സൂരജ്, നിങ്ങൾ ഭീരുവാകരുത്, വർഗീയവാദികൾ തക്കം പാർത്തിരിക്കുന്നു.. സൂരജിന് ഫിറോസിന്റെ കട്ടസപ്പോർട്ട്

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  ആർ ജെ സൂരജിനെ പിന്തുണച്ച് യൂത്ത് ലീഗ് | Oneindia Malayalam

  കോഴിക്കോട്: അസഹിഷ്ണുതയുടെ വല്ലാത്തൊരു കാലത്തിലൂടെയാണ് നാം കടന്ന് പോകുന്നതെന്നതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ആര്‍ജെ സൂരജ്. മതത്തെക്കുറിച്ചുള്ള ചെറിയൊരു വിമര്‍ശനം പോലും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ഒരു വിഭാഗം ശക്തിപ്രാപിക്കുന്നു.മലപ്പുറത്ത് മുസ്ലീം പെണ്‍കുട്ടികള്‍ ഫ്‌ളാഷ് മോബ് നടത്തിയതിനെ പിന്തുണയ്ക്കുന്ന ഫേസ്ബുക്ക് ലൈവ് വീഡിയോയുടെ പേരില്‍ ആര്‍ജെ സൂരജിനെതിരെ വന്‍ ഹേറ്റ് ക്യാംപെയ്‌നാണ് അഴിച്ച് വിട്ടിരിക്കുന്നത്. സൂരജിന്റെ ജോലിയേയും സ്ഥാപനത്തേയും വരെ ബാധിക്കുന്ന നിലയിലെത്തി കാര്യങ്ങള്‍. ഒടുക്കം സൂരജിന് മാപ്പ് പറയേണ്ട ഗതികേട് പോലുമുണ്ടായി. സൂരജിനെ പിന്തുണച്ച് നിരവധി പേര്‍ രംഗത്ത് വരുന്നുണ്ട്. സൂരജ് വിഷയത്തില്‍ വിശ്വാസ സമൂഹത്തിന് മാനക്കേടുണ്ടാക്കിയവര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് യൂത്ത് ലീഗ്.

  ദുരന്തമുഖത്ത് ബഡായി ബംഗ്ലാവ് കളിച്ച് മുകേഷ് എംഎൽഎ.. കണ്ണ് പൊട്ടുന്ന പച്ചത്തെറി വിളിച്ച് നാട്ടുകാർ!

  സൂരജിനെതിരെ ആക്രമണം

  സൂരജിനെതിരെ ആക്രമണം

  മലപ്പുറത്തെ പെണ്‍കുട്ടികളെ പിന്തുണയ്ക്കുന്ന വീഡിയോയുടെ ഒരു ഭാഗത്ത് പ്രത്യേക രീതിയില്‍ സൂരജ് സംസാരിച്ചതാണ് ഇത്രയേറെ ഒച്ചപ്പാടുണ്ടാകാന്‍ കാരണം. മുസ്ലീം മതപ്രഭാഷണങ്ങളെ അനുകരിക്കുന്ന തരത്തിലായിരുന്നു അത്. ഇത് മതത്തെ അപമാനിക്കുന്നതാണ് എന്ന് ആരോപിച്ചാണ് സൂരജിനെതിരെ ഒരു വിഭാഗം സംഘടിത ആക്രമണം അഴിച്ച് വിട്ടത്. സൂരജ് മാപ്പ് പറഞ്ഞത് ഇക്കൂട്ടര്‍ ആഘോഷമാക്കുകയും ചെയ്യുന്നു.

  പിന്തുണച്ച് ഫിറോസ്

  പിന്തുണച്ച് ഫിറോസ്

  വിവാദത്തിൽ എല്ലാ മുസ്ലീങ്ങളും ആർജെ സൂരജിന് എതിരല്ല എന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. പികെ ഫിറോസിന്റെ വാക്കുകളിലേക്ക്.. ആർ.ജെ സൂരജ് മുസ് ലിം സുഹൃത്തുക്കളോട് മാപ്പ് ചോദിക്കുന്ന വീഡിയോ കണ്ടു. സങ്കടവും അമർഷവും അടക്കാനാവുന്നില്ല. മലപ്പുറത്ത് ഫ്ലാഷ് മോബ് നടത്തിയ ഏതാനും പെൺകുട്ടികളെ അവഹേളിച്ചവരെ വിമർശിച്ചതിനാണ് സൂരജിന് ഈ ഗതി വന്നത്.

  വിമർശനത്തോട് എന്തിന് അസഹിഷ്ണുത

  വിമർശനത്തോട് എന്തിന് അസഹിഷ്ണുത

  വിശ്വാസികൾ എന്ന് സ്വയം മേനി നടിക്കുന്നവർ ഈ നാടിനെ എങ്ങോട്ടാണ് കൊണ്ടു പോകുന്നതെന്ന് പികെ ഫിറോസ് ചോദിക്കുന്നു. വികാരം വ്രണപ്പെട്ടു വ്രണപ്പെട്ടു എന്ന് പേർത്തും പേർത്തും പറയുന്നവരോട് ചോദിക്കട്ടെ. നിങ്ങൾക്ക് വിശ്വാസം എന്നത് വ്രണപ്പെടുന്ന ഒരു വികാരം മാത്രമാണോ? വിമർശനത്തോട് എന്തിനാണ് നിങ്ങളിത്ര അസഹിഷ്ണുത കാണിക്കുന്നത്? വിമർശിച്ചതിന്റെ പേരിൽ അയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഭാവിയെ വരെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നത്?

  നിങ്ങൾ ഭീരുവാകരുത്

  നിങ്ങൾ ഭീരുവാകരുത്

  പ്രിയപ്പെട്ട ആർ. ജെ സൂരജ്, വീഡിയോയിൽ നിങ്ങൾ പറയുന്നത് കേട്ടു. ഇനി മുതൽ ആരെയും വിമർശിക്കില്ല എന്ന്. റേഡിയോ ജോക്കി എന്ന ജോലി ഉപേക്ഷിക്കുകയാണ് എന്ന്. നിങ്ങൾ ഉയർത്തിയ വിമർശനങ്ങൾ നിർത്തരുത്. ജോലി ഉപേക്ഷിക്കരുത്. നിങ്ങളെ പോലുള്ളവരുടെ നിലപാടുകളാണ് ഈ നാടിന് ഇപ്പോൾ ആവശ്യമായിട്ടുള്ളത്. നിങ്ങൾ ഭീരുവാകരുത്.

  സൂരജിനോട് മാപ്പ് ചോദിക്കുന്നു

  സൂരജിനോട് മാപ്പ് ചോദിക്കുന്നു

  നിങ്ങളുടെ ഭീരുത്വം പോലും ഉപയോഗപ്പെടുത്താൻ വർഗ്ഗീയ വാദികൾ കാത്തിരിക്കുകയാണ്. അതിനവസരം ഒരുക്കരുത്. ഒരു കാര്യം കൂടി, മാപ്പ് പറയേണ്ടത് നിങ്ങളല്ല, ഞങ്ങളാണ്. വിശ്വാസികൾ എന്ന പേരിൽ ചിലർ നടത്തിയ ആക്രമണത്തിന് ഒരു വിശ്വാസി എന്ന നിലയിൽ മാപ്പു ചോദിക്കുന്നുവെന്നും പികെ ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

  ഫേസ്ബുക്ക് പോസ്റ്റ്

  പികെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Youth League leader PK Firoz supports RJ Sooraj in flash mob controversy

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്