കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് മാത്രമാണ് വേണ്ടാത്തത്; പിണറായിക്കു മാത്രമല്ല കുഞ്ഞൂഞ്ഞിനും വേണം വെള്ളാപ്പള്ളി സംഘത്തെ

  • By Gowthamy
Google Oneindia Malayalam News

ആലപ്പുഴ: എന്‍ഡിഎയുമായി ഇടഞ്ഞു നില്‍ക്കുന്ന ബിഡിജെഎസിനെ വശത്താക്കാന്‍ എല്‍ഡിഎഫ് മാത്രമല്ല യുഡിഎഫും ലക്ഷ്യം വയ്ക്കുന്നതായി സൂചന. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫോണില്‍ വിളിച്ചു. മുന്നണി പ്രവേശനം സംബന്ധിച്ച് ഉമ്മന്‍ചാണ്ടി ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്‍ഡിഎയുമായുള്ള അകല്‍ച്ച ബിഡിജെഎസ് പരസ്യമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശന്‍ പിണറായി വിജയനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഉമ്മന്‍ചാണ്ടി തുഷാറിനെ വിളിച്ചത്.

എല്‍ഡിഎഫിലേക്കോ യുഡിഎഫിലേക്കോ

എല്‍ഡിഎഫിലേക്കോ യുഡിഎഫിലേക്കോ

എന്‍ഡിഎ വിടാന്‍ തയ്യാറെടുക്കുന്ന ബിഡിജെഎസ് എല്‍ഡിഎഫിലേക്കാണോ അതോ യുഡിഎഫിലേക്കാണോ ചേക്കേറുന്നത് എന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റു നോക്കുന്നത്.

ഉമ്മന്‍ചാണ്ടി വിളിച്ചു

ഉമ്മന്‍ചാണ്ടി വിളിച്ചു

യുഡിഎഫ് ക്യാംപും ബിഡിജെഎസിനെ സ്വന്തം തട്ടകത്തിലെത്തിക്കാനുള്ള ശ്രകമം നടത്തുന്നതായാണ് വിവരം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുഷാര്‍ വെള്ളാപ്പള്ളിയെ ഫോണില്‍ വിളിച്ച് സംസാരിച്ചു.

ചര്‍ച്ചയ്ക്ക് സന്നദ്ധം

ചര്‍ച്ചയ്ക്ക് സന്നദ്ധം

മുന്നണി പ്രവേശം സംബന്ധിച്ച് ബിഡിജെഎസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസം വെളളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തിയിരുന്നു.

അവഗണന മാത്രം

അവഗണന മാത്രം

എന്‍ഡിഎയില്‍ നിന്ന് തുടര്‍ച്ചയായി അവഗണന നേരിടുന്നതിനെ തുടര്‍ന്നാണ് ബിഡിജെഎസ് എന്‍ഡിഎയില്‍ നിന്ന് അകന്നത്. കഴിഞ്ഞ മന്ത്രിസഭ പുനഃസംഘടന സമയത്തും പാര്‍ട്ടിക്ക് പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം.

തുടരുന്നതില്‍ അര്‍ഥമില്ല

തുടരുന്നതില്‍ അര്‍ഥമില്ല

ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുമായി നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു വെള്ളാപ്പള്ളി ഇക്കാര്യം വ്യക്തമാക്കിയത്.

എന്‍ഡിഎ മുന്നണി കേരളത്തിലില്ല

എന്‍ഡിഎ മുന്നണി കേരളത്തിലില്ല

എന്‍ഡിഎ മുന്നണി കേരളത്തിലില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. കേരളത്തില്‍ ബിജെപി ഭരണത്തിലെത്താന്‍ പോകുന്നില്ലെന്നും വെള്ളാപ്പളളി പറഞ്ഞിരുന്നു.

നേരത്തെ തന്നെ

നേരത്തെ തന്നെ

ബിഡിജെഎസ് എന്‍ഡിഎ വിടണമെന്ന് നേരത്തെ തന്നെ വെളളാപ്പള്ളി ആവശ്യപ്പെട്ടിരുന്നു. എന്‍ഡിഎ വിടാന്‍ ബിഡിജെഎസ് തയ്യാറാണെങ്കില്‍ ഇടതുപക്ഷത്തില്‍ എത്തുന്നതി്‌ന് താന്‍ മുന്‍കൈ എടുക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

English summary
oommenchandi calls thushar vellappalli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X