കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയുടെ കളി എന്നോട് വേണ്ട: പിസി ജോര്‍ജ്ജ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഇതുവരെ മാണിസാര്‍ എന്ന് വിളിച്ചിരുന്ന പിസി ജോര്‍ജ്ജ് ആ രീതി മാറ്റി. ഒടുവില്‍ മാണി എന്നാണ് ജോര്‍ജ്ജ് വിശേഷിപ്പിച്ചത്.

ഒചുവില്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തിരിക്കുന്നതിന് മുന്ന്' മാണിയുടെ കളി എന്നോട് വേണ്ട' എന്നാണ് ജോര്‍ജ്ജ് പ്രതികരിച്ചത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ എല്ലാ സ്ഥാനങ്ങളും തൃജിക്കാന്‍ തയ്യാറാണ്. അല്ലാത്ത പക്ഷം ഒന്നും നടക്കില്ല.

എംഎല്‍എ സ്ഥാനം രാജിവക്കുന്നത് സംബന്ധിച്ച് പഴയ നിലപാട് തന്നെ പിസി ജോര്‍ജ്ജ് ആവര്‍ത്തിച്ചു. അങ്ങനെ ചക്കാത്തിന് രാജിവക്കാനുള്ളതല്ല എംഎല്‍എ സ്ഥാനം. പൂഞ്ഞാറിലെ ജനങ്ങളാണ് തന്നെ തിരഞ്ഞെടുത്തത്. അവര്‍ പറയാതെ എംഎല്‍എ സ്ഥാനം രാജിവക്കുന്ന പ്രശ്‌നമില്ലെന്ന് ജോര്‍ജ്ജ് പറഞ്ഞു.

PC George

ഒത്തുതീര്‍പ്പുകള്‍ തയ്യാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു- 'എല്ലാ സ്ഥാനവും ത്യജിക്കാമെന്ന് പറഞ്ഞില്ലേ... അതിനപ്പുറം ഉണ്ടോ. അല്ലാതെ ഞാന്‍ ആത്മഹത്യ ചെയ്യണോ?'

എന്തായാലും സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്ത് പിസി ജോര്‍ജ്ജ് ഇനി ഉണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി തന്നെ ഇക്കാര്യം അറിയിക്കും എന്നാണ് റിപ്പോര്‍ട്ട്. കെഎം മാണി ഒരു വിധത്തിലും ഉള്ള സമവായ ശ്രമങ്ങള്‍ക്കും തയ്യാറല്ലാത്ത സാഹചര്യത്തിലാണിത്. ജോര്‍ജ്ജിനെ യുഡിഎഫില്‍ നിലനിര്‍ത്തണം എന്നതാണ് യുഡിഎഫിന്റെ പൊതു വികാരം എന്നാണ് റിപ്പോര്‍ട്ടുകള്‍.

പിസി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റുക. അതേ സമയം തന്നെ യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നില നിര്‍ത്തുക- ഇത്തരമൊരു ഫോര്‍മുലയിലേക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യവസായമന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള കൂടിക്കാഴ്ച എത്തിയിയിരുന്നു. എങ്കിലും അന്തിമ തീരുമാനം മാണിയുടെ നിലപാടിനനുസരിച്ചായിരിക്കും.

English summary
PC George tightens his stand on Chief Whip post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X