സിനിമാ സമരം ഏകപക്ഷീയം; ഫെഡറേഷനെ വിമര്‍ശിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഒരു മാസത്തിലേറെയായി തുടരുന്ന സിനിമാ സമരത്തില്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. സമരം ഏകപക്ഷീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Pinarayi Vijayan

ചലച്ചിത്ര വ്യവസായ രംഗത്തെ സ്തംഭനാവസ്ഥ മാറാന്‍ ആദ്യം ഏകപക്ഷീയമായ സമരം പിന്‍വലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് പരാതിപ്പെടുന്ന ഫെഡറേഷനെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍. സര്‍ക്കാരിന്റെ നിലപാടോ മനോഭാവമോ അല്ല മറിച്ച് ഫെഡറേഷന്‍ കൈക്കൊണ്ടിട്ടുള്ള ഏകപക്ഷീയമായ നിലപാട് നിലവിലുള്ള സ്തംഭനാവസ്ഥ മറികടക്കുന്നതിനുള്ള ത ടസമെന്നും അദ്ദേഹം പറഞ്ഞു.

Pinarayi Vijayan

ഏകപക്ഷീയമായി സമരത്തിന് പോകുന്നത് ശരിയല്ല എന്നതായിരുന്നു സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ഇതിനോട് യോജിക്കാതെ സമരവുമായി മുന്നോട്ടു പോകുകയായിരുന്നു ഫെഡറേഷനെന്നും അദ്ദേഹം പോസ്റ്റിലൂടെ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം.

English summary
Chief Minister Pinarayi Vijayan on Cinema Strike in hi Facebook post.
Please Wait while comments are loading...