കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറുനാടന്‍ തൊഴിലാളികള്‍ക്ക് വൃത്തിയില്ലാത്ത കെട്ടിടം: നാല് കെട്ടിട ഉടമകള്‍ക്ക് നോട്ടിസ്

Google Oneindia Malayalam News

കോഴിക്കോട്: വൃത്തിയില്ലാത്ത സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ച നാല് കെട്ടിട ഉടമകള്‍ക്ക് ജില്ലാ കലക്റ്ററുടെ നോട്ടിസ്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ജില്ലാ കലക്ടര്‍ നിയോഗിച്ച പ്രത്യേക സംഘം നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി. മരുതോങ്കര പഞ്ചായത്തിലെ നാല് കെട്ടിട ഉടമകള്‍ക്കാണ് നോട്ടിസ് നല്‍കിയത്.

പ്രദേശത്ത് മാലിന്യപ്രശ്‌നം കണക്കിലെടുത്ത് താമസക്കാരെ ഒഴിപ്പിച്ചു. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നിര്‍ദേശം നല്‍കിയിട്ടി നടപ്പാകാതെ പരാതി വ്യാപകമാകുന്ന സാഹചര്യത്തില്‍ തുടര്‍ ദിവസങ്ങളിലും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി കര്‍ശന നടപടി എടുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

 migrants

നേരത്തെ കായക്കൊടി പഞ്ചാത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാരും ഗ്രാമപഞ്ചായത്തും കര്‍ശന നിലപാടുകളിലേക്ക് നീങ്ങിയിരുന്നു. ജില്ലാ കലക്റ്ററും ഡിഎംഒയും ഉള്‍പ്പെടെ സ്ഥലം സന്ദര്‍ശിക്കുകയും നിലപാട് കര്‍ശനമാക്കുയും ചെയ്തു. ഇതോടെ കായക്കൊടുയില്‍ കെട്ടിടങ്ങളും സാഹചര്യങ്ങളും മെച്ചപ്പെട്ടു. എന്നാല്‍ തൊട്ടടുത്ത കുറ്റ്യാടി പഞ്ചായത്തില്‍ സ്ഥിതി നേരെ തിരിച്ചാണ്. പേരിന് ഒരു പരിശോധന നടത്തി ആളുകളുടെ കണ്ണില്‍ പൊടിയിട്ടു എന്നല്ലാതെ ആയിരക്കണക്കിന് തൊഴിലാളികള്‍ താമസിക്കുന്ന ഇവിടെ തുടര്‍നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല.

English summary
non state workers got unhygienic staying facilities.case against building owners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X