മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞ് പിണറായി, 'സിപിഎമ്മുകാര്‍ക്ക് മമ്മൂട്ടിയെ തിരിച്ചറിയാന്‍ പറ്റാത്ത കാലമായോ
തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിയെ അപമാനിക്കാന്‍ പാടില്ലായിരുന്നു എന്നും എല്ലാത്തിലും വിവാദം കണ്ടെത്തുന്നവരാണ് വിഷയം വഷളാക്കിയത് എന്നും അദ്ദേഹം പറഞ്ഞു. വയനാട് സിപിഎം ജില്ലാ സെക്രട്ടറി റഫീഖ് കാര്യങ്ങളില്‍ നല്ല നിലയില്‍ ഇടപെടുന്നയാളാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വാക്കുകള്‍...
ആരും ക്ഷണിക്കാതെ ഒരുപാട് ആളുകള്‍ അവിടെ എത്തിയിട്ടുണ്ട്. ആ കൂട്ടത്തില്‍ ഒരാളാണ് നമ്മുടെ, കേരളത്തിന്റെ, മലയാളിയുടെ മഹാനടന് മമ്മൂട്ടി. ആ സന്ദര്‍ശനം അദ്ദേഹം ആരേയും അറിയിച്ച് കൊണ്ട് നടത്തിയതല്ല. അദ്ദേഹത്തിന് തോന്നുന്നു അവിടെ എത്തണം എന്ന്. കാരണം എല്ലാ അര്‍ത്ഥത്തിലും കേരളത്തിന്റെ നന്മയ്ക്ക് വേണ്ടി നിലകൊള്ളുന്ന വ്യക്തികളില്‍ പ്രമുഖസ്ഥാനത്തിരിക്കുന്നവരില് ഒരാളാണ് മമ്മൂട്ടി.

നമുക്കെല്ലാവര്‍ക്കും അറിയാം. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സാമൂഹ്യരംഗത്തുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാം അദ്ദേഹം ഇടപെടുന്നുണ്ട്. അങ്ങനെ പിന്നീട് ചില കാര്യങ്ങള്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോഴാണ് മനസിലാക്കുന്നത്് ചെന്നൈയില്‍ നിന്ന് നന്നേ കാലത്ത് കണ്ണൂരോ കോഴിക്കോടോ എത്തി അവിടെ നിന്ന് വയനാട്ടിലേക്ക് പോയി. അവിടെ എത്തി അത് കാണുക, അതിന്റെ ഭാഗമാകുക എന്നതായിരിക്കും അദ്ദേഹത്തിന്റെ ഉദ്ദേശ്യം.
ആ നല്ല മനസോടെയാണ് അദ്ദേഹം അവിടെ എത്തുന്നത്. നമ്മുടെ നാട്ടില്‍ എന്തിനേയും വിവാദമാക്കാന്‍ തയ്യാറാകുന്ന ആളുകള്‍ ഉണ്ടല്ലോ. അദ്ദേഹം എത്തി അവിടെ വീടുകളെല്ലാം സന്ദര്‍ശിക്കുന്നു. അതിന്റെ ആള്ക്കാര് ഉണ്ട് അവിടെ. എല്ലാ ഘട്ടത്തിലും ഉണ്ട്. അവര്‍ വീടുകള്‍ കാണിച്ചുകൊടുക്കുന്നു, കാര്യങ്ങള്‍ വിശദീകരിച്ച് കൊടുക്കുന്നു. സാധാരണഗതിയില്‍ അവിടെ ഇത്തരം കാര്യങ്ങളില്‍ നല്ല നിലയ്ക്ക് ഇടപെട്ട് കൊണ്ടിരിക്കുന്ന ഒരു പൊതുപ്രവര്‍ത്തകനാണ് സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി റഫീഖ്.
ആ ചെറുപ്പക്കാരനും അവിടെയുണ്ട്. ഇദ്ദേഹത്തിന്റെ കൂടെ നില്ക്കുന്നു, കൂടെ പോകുന്നു. ആരേയും അറിയിച്ച് കൊണ്ടുള്ള യാത്രയല്ല മമ്മൂട്ടിയുടേത്. സ്വാഭാവികമായി അദ്ദേഹം ഈ ചെറുപ്പക്കാരനോട് പറയുകയാണ് നിങ്ങള്‍ ക്ഷണിച്ചിട്ട് ഞാന്‍ വന്നതല്ലാലോ. നിങ്ങള്‍ എന്റെ കൂടെ തന്നെ ഇങ്ങനെ നടക്കുമ്പോള്‍ അത് മറ്റ് രീതിയില്‍ ചിത്രീകരിക്കപ്പെടില്ലേ. എന്ന് പറഞ്ഞാല്‍ നമ്മുടെ കേരളത്തില്‍ എന്തും വിവാദമാക്കാന്‍ ശ്രമിക്കുന്നവരുണ്ടല്ലോ.
ആ വിവാദത്തിന് അവസരമുണ്ടാക്കി കൊടുക്കില്ലേ എന്നാണ് മമ്മൂട്ടി സദുദ്ദേശ്യത്തോടെ ഉദ്ദേശിച്ചിട്ടുണ്ടാകുക. ഇത് തീര്‍ത്തും വ്യക്തിപരമായി പറഞ്ഞ ഒരു കാര്യമാണ്. ക്യാമറയുടെ മുന്നില്‍ പറഞ്ഞതല്ല. നമ്മുടെ നാട്ടില്‍ ക്യാമറ ശരീരത്തില്‍ വെച്ച് നടക്കുന്ന ധാരാളം ആളുകളുണ്ട്്. ആ കൂട്ടത്തില്‍ ഒരാള്‍ ഇവരുടെ അടുത്ത് നില്ക്കുന്നുണ്ടാകും. നമ്മുടെ ഷര്‍ട്ടിന് ബട്ടണുണ്ടല്ലോ. എന്നാല്‍ ചില ബട്ടണ്‍ ക്യാമറയായിരിക്കും.
