കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജാക്കാട് ഗവ. ഐറ്റിഐ ഇനി സന്ത്വം കെട്ടിടം: ഹൈറേഞ്ചിലെ വിദ്യാഭ്യാസ രംഗം പുതിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കുന്നു

  • By Desk
Google Oneindia Malayalam News

ഐറ്റിഐ ഉള്‍പ്പെടെയുള്ള പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മികവുറ്റതാക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി എം എം മണി. പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ ഹൈടെക് വിദ്യാഭ്യാസം നല്‍കുക, മികച്ച ജീവിതം സാഹചര്യം ഒരുക്കാന്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസവും മികച്ച അന്തരീക്ഷവും സ്‌കൂളുകളില്‍ ഉറപ്പുവരുത്തുക തുടങ്ങി കാര്യങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധചെലുത്തുമെന്നും മന്ത്രി പറഞ്ഞു. രാജാക്കാട് കൊച്ചുമുല്ലക്കാനത്ത് സ്ഥാപിച്ചിട്ടുള്ള പുതിയ ഐ റ്റി ഐ മന്ദിരത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

2008 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഐ റ്റി ഐ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, രാജാക്കാട് സര്‍വ്വീസ് സഹകരണ ബാങ്കിനു സമീപത്തെ താല്‍ക്കാലിക കെട്ടിടം എന്നിവടങ്ങളിലായാണ് ഇതുവരെ പ്രവര്‍ത്തിച്ചു വന്നിരുന്നത്. ഹൈറേഞ്ചിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ മാറ്റങ്ങള്‍ക്ക് വഴിതുറന്നാണ് അധ്യാധുനിക സൗകര്യങ്ങളോടുകൂടി സര്‍ക്കാര്‍ ഐ റ്റി ഐ പുതിയ മന്ദിരത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുക. രാജാക്കാട് ഗ്രാമപഞ്ചായത്ത് 16 ലക്ഷം രൂപ മുതല്‍ മുടക്കി വാങ്ങിയ സ്ഥലത്ത് വ്യവസായിക പരിശീലന വകുപ്പ് അനുവദിച്ച 4 കോടി 20 ലക്ഷം രൂപ മുതല്‍ മുടക്കി പൊതുമരാമത്ത് വകുപ്പിന്റെ സഹകരണത്തോടെയാണ് കെട്ടിടമന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. നിലവില്‍ പുതിയ കെട്ടിടത്തില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതോടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ രാജാക്കാട് സര്‍ക്കാര്‍ ഐ റ്റി ഐ യില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പഠിക്കാന്‍ എത്തും.ഐ റ്റി ഐ യുടെ പുതിയ മന്ദിരത്തിന്റെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റെ ഉദ്ഘാടനം നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍ നിര്‍വ്വഹിച്ചു.

news

വര്‍ക്കഷോപ്പ് ബില്‍ഡിംഗിന്റെ ഉദ്ഘാടനം രാജാക്കാട് ഗ്രാമപഞ്ചായ്ത്ത് പ്രസിഡന്റ് എം എസ് സതി നിര്‍വ്വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് ഐ റ്റി ഐ യുടെ പുതിയ മന്ദിരം നിര്‍മ്മിക്കാന്‍ സ്ഥലം വിട്ടു നല്‍കിയവരെ ചടങ്ങില്‍ ആദരിച്ചു. കെട്ടിട മന്ദിരത്തിന്റെ പ്രവര്‍ത്ത ഉദ്ഘാടന ചടങ്ങില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വ്യവസായ പരിശീലന വകുുപ്പ് അഡീഷ്ണല്‍ ഡയറക്ടര്‍ പി കെ മാധവന്‍,പി ഡബ്ലൂ ഡി എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ഹരിലാല്‍ ഡി തുടങ്ങിവര്‍ സംസാരിച്ചു.

English summary
Own building for rajakkad ITI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X