സുൽത്താൻ ബത്തേരിയിൽ പട്ടയാവകാശ സംരക്ഷണ സമിതി കലക്ടറേറ്റ് ധര്‍ണ നടത്തി

  • Posted By: Desk
Subscribe to Oneindia Malayalam

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി ഫെയര്‍ലാന്റ് ആന്റ് സീക്കുന്ന് നിവാസികളുടെ പട്ടയാവകാശ സംരക്ഷണ സമിതി കലക്ടറേറ്റ് ധര്‍ണ നടത്തി. 231 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കുക,04-08-2018-ലെ ഗവ. ഉത്തരവ് പ്രകാരം 8 വര്‍ഷം മുമ്പ് ഉത്തരവിറക്കിയതാണ്.ആകെ കിട്ടിയത് 46 ആളുകള്‍ക്ക് മാത്രം. സുല്‍ത്താന്‍ബത്തേരി പഞ്ചായത്ത് നിലവിലുള്ളപ്പോഴാണ് ഈ ഉത്തരവ് ഇറക്കിയത്.

 pattayam

ഇപ്പോള്‍ മുനിസിപ്പാലിറ്റി ആയതു കൊണ്ടാണ് പട്ടയം നല്‍കാത്തത് എന്ന കാരണമാണ് പറയുന്നത്.24-04-17ന് രണ്ട് വ്യക്തികള്‍ റവന്യുവകുപ്പില്‍ നിന്ന് ഓര്‍ഡര്‍ വാങ്ങി പട്ടയം കിട്ടി. 04-08-2010 ലെ ഓര്‍ഡര്‍ പ്രകാരം മുഴുവന്‍ ഉപഭോക്താക്കള്‍ പട്ടയം ലഭിക്കാത്തതിനാല്‍ മുനിസിപ്പല്‍ ഭവനനികുതി 500/രൂപയുള്ളത് 1500 രൂപയാക്കി.'-വന പദ്ധതി പ്രകാരം പട്ടയമില്ലാത്തതിനാല്‍ വീട് നിര്‍മ്മിക്കാന്‍ സാധിക്കുന്നില്ല.നികുതി അടയ്ക്കാന്‍ പറ്റാത്തതിനാല്‍ ഒരു ലോണും കിട്ടുന്നില്ല.

പട്ടയ സംരക്ഷണ സമിതി ചെയര്‍മാന്‍ പി.പ്രഭാകരന്‍ നായര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.ട്രഷറര്‍ സി.പി.എസ്.നായര്‍ അധ്യക്ഷത വഹിച്ചു.കണ്‍വീനര്‍ നൗഫല്‍ കളരിക്കണ്ടി സ്വാഗതം പറഞ്ഞു.കെ.പി.അഷ്‌ക്കര്‍,ഹാപ്പി ബാബു,അഷ്‌റഫ് മാടക്കര,മേബിള്‍ അബ്രഹാം,അഷ്‌റഫ് പൊയില്‍,ലിസമ്മ ഫെയര്‍ലാന്റ് എന്നിവര്‍ സംസാരിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
collecterate march in sulthan batheri

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്