നമ്മുടെ പോക്കറ്റില്‍ പേനയുണ്ട്. ചില പേന ക്യാമറയായിരിക്കും. നമ്മള് അറിയില്ല. ഇത് വിവാദമാക്കാന്‍ താല്പര്യമുള്ളവര് വലിയ തോതില്‍ വിവാദമാക്കി. ഇയാളെ അപമാനിച്ചു, മമ്മൂട്ടി ക്ഷുഭിതനായി എന്നൊക്കെ പറഞ്ഞിട്ടുള്ള വാര്‍ത്തകള്‍ ആദ്യമെ പ്രചരിപ്പിക്കാന്‍ തുടങ്ങി. പിന്നീട് വന്ന വാര്‍ത്തകള്‍ അതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിയെ വലിയ തോതില്‍ ആക്രമിക്കുന്നു എന്നുള്ളതാണ്.
എന്തൊരു നിര്‍ഭാഗ്യകരമായ അവസ്ഥയാണ് എന്ന് ഓര്‍ക്കണം. നമ്മുടെ മലയാളത്തിന്റെ മഹാനടന് നന്മ മാത്രം വിചാരിച്ച് കേരളത്തില്‍ ഏറ്റവും മാതൃകാപരമായി പൂര്‍ത്തിയാക്കിയ പരിപാടി കാണാന്‍ വേണ്ടി പോകുന്നു. അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചില്ല, രാഷ്ട്രീയ പാര്‍ട്ടികളെ അറിയിച്ചില്ല, ആരോടും ഡിസ്കസ് ചെയ്തിട്ട് പോയതല്ല. അദ്ദേഹത്തിന് സ്വന്തമായി പോകണം എന്ന് തോന്നി.
സ്വാഭാവികമല്ലേ അത്. ഒരുപാട് ആളുകള്‍ പോയല്ലോ അവിടെ. എന്തിനാണ് അത് വിവാദമാക്കിയത്. ഏറ്റവും നിര്‍ഭാഗ്യകരമായ അവസ്ഥ ചിലര്‍ ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയ പോരാളികള്‍ വലിയ തോതില്‍ മമ്മൂട്ടിയെ ആക്രമിച്ചു എന്ന വാര്‍ത്തയാണ്. സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നവര്‍ക്ക് മമ്മൂട്ടിയെ തിരിച്ചറിയാന്‍ പറ്റാത്ത കാലമായോ. മമ്മൂട്ടി ആരാണ് എന്ന് മനസിലാക്കാന്‍ പറ്റാത്ത അവസ്ഥ വന്നോ.
പക്ഷെ സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള അഭിപ്രായങ്ങള്‍ പലപ്പോഴും വരാറുണ്ട് എന്ന് എല്ലാവര്‍ക്കുമറിയാം. ഏതായാലും കേരളത്തിന്റെ, മലയാളത്തിന്റെ മഹാനടന് അത്തരത്തിലൊരു പ്രചരണത്തിന്റെ ഭാഗമായി മനസിന് വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കില്‍ പ്രത്യേകിച്ച് സിപിഎമ്മിന്റെ ഏതെങ്കിലും ആളുകള്‍ക്ക് അതില്‍ ബന്ധമുണ്ട് എന്ന് കരുതുന്നുണ്ടെങ്കില്‍ ഈ ഘട്ടത്തില്‍ പരസ്യമായി അദ്ദേഹത്തോട് ഞാന്‍ ക്ഷമ ചോദിക്കുകയാണ്.
ഇവിടെ അത്തരത്തില്‍ അദ്ദേഹത്തെ അപമാനിക്കുക എന്നത് നടക്കാന്‍ പാടില്ലാത്ത കാര്യമാണ്. പക്ഷെ സോഷ്യല്‍ മീഡിയ ആരുടേയും നിയന്ത്രണത്തില്‍ അല്ല. അതില്‍ ഇടപെടുന്നവര്‍ അവര്‍ക്ക് തോന്നിയ അഭിപ്രായങ്ങള്‍ പറഞ്ഞുവെന്ന് വരും. മമ്മൂട്ടിയെ പോലുള്ള ഒരു മഹാനടനെ മനസിലാക്കാന്‍ കഴിയണമായിരുന്നു എന്ന് മാത്രമെ ആ കൂട്ടത്തില്‍ പറയാനുള്ളൂ. ഏതായാലും റഫീഖ് ഇതുമായി ബന്ധപ്പെട്ട് കൃത്യമായ പ്രതികരണം നടത്തിയിട്ടുണ്ട്.
ഏതെങ്കിലും തരത്തിലുള്ള അധിക്ഷേപങ്ങള്‍ ഉണ്ടായിട്ടില്ല എന്നതും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എങ്ങനെ നല്ല ഒരു കാര്യത്തെ ചീത്തയാക്കാന്‍ ശ്രമിക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്.
-
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
"മോഹൻലാൽ ജീവിക്കുന്നത് ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് പോലും ചെയ്തില്ല" -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ












Click it and Unblock the Notifications