കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധികാരത്തിലിരുന്ന് ശാസ്ത്ര വിരുദ്ധത പ്രചരിപ്പിക്കുന്നവരെ ഭരണഘടനാ തത്വം ഓര്‍മിപ്പിക്കണം: പിണറായി വിജയന്‍

  • By Desk
Google Oneindia Malayalam News

തലശ്ശേരി: അധികാരത്തിലിരുന്ന് ശാസ്ത്ര വിരുദ്ധത പ്രചരിപ്പിക്കുന്നവരെ ഭരണഘടനാ തത്വം ഓര്‍മിപ്പിക്കേണ്ടതുണ്ടെന്ന് സംസ്ഥാന ശാസ്ത്രകൗണ്‍സില്‍ പ്രസിഡണ്ട് കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ 30-ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്കാനിങ് മെഷീനില്‍ കുടുങ്ങി യുവാവ് മരിച്ച സംഭവം, ഡോക്ടര്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍സ്കാനിങ് മെഷീനില്‍ കുടുങ്ങി യുവാവ് മരിച്ച സംഭവം, ഡോക്ടര്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

ശാസ്ത്ര വിരുദ്ധത ഭരണഘടനാവിരുദ്ധം

ശാസ്ത്ര വിരുദ്ധത ഭരണഘടനാവിരുദ്ധം

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പുതിയ സമര മുഖം തുറക്കേണ്ടിയിരിക്കുന്നു. അത്തരം സമരങ്ങള്‍ക്കും ബോധവല്‍ക്കരണത്തിനുമുള്ള അധികാരം നമ്മുടെ ഭരണഘടന നല്‍കുന്നുണ്ട്. ഭരണഘടനയുടെ 51-ാം വകുപ്പ് ശാസ്ത്രബോധത്തെക്കുറിച്ചാണ് പറയുന്നത്. അധികാരത്തിലിരുന്ന് ശാസ്ത്ര വിരുദ്ധത പ്രചരിപ്പിക്കുന്നവര്‍ക്ക് ഈ ഭരണഘടനാ വകുപ്പ് കാണിച്ചുകൊടുക്കേണ്ടതുണ്ട്. ഇത് കഴിയും വിധം ജന ബോധവല്‍കരണം ഉണ്ടാവേണ്ടതുണ്ട്. ശാസ്ത്രത്തെ സംരക്ഷിക്കാന്‍ വലിയ ജനകീയ ്രപസ്ഥാനം ആവശ്യമാണ്. ശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഇത് കൂടി ഓര്‍മിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ദുരന്തങ്ങള്‍ പഠനവിധേയമാക്കണം

ദുരന്തങ്ങള്‍ പഠനവിധേയമാക്കണം

ഓഖിയടക്കമുള്ള പ്രകൃതി ദുരന്തങ്ങളെ നേരിട്ടുകൊണ്ടാണ് കേരളം പുതിയ വര്‍ഷത്തിലേക്ക് കടന്നത്. സാമ്പത്തിക പ്രയാസങ്ങളെല്ലാം ഉണ്ടെങ്കിലും പ്രതിസന്ധികളില്‍ തളരില്ല. നിശ്ചയദാര്‍ഢ്യത്തോടെ തരണം ചെയ്യുക തന്നെ ചെയ്യും. ഇക്കാര്യത്തില്‍ ശാസ്ത്ര സമൂഹത്തിന് സംഭാവന നല്‍കാന്‍ കഴിയും. അതിനായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയണം. അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്തുവെന്ന് കരുതിയിരുന്ന പകര്‍ച്ചവ്യാധികളുടെ തിരിച്ചുവരവും പുതിയ രോഗങ്ങളുമെല്ലാം പഠന വിധേയമാക്കണം. ഇതിനെ നേരിടാന്‍ ഫലപ്രദമായ പരിഹാര നിര്‍ദേശങ്ങള്‍ ഉണ്ടാകണം.

