കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിറവം പള്ളിക്കേസ്; പാത്രിയര്‍ക്കീസ് ബാവ കേരളത്തിലേക്ക്

  • By Desk
Google Oneindia Malayalam News

പിറവം: യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ പരി. ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ, ഭാരത സന്ദര്‍ശനത്തിനെത്തുന്നു. മെയ് 22 മുതല്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തില്‍, മഞ്ഞിനിക്കര പള്ളി, പുത്തന്‍കുരിശ് പാത്രിയര്‍ക്കീസ് സെന്റര്‍ എന്നിവിടങ്ങളും സന്ദര്‍ശിക്കും. രാഷ്ട്രപതി, ഉപ രാഷ്ട്രപതി, പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ കാണുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.

piravm

എന്നാല്‍ യാക്കോബായ ഓര്‍ത്തഡോക്‌സ് തര്‍ക്കം നിലനില്‍ക്കുന്ന പിറവം,
ഉള്‍പ്പെടെയുള്ള പള്ളികളിലും സന്ദര്‍ശനങ്ങളുണ്ടാകുമെന്ന് വിശ്വാസികള്‍ പറയുന്നു. ഔദ്യോകികമായി പിറവം ഉള്‍പ്പെടെയുള്ള പള്ളികളില്‍ പരിപാടികളൊന്നും വച്ചിട്ടില്ല. എന്നാല്‍ പള്ളിക്കേസില്‍ ഇന്‍ജക്ഷന്‍ ഓഡറുകളൊന്നും കോടതികള്‍ പുറപ്പെടുവിച്ചിട്ടില്ല. അതുകൊണ്ടു തന്നെ പള്ളികള്‍ സന്ദര്‍ശിക്കാന്‍ ആര്‍ക്കും നിയമ തടസവുമില്ല.

യാക്കോബായ വിഭാഗം തങ്ങളുടെ പരമാധ്യക്ഷനായി പാത്രിയര്‍ക്കീസ് ബാവയെ കാണുമ്പോള്‍ ഓര്‍ത്തഡോക്‌സുകാര്‍ ഇദ്ദേഹത്തെ ആത്മീക നേതാവായി അംഗികരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഓര്‍ത്തഡോക്‌സിലെ ഒരു വിഭാഗം എതിര്‍ത്താലും, നിയമപരമായ പിന്തുണ തങ്ങള്‍ക്കുണ്ടാകുമെന്നും യാക്കോബായ സഭ കണക്കുകൂട്ടുന്നു. കേസുകളില്‍ പരാജയപ്പെട്ടതും, ഭരണ നേതൃത്വത്തില്‍ നിന്നുള്ള എതിര്‍പ്പും മൂലം വിശ്വാസികള്‍ക്കിടയില്‍ ഭിന്നിപ്പും, മുരടിപ്പും രൂപപ്പെട്ടിട്ടുണ്ട്. ഇത് പരിഹരിക്കാനും സഭ ലക്ഷ്യമിടുന്നു.

അതേസമയം കേരളത്തിലെത്തുന്ന പാത്രീയര്‍ക്കീസ് ബാവയെ കാണാന്‍ തയ്യാറല്ലെന്ന് ഓര്‍ത്തഡോക്‌സ് സഭാ പരിശുദ്ധ ബസോലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ നിലപാടെടുത്തിട്ടുണ്ടെന്ന് സഭാ വൃത്തങ്ങള്‍ പറഞ്ഞു. മുന്‍പ് ഓര്‍ത്തഡോക്‌സ് വിഭാഗം കാതോലിക്ക ബാവ വിദേശത്തു വച്ച് പാത്രിയര്‍ക്കീസ് ബാവയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സഭാ പ്രശ്‌നം നിര്‍ണ്ണായക വഴിത്തിരിവിലെത്തി നില്ക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെത്തുന്ന പാത്രിയര്‍ക്കീസ് ബാവയെ നേരിട്ട് കാണാന്‍ തയാറല്ലെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗം വ്യക്തമാക്കുന്നത്.
സുപ്രീം കോടതി വിധിയില്‍ യാക്കോബായ സഭ പരാജയപ്പെട്ട സാഹചര്യത്തിലുള്ള പാത്രിയര്‍ക്കീസ് ബാവയുടെ സന്ദര്‍ശനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

English summary
piravom church case-bhava will come to kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X