വാക്കു പാലിച്ച് മഞ്ജു വാര്യർ! ഓഖി ദുരന്തബാധിതർക്ക് അഞ്ച് ലക്ഷം രൂപ നൽകി...

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഓഖി ദുരന്തബാധിതർക്ക് സാമ്പത്തിക സഹായവുമായി നടി മഞ്ജു വാര്യർ. മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ചു ലക്ഷം രൂപ നൽകിയാണ് മഞ്ജു വാര്യർ കാരുണ്യപ്രവർത്തനത്തിൽ പങ്കാളിയായത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് നടി തുക കൈമാറിയത്.

25 കോടിയുടെ ലഹരിമരുന്നുമായി ഫിലിപ്പീൻ യുവതി കൊച്ചിയിൽ പിടിയിലായി! സാവോപോളോയിൽ നിന്ന് കേരളത്തിലേക്ക്

കോന്നിയിൽ വിചിത്രമായ ആത്മഹത്യ! ഇലട്രിക് വയറുകൾ കൊണ്ട് ബന്ധിച്ചു, വായിൽ തുണി തിരുകി...

സംസ്ഥാന സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് സാമ്പത്തിക സഹായം നൽകിയതെന്ന് മഞ്ജു വാര്യർ പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് ഓഖി ദുരന്തബാധിത മേഖലകളിലും നടി സന്ദർശനം നടത്തിയിരുന്നു. തീരദേശത്തെ വീടുകളിലെത്തി സ്ത്രീകളെയും കുട്ടികളെയും ആശ്വസിപ്പിക്കാനും നടി മറന്നില്ല.

‌‌‌

manjuwarrier

മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പരാതികൾ കേട്ട മ‍ഞ്ജു വാര്യർ, ഇക്കാര്യങ്ങളെല്ലാം അധികൃതരെ അറിയിക്കാമെന്ന് ഉറപ്പുനൽകിയിരുന്നു. ഓഖി ദുരന്തബാധിതർക്ക് വേണ്ട സഹായങ്ങൾ എത്രയും പെട്ടെന്ന് എത്തിച്ചുനൽകണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. ഓരോരുത്തരെയും നേരിൽക്കണ്ട് അവരെ ആശ്വസിപ്പിച്ച ശേഷമാണ് മഞ്ജു വാര്യർ പൂന്തുറയിൽ നിന്നും മടങ്ങിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
ockhi cyclone; actress manju warrier has given five lakhs to relief fund.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്