വൈറസുകള്‍, പകര്‍ച്ച വ്യാധികള്‍

വൈറസുകള്‍, പകര്‍ച്ച വ്യാധികള്‍


വൈറസും സാംക്രമിക രോഗങ്ങളും എന്ന വിഷയം ഈ ശാസ്ത്ര കോണ്‍ഗ്രസിന്റെ മുഖ്യ പ്രമേയമായി എടുത്തത് സമയോചിതമായി ഇടെപടാനുള്ള ഒരുക്കം ശാസ്ത്രസമൂഹം നടത്തുന്നുവെന്നതിന്റെ സൂചനയാണ്. ആരോഗ്യ പരിപാലന രംഗത്ത് രാജ്യത്തെ മറ്റിടങ്ങളേക്കാള്‍ കേരളം ഏറെ മുന്നിലാണെങ്കിലും ചില പകര്‍ച്ചവ്യാധികളും മറ്റും നമ്മെ ബുദ്ധിമുട്ടിക്കുന്നുണ്ട് എന്നത് ഗൗരവമായി കണക്കിലെടുക്കേണ്ടതുണ്ട്. പരിസര ശുചീകരണത്തിലൂടെയും നൂതന സാങ്കേതിക വിദ്യയിലൂടെയും ഇതിനെ നമുക്ക് നേരിടാന്‍ കഴിയണം.

വൈറോളജി ഗവേഷണ കേന്ദ്രം

വൈറോളജി ഗവേഷണ കേന്ദ്രം

കേരളത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വൈറോളജി ഗവേഷണ കേന്ദ്രം താമസിയാതെ പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി സംസ്ഥാന ശാസ്ത്ര കൗണ്‍സിലിനെയാണ് ചുമതല ഏല്‍പ്പിച്ചത്. സമയബന്ധിതമായി അതിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നുവെന്നാണ് മനസ്സിലാക്കുന്നത്. പ്രഗല്‍ഭരായ ആളുകളെ ഉള്‍പ്പെടുത്തി പുനസംഘടിപ്പിച്ച ജൈവ സാങ്കേതിക വിദ്യ കമ്മീഷനും ചിട്ടയായ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക കേരളസഭ

ലോക കേരളസഭ

ലോകമെങ്ങൂമുള്ള മലയാളികളായ മഹദ് വ്യക്തികളെ ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള സംവിധാനമായാണ് ലോക കേരളസഭക്ക് തുടക്കമിട്ടത്. നാടിന്റെ വികസനത്തില്‍ അവരെക്കൂടി പങ്കാളികളാക്കുകയാണ് ഇതിന്റെ പ്രധാനലക്ഷ്യം. പ്രവാസി പ്രതിഭകള്‍ക്ക് ശാസ്ത്രരംഗത്തടക്കമുള്ള കഴിവുകള്‍ സംസ്ഥാനത്തിന്റെ വികസന താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ കഴിയണമെന്നാണ് ഉദ്ദേശിക്കുന്നത്. പ്രവാസ ശാസ്ത്രപ്രതിഭകള്‍ ഇവിടേക്ക് വരുമ്പോള്‍ അവരിലെ വെളിച്ചം പുതിയ തലമുറയിലേക്ക് പകര്‍ന്നുകൊടുക്കാനുള്ള അരങ്ങ് ഒരുക്കാനുളള പ്രവര്‍ത്തനവും ശാസ്ത്ര കൗണ്‍സില്‍ നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ സയന്‍സ് കോണ്‍ഗ്രസ് പ്രസിഡണ്ട് ഡോ. സുരേഷ്ദാസ് അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ പ്രഫ. ജയകൃഷ്ണന്‍ ആമുഖ വിശദീകരണം നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ എല്‍ എന്‍ ബീന ആശംസ നേര്‍ന്നു. ജനറല്‍ കണ്‍വീനര്‍ ഡോ. എസ് പ്രദീപ്കുമാര്‍ സ്വാഗതവും ഡോ. എ ബി അനിത നന്ദിയും പറഞ്ഞു. യുവശാസ്ത്രജ്ഞര്‍ക്കും അവാര്‍ഡ് ജേതാക്കള്‍ക്കുമുള്ള പുരസ്‌ക്കാരങ്ങള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു.

English summary
pinarayi for battle against pseudoscience
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X