കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്ധ്യ കഴിഞ്ഞു,കൂരിരുട്ട്‌, ലൈറ്റില്ല, ഓടിയെത്തി ബിന്ദുവും ദിവ്യയും; കുറിപ്പുമായി പികെ ശ്രീമതി

Google Oneindia Malayalam News

കണ്ണൂർ: ട്രെയിൻ യാത്രയ്ക്കിടയിൽ പലർക്കും ദുരനുഭവങ്ങൾ ഉണ്ടാകാറുണ്ട്. അത്തരത്തിൽ നേരിട്ടൊരു അനുഭവത്തെ കുറിച്ചും ആ സമയത്ത് രണ്ട് വനിതാ ടിടിഇമാർ നടത്തിയ കൃത്യമായ ഇടപടെലിനെ കുറിച്ചും കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ മുൻ എംപിയായ പികെ ശ്രീമതി.രാത്രിയും പകലുമെന്നില്ലാതെ പുരുഷന്മാരെ പോലെ തന്നെ ജോലി ചെയ്യുന്ന ഈ പെൺകുട്ടികൾ മാതൃകയാണെന്ന് പികെ ശ്രീമതി ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

റെയിൽവേയിൽ ടിക്കറ്റ്‌ ഇൻസ്പെക്റ്റർമാരാണ്


ഇവർ രണ്ടു പേരും റെയിൽവേയിൽ ടിക്കറ്റ്‌ ഇൻസ്പെക്റ്റർമാരാണ്. ദിവ്യയും ബിന്ദുവും. നവമ്പർ 15നു നേത്രാവതി എക്സ്പ്രസിലെ A1 ബോഗിയിൽ പെട്ടെന്നാണു ചില പ്രശ്നങ്ങളുണ്ടായത്‌. ഷോർണ്ണൂർ വിട്ടതിനുശേഷം കുറേശെയായി ചൂടു കൂടി തുടങ്ങി. കോഴിക്കോട്‌ എത്തിയപ്പോൾ AC വർക്ക്‌ ചെയ്യുന്നില്ല എന്നറിഞ്ഞു. ACമെക്കാനിക്ക്‌ വന്ന് പരിശോധന ആരംഭിച്ചു. കോഴിക്കോട്‌ വിട്ടതിനു ശേഷം കുടുതൽ ചൂട്‌ അനുഭവപ്പെടാൻ തുടങ്ങി. പ്രായമുള്ളവരും കുഞ്ഞുങ്ങളും ഉൾപ്പടെ എല്ലാ സീറ്റിലും യാത്രക്കാർ. ഫാനില്ലാത്ത ബോഗിയാണ്. സന്ധ്യ കഴിഞ്ഞു.കൂരിരുട്ട്‌. ലൈറ്റില്ല , ഫാനില്ല ACയുമില്ല കുഞ്ഞുങ്ങൾ കരയാൻ തുടങ്ങി. യാത്രക്കാർ അൽപസ്വൽപം ക്ഷോഭിച്ച്‌ സംസാരിക്കാൻ തുടങ്ങി.

'ഇങ്ങോട്ട് ഒരു ഗോളടിക്കുമ്പോള്‍ തിരിച്ച് അങ്ങോട്ടും അടിക്കും', നിമിഷാ സജയന് എതിരെ സന്ദീപ് വാര്യര്‍ വീണ്ടും'ഇങ്ങോട്ട് ഒരു ഗോളടിക്കുമ്പോള്‍ തിരിച്ച് അങ്ങോട്ടും അടിക്കും', നിമിഷാ സജയന് എതിരെ സന്ദീപ് വാര്യര്‍ വീണ്ടും

എഞ്ചിനീയർമ്മാർ എത്തി ശരിയാക്കും എന്ന് ഉറപ്പ്‌ കിട്ടി


TTEബിന്ദു ആദ്യംമുതൽക്ക്‌ യാത്രക്കാരെ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും ആളുകളുടെ ഉൽക്കണ്ഠ മാറുന്നില്ല. എന്നാൽ മനസാന്നിദ്ധ്യത്തോടെ ബിന്ദുവും തേഡ്‌ ഏസിയിൽ നിന്നെത്തിയ ദിവ്യയും യാത്രക്കാരെ സ്നേഹത്തോടേയും ക്ഷമയോടേയും ആശ്വസിപ്പിക്കുന്നത്‌ കണ്ട്‌ ഞാൻ അത്ഭുതപ്പെട്ടു. വിമർശനവും ആക്ഷേപവും കുറേശെ അധിക്ഷേപത്തിലേക്ക്‌ വരുമോ എന്നു പോലുമെനിക്ക്‌ തോന്നി. ഞാനും അവരുടെ കൂടെ കൂടി യാത്രക്കാരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ട്രെയിൻവടകരയും വിട്ടു . കിട്ടാവുന്ന എല്ലാവരേയും വിളിച്ചു. എം. പി. യായിരുന്നപ്പോൾ എന്റെ കയ്യിലുണ്ടായിരുന്ന റെയിൽവേ ഉന്നത ഉദ്യോഗസ്ഥന്മാരേയും അറിയിച്ചു. കണ്ണൂരിൽ എഞ്ചിനീയർമ്മാർ എത്തി ശരിയാക്കും എന്ന് ഉറപ്പ്‌ കിട്ടി.

എല്ലാ യാത്രക്കാരും കണ്ണൂരിൽ ഇറങ്ങും


ശരിയായില്ലെങ്കിൽ എല്ലാ യാത്രക്കാരും കണ്ണൂരിൽ ഇറങ്ങും എന്ന് ഞാൻ കൂട്ടിചേർത്തു. അതിന്റെ ആവശ്യമുണ്ടാവില്ല എന്ന് ഉന്നത ഉദ്യോഗസ്ഥനും. ഇൻസ്പെക്ടർമ്മാർക്ക്‌ അൽപം സമാധാനമായി. കണ്ണൂരിലെത്തി. എഞ്ചിനീയർമ്മാർ എത്തി .കുറച്ച്‌ സമയം കഴിഞ്ഞപ്പോൾ എല്ലാം ശരിയായി. അങ്ങോട്ടുമിങ്ങോട്ടും ഓടി ഓടി യാത്രക്കാരെ അശ്വസിപ്പിച്ച്‌ വിയർത്ത്‌ കുളിച്ച്‌ വിഷമിച്ചരണ്ട്‌ പെൺകുട്ടികളെ അഭിനന്ദിക്കാതിരിക്കാൻ വയ്യ.

ഹരിയാനയിൽ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി; വൻ മുന്നേറ്റവുമായി ആം ആദ്മിഹരിയാനയിൽ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി; വൻ മുന്നേറ്റവുമായി ആം ആദ്മി

പ്രശ്നങ്ങളുടെ മുന്നിൽ തളരാതെ


പ്രശ്നങ്ങളുടെ മുന്നിൽ തളരാതെ ,ശ്വാസം മുട്ടു അനുഭവപ്പെടുന്ന അവസ്ഥയിലേക്കെത്തിക്കൊണ്ടിരുന്ന യാത്രക്കാർ ക്ഷോഭിക്കാൻ തുടങ്ങിയപോൾ സ്നേഹപൂർവ്വം ആശ്വസിപ്പിച്ച അവരുടെ മനസാന്നിദ്ധ്യം ആരേയും അതിശയിപ്പിക്കുന്നതായിരുന്നു. രാത്രിയും പകലുമെന്നില്ലാതെ പുരുഷന്മാരെ പോലെ തന്നെ ജോലി ചെയ്യുന്ന ഈ പെൺകുട്ടികൾ മാതൃകയാണ്. പ്രതിബദ്ധതയോടെ പ്രശ്നങ്ങളെ നേരിട്ട ബിന്ദുവിനും കൂടെ ചേർന്ന ദിവ്യക്കും ഹൃദയം നