പാലായിൽ ഇക്കുറി തീപ്പാറും പോരാട്ടം; തിരിച്ചുപിടിക്കാൻ ജോസ്, നിലനിർത്താൻ കാപ്പൻ, അത്ഭുതം കാട്ടാൻ ഷോണും!
കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ഒന്നടങ്കം ശ്രദ്ധിക്കുന്ന പോരാട്ടങ്ങൾ നടക്കുന്ന മണ്ഡലങ്ങൾ ഒട്ടേറെയുണ്ട്. ഇടത് വലത് മുന്നണികൾ ഒരുപോലെ കരുത്ത് കാട്ടുന്ന, ശക്തമായ മത്സരം കാഴ്ച്ച വയ്ക്കുന്ന ചില മണ്ഡലങ്ങൾ. അതുകൊണ്ട് മാത്രമല്ല മത്സരിക്കുന്ന സ്ഥാനാർത്ഥികൾ അതിന് അനുസരിച്ച് ശക്തർ കൂടിയാവുമ്പോൾ പോരാട്ടത്തിന്റെ കാഠിന്യം കൂടുമെന്ന് ഉറപ്പാണ്, അത്തരത്തിൽ ഒരു മണ്ഡലമാണ് കോട്ടയം ജില്ലയിലെ പാലാ.
ആ പേര് കേൾക്കുമ്പോൾ തന്നെ ആദ്യം ഓർമ്മ വരിക കേരള കോൺഗ്രസ് എന്നും കെഎം മാണി എന്നുമായിരിക്കും. അതെ, മലയോര മേഖലയിൽ, പ്രത്യേകിച്ച് മധ്യ കേരളത്തിലെ ഹൈറേഞ്ചുകളിൽ പടർന്നുപിടിച്ച കേരളം കോൺഗ്രസ് എന്ന പാർട്ടി ഇന്ന് കേവലമൊരു പ്രസ്ഥാനമല്ല, അത് അക്ഷരമാല ക്രമത്തിൽ പല പേരുകളിൽ വിഭജിക്കപ്പെട്ടു കിടക്കുന്ന ഒന്നായി മാറിയിരിക്കുന്നു.

പാലായിൽ ആ ചരിത്രം തന്നെയാണ് പരസ്പരം മത്സരിക്കുന്നത്. ഇടത് മുന്നണിയുടെ ഭാഗമായി കേരള കോൺഗ്രസ് എം സ്ഥാനാർത്ഥിയായി ജോസ് കെ മാണി ഇറങ്ങുമ്പോൾ വലതുപക്ഷത്തിന് വേണ്ടി മാണി സി കാപ്പൻ (ഡെമോക്രാറ്റിക് കോൺഗ്രസ് കേരള) മണ്ഡലം നിലനിർത്താൻ കച്ചകെട്ടി ഇറങ്ങുകയാണ്. എൻഡിഎയുടെ സ്ഥാനാർത്ഥിയായി പിസി ജോർജിന്റെ മകൻ കൂടിയായ ഷോൺ ആണ് ഇക്കുറി മത്സരിക്കുന്നത്.
2021ൽ ജോസ് കെ മാണിയെ മലർത്തിയടിച്ചുകൊണ്ടാണ് മാണി സി കാപ്പൻ ഇവിടെ ജയിച്ചു കയറിയത്. അതും പതിനയ്യായിരത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ഇവിടെ ജയിച്ചത്. അതുകൊണ്ട് തന്നെ ജോസ് കെ മാണിയുടെ അഭിമാന പോരാട്ടം കൂടിയാണിത്. അതിന് കാരണങ്ങൾ പലതാണ്. ജോസ് കെ മാണിയുടെ പിതാവ് പതിറ്റാണ്ടുകൾ കൈവശം വച്ച മണ്ഡലം കൂടിയായിരുന്നു പാലാ എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
ജോസിന് നിലനിൽപ്പിന്റെ തിരഞ്ഞെടുപ്പ്
കഴിഞ്ഞ തവണത്തെ പരാജയത്തിൽ നിന്ന് ഇതുവരെയും ജോസ് കെ മാണി മുക്തനായിട്ടില്ല എന്നതാണ് യാഥാർഥ്യം. പെട്ടെന്നുള്ള മുന്നണി മാറ്റവും മറ്റ് ഘടകങ്ങളുമാണ് 2021ൽ ജോസിന് തിരിച്ചടിയായത്. അത് പരാജയത്തിന് ആക്കം കൂട്ടി. ഇത്തവണ പക്ഷേ പാർട്ടി സംവിധാനങ്ങൾ എല്ലാം അരക്കെട്ട് മുറുക്കി ഉടുത്ത് ഇറങ്ങുകയാണ് ജോസിന്റെ ജയത്തിനായി. പരാജയമാണ് ഫലമെങ്കിൽ പാർട്ടിയിൽ റോഷി അഗസ്റ്റിന് താഴെയാവും പാർട്ടിയിൽ ജോസിന്റെ സ്ഥാനം.
മാണി സി കാപ്പന് മൂന്നാമൂഴം
മണ്ഢലത്തിൽ ഇത് കാപ്പന് മൂന്നാമൂഴമാണ്, ആദ്യം കെഎം മാണിയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ ഉണ്ടായ ഉപതിരഞ്ഞെടുപ്പിൽ ആയിരുന്നു അങ്കമെങ്കിൽ കഴിഞ്ഞ തവണ മുൻകൂട്ടി തീയതിയും നാളും ഒക്കെ അറിഞ്ഞുള്ള പോരാട്ടമാണ്. ജയിക്കുകയും മുന്നണി അധികാരത്തിൽ എത്തുകയും ചെയ്താൽ മന്ത്രിസ്ഥാനമാണ് മാണി സി കാപ്പൻ സ്വപ്നം കാണുന്നത്.
ഷോൺ കറുത്ത കുതിരയാവുമോ?
ഇക്കുറി മണ്ഡലത്തിൽ ശ്രദ്ധേയമാവുന്നത് ഷോൺ ജോർജിന്റെ സാന്നിധ്യം തന്നെയാവും. എൻഡിഎ സ്ഥാനാർത്ഥി എന്നതിലുപരി ജില്ലക്കാർക്ക് പരിചിതനായ ഷോണിന് പിതാവ് പിസി ജോർജിന്റെ അനുഗ്രഹവും സഹായവും ഒക്കെയുണ്ട്. കൂടുതൽ വോട്ടുകൾ ഷോൺ പിടിച്ചാൽ അത് ഏത് മുന്നണിയെ ആവും ബാധിക്കുകയെന്നാണ് ഇനി കണ്ടറിയേണ്ടത്. എന്തായാലും മണ്ഡലത്തിന്റെ ഫലത്തിൽ ഷോൺ ഒരു നിർണായക ഘടകമായേക്കും.
-
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'ബിജെപി ഉളളതുകൊണ്ടാണ് ക്രിസ്ത്യാനികൾ ഇവിടെ ജീവിക്കുന്നത്, പിതാക്കൻമാർ ഊളത്തരം പറയുന്നു';പിസി ജോർജ് -
'പിണറായിയെ സതീശന് മൂക്ക് കൊണ്ട് റൃത്വിക് റോഷന് എന്നെഴുതിക്കും, പുലിമടയിൽ തലവെക്കരുത്', ട്രോളി സലിം കുമാർ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
1977 മുതലുള്ള ഗുരുവായൂർ എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച് ഫ്ലക്സ്; ബി. ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം












Click it and Unblock the Notifications