കുറിഞ്ഞി ഉദ്യാനം; ജനകീയ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ കാര്യങ്ങള്‍ പഠിച്ചുവരികയാണെന്നും ജനകീയ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂത്തൂപറമ്പ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് നടന്ന സമ്മേളനം കൂത്തുപറമ്പില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിവാദവുമായി ബന്ധപ്പട്ട് ജനങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. നിലവിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഇതിന് ശേഷം മാത്രമേ തീരുമാനത്തിലെത്തൂ. റവന്യുമന്ത്രി അടങ്ങുന്ന മന്ത്രിതല സംഘത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ചുണ്ട്. നീലക്കുറിഞ്ഞി പ്രദേശം സംരക്ഷിക്കേണ്ടതുണ്ടെന്നത് തന്നെയാണ് സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

pinarayivijayan

വാക്‌സിനെതിരെ പ്രചരണം നടത്തുന്നത് മുസ്ലീം തീവ്രവാദ സംഘടനകളോ?

മീസില്‍സ് റുബെല്ല വാക്സിനേഷനെതിരെ ഉണ്ടാകുന്ന കുപ്രചണങ്ങള്‍ക്കെതിരെയും മുഖ്യമന്ത്രി പ്രതികരിച്ചു. വാക്സിന്‍ പ്രവര്‍ത്തനത്തിനായി എത്തിയ നഴ്സിനേയും ഡോക്ടറെയുമൊക്കെ ആക്രമിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണം. ചില ശക്തികള്‍ വാക്സിനെതിരെ തെറ്റായ പ്രചരണം നടത്തി അനാവശ്യമായ ഭീതി ആളുകളില്‍ ഉണ്ടാക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നത് സാധാരണ പ്രവര്‍ത്തകരല്ലെന്നും മറ്റുചില വികാരങ്ങള്‍ സൃഷ്ടിക്കാനാണ് അവര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞദിവസം വാക്‌സിന്‍ വിരുദ്ധര്‍ നഴ്‌സിനെയും സര്‍ക്കാര്‍ ജീവനക്കാരെയും ആക്രമിച്ചിരുന്നു. സംഭവത്തില്‍ ചിലരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Pinarayi vijayan on Kurinji sanctuary contorversy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്