കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ടിഒ ഓഫീസുകളില്‍ ഫയലുകള്‍ കുമിഞ്ഞു കൂടുന്നു, കാരണം ഇതാണ്

വിവിധ ആവശ്യങ്ങള്‍ക്കായി നൂറുകണക്കിന് ജനങ്ങള്‍ നിത്യേന ആര്‍ടിഒ ഓഫീസില്‍ എത്താറുണ്ട്.

  • By Nihara
Google Oneindia Malayalam News

മലപ്പുറം: സംസ്ഥാനത്തെ ആര്‍ടിഒ ഓഫീസുകളില്‍ ഫയലുകള്‍ കുമിഞ്ഞു കൂടുന്നതായി പരാതി. മിക്ക ജില്ലകളിലും വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല്‍ ജനം ആകെ വലയുകയാണ്. വാഹന സംബന്ധമായ ആവശ്യങ്ങള്‍ നടക്കുന്നില്ലെന്ന് മാത്രമല്ല, അപേക്ഷ നല്‍കി മാസങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതി വിശേഷം കൂടിയാണ് സംജാതമായിട്ടുള്ളത്. ഒഴിവുകള്‍ നികത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മേലധികാരികള്‍ക്ക് കത്ത് നല്‍കിയിരുന്നുവെങ്കിലും ഇതില്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

വിവിധ ആവശ്യങ്ങള്‍ക്കായി നൂറുകണക്കിന് ജനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ എത്താറുണ്ട്. വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല്‍ താളം തെറ്റിയാണ് മിക്ക ഓഫീസുകളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഒഴിവുകള്‍ നികത്താത്തതിന് പിന്നില്‍ മറ്റു ചില താല്‍പര്യങ്ങളുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. തിരക്കേറിയ ഓഫീസുകളില്‍ വേണ്ടത്ര ജീവനക്കാരില്ലാത്തത് ഓഫീസിന്റെ സുഗമമായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയാണ്.

RTO Office

പ്രധാനപ്പെട്ട പോസ്റ്റായ, ആര്‍ടിഒ, ജോയിന്റ് ആര്‍ടിഒ പോസ്റ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. ഒഴിവുകള്‍ നികത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വകുപ്പു മന്ത്രിയുടെ ഓഫീസിലേക്ക് ഫയല്‍ പോയിട്ടുണ്ട്. എന്നാല്‍ ഈ ഫയല്‍ അനക്കമില്ലാതെ കിടക്കുന്നതിനാല്‍ വിവിധ ജില്ലകളിലെ ഓഫീസുകളുടെ അവസ്ഥയും സമാനമായി തുടരുകയാണ്.

English summary
RTO Office didnt fill the vacancies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X