമായി അഞ്ച് പഞ്ചായത്തുകള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ശ്രീകൃഷ്ണപുരത്ത് പുതിയ സെക്ഷന്‍ ഓഫീസ് തുടങ്ങണമെന്ന് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രമേയത്തലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. പി. ഉണ്ണി എം.എല്‍.എ.യ്ക്ക് ഇതുസംബന്ധിച്ച് നിവേദനം നല്‍കിയിട്ടുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. അരവിന്ദാക്ഷന്‍ അറിയിച്ചു. സമഗ്ര ശുദ്ധജല പദ്ധതിയോടുചേര്‍ന്ന് ഇപ്പോഴുള്ള ഓഫീസ് ബില്ലടയ്ക്കാനും പദ്ധതിയുടെ അറ്റകുറ്റപ്പണിക്കും ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീകൃഷ്ണപുരത്തേക്ക് ഓഫീസ് മാറ്റുന്നതിനുള്ള നിര്‍ദേശമൊന്നും ഇല്ലെന്ന് അതോറിറ്റി ഒറ്റപ്പാലം അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ബാബു പറഞ്ഞു.

English summary
no water authority section in sreekrishnapuram-public getting affected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X