കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടിക്ക് അതീതനായി വളരാന്‍ ജയരാജന്റെ ശ്രമമെന്ന്... രൂക്ഷ വിമര്‍ശനം, സിപിഎമ്മില്‍ പൊട്ടിത്തെറി

യോഗത്തിനിടെ പ്രതിഷേധിച്ച് ജയരാജന്‍ ഇറങ്ങിപ്പോയി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ജയരാജനെതിരെ പാർട്ടിയിൽ പടയൊരുക്കം | Oneindia Malayalam

തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം. സ്വയം മഹത്വവല്‍ക്കരിക്കാനാണ് ജയരാജന്റെ ശ്രമമെന്ന് കമ്മിറ്റിയില്‍ വിമര്‍ശനമുയരുകയും ചെയ്തു. പാര്‍ട്ടിക്കു അതീതനായി വളരാനാണ് ജയരാജന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ് അദ്ദേഹം ജീവിതരേഖയും നൃത്തശില്‍പ്പവുമെല്ലാം തയ്യാറാക്കിയതെന്നും ഇതു അനുവദിക്കാനാവില്ലെന്നും സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.

സ്വയം മഹത്വവല്‍ക്കരിക്കാനുള്ള ജയരാജന്റെ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ കണ്ണൂര്‍ ജില്ലയിലെ എല്ലാ ഘടകങ്ങളിലും റിപ്പോര്‍ട്ട് ചെയ്യാനും സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തു. എന്നാല്‍ പാര്‍ട്ടിക്ക് അതീതനാവാന്‍ ശ്രമിക്കുന്നുവെന്ന തരത്തില്‍ സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്ന ആരോപണത്തിനെതിരേ ജയരാജന്റെ പ്രതികരണം വികാരഭരിതമായിരുന്നു. രേഖകള്‍ തയ്യാറാക്കിയതില്‍ തനിക്കു പങ്കില്ലെന്നു അദ്ദേഹം വ്യക്തമാക്കി. കെകെ രാഗേഷ് എംപിയാണ് രേഖകള്‍ തയ്യാറാക്കിയതെന്ന് അദ്ദേഹം പ്രതികരിച്ചു.

പാര്‍ട്ടി നീക്കം അമ്പരപ്പിക്കുന്നതെന്നു ജയരാജന്‍

പാര്‍ട്ടി നീക്കം അമ്പരപ്പിക്കുന്നതെന്നു ജയരാജന്‍

തനിക്കെതിരേയുള്ള പാര്‍ട്ടു നടപടികള്‍ പ്രതിഷേധിച്ചാണ് ജയരാജന്‍ സംസാരിച്ചത്. പാര്‍ട്ടി നീക്കം അമ്പരപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല ഇങ്ങനെയാണെങ്കില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇനിയും തുടരാന്‍ താല്‍പ്പര്യമില്ലെന്നും ജയരാജന്‍ വ്യക്തമാക്കി. ഇതിനു ശേഷം സംസ്ഥാന സമിതി യോഗത്തില്‍ നിന്നും അദ്ദേഹം ഇറങ്ങിപ്പോവുകയും ചെയ്തു. എന്നാല്‍ ജയരാജനെതിരേ വ്യക്തമായ തെളിവുകളുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കാന്‍ നേതൃത്വം തീരുമാനിച്ചതെന്നും വിവരമുണ്ട്. ചില രേഖകള്‍ ജയരാജനെ അനുകൂലിച്ചു പുറത്തിറങ്ങിയിരുന്നു. സംസ്ഥാന കമ്മിറ്റിയില്‍ ഇതു വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു. ചര്‍ച്ചയ്ക്കും പിന്നീട് ജയരാജന്‍ നല്‍കിയ മറുപടിക്കും ശേഷം ഇവ സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

ചാണ്ടി വിവാദത്തിനിടെ അപ്രതീക്ഷിത സംഭവം

ചാണ്ടി വിവാദത്തിനിടെ അപ്രതീക്ഷിത സംഭവം

കൈയേറ്റ വിവാദത്തില്‍ കുടുങ്ങിയ ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ രാജിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ചൂടുപിടിക്കുന്നതിനിടെയാണ് ജയരാജനെതിരേ സിപിഎമ്മില്‍ അപ്രതീക്ഷിത നീക്കം നടന്നത്. അദ്ദേഹത്തിനെതിരേ ചില നീക്കങ്ങള്‍ നടക്കുന്നതായി നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇത്രയും ശക്തമായ നടപടികള്‍ ഉണ്ടാവുമെന്ന് ആരും കരുതിയിരുന്നില്ല.

കണ്ണൂര്‍ ലോബിയിലെ പ്രധാനി

കണ്ണൂര്‍ ലോബിയിലെ പ്രധാനി

സിപിഎമ്മിനെ നിയന്ത്രിക്കുന്ന കണ്ണൂര്‍ ലോബിയിലെ പ്രധാന നേതാവാണ് ജയരാജന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം ജില്ലയിലെ പാര്‍ട്ടി സംവിധാനത്തില്‍ നിര്‍ണായക സ്വാധീനമുള്ള വ്യക്തിയാണ് അദ്ദേഹം. തികച്ചും അപ്രതീക്ഷിതമായാണ് സംസ്ഥാന സമിതിയില്‍ ജയരാജനെതിരേ നടപടിയുണ്ടായത്. ഇതിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. മാത്രമല്ല, ജയരാജന്റെ വിഷയത്തില്‍ പിണറായി, കോടിയേരി എന്നിവര്‍ എന്തു നിലപാടാണ് സ്വീകരിച്ചതെന്നും വ്യക്തമായിട്ടില്ല. ഇവരുടെ മാത്രമല്ല കണ്ണൂര്‍ ജില്ല ലോബിയിലെ മറ്റു പ്രമുഖ നേതാക്കളായ എംഎല്‍എ ഇ പി ജയരാജന്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ എം വി ജയരാജന്‍ എന്നിവരും എന്തു നിലപാടാണ് സ്വീകരിച്ചതെന്നും വ്യക്തമല്ല.

മുന്‍നിര നേതാവിനെതിരേ ആദ്യം

മുന്‍നിര നേതാവിനെതിരേ ആദ്യം

ഇതിനു മുമ്പ് വിഎസ് അച്യുതാനന്ദനെതിരേ മാത്രമാണ് ഇത്തരത്തില്‍ സംസ്ഥാന സമിതിയില്‍ സമീപകാലത്ത് വിമര്‍ശനമുയര്‍ന്നിട്ടുള്ളത്. മറ്റൊരു മുന്‍നിര നേതാവിനെതിരേയും ഇത്തരത്തിലുള്ള വിമര്‍ശനം അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ല. ജയരാജനെതിരേയുള്ള നടപടി ജില്ലയിലെ സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരെ ചൊടിപ്പിച്ചേക്കുമെന്നാണ് സൂചന. ഏതു തരത്തിലായിരിക്കും സംസ്ഥാന സമിതിയുടെ ഈ നടപടിയെ അവര്‍ സ്വീകരിക്കുകയെന്ന് കണ്ടുതന്നെ അറിയണം.

വിപ്ലവങ്ങള്‍ക്കു തുടക്കമിട്ട നേതാവ്

വിപ്ലവങ്ങള്‍ക്കു തുടക്കമിട്ട നേതാവ്

മതവിശ്വാസികളെ പാര്‍ട്ടിക്കൊപ്പം തന്നെ നിലനിര്‍ത്തുന്നതിനുവേണ്ടി ശ്രീകൃഷ്ണ ജയന്ത്രി ഘോഷയാത്രയും ന്യൂനപക്ഷസമ്മേളനവുമെല്ലാം സംഘടിപ്പിച്ച വ്യക്തിയാണ് ജയരാജന്‍. അതുകൊണ്ടു തന്നെ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ സ്ഥാനം ഏറെ പ്രധാനപ്പെട്ടതാണ്. നേരത്തേ ജയരാജന്റെ തീരുമാനങ്ങള്‍ക്കൊപ്പം ഉറച്ചുനിന്ന പാര്‍ട്ടി ഇപ്പോള്‍ എന്തുകൊണ്ടാണ് അദ്ദേഹത്തിനെതിരേ തിരിഞ്ഞിരിക്കുന്നത് എന്നത് പാര്‍ട്ടിയിലെ സാധാരണക്കാരെ ആശങ്കയിലാക്കുന്ന കാര്യമാണ്.

English summary
CPM state committe criticized senior leader P Jayarajan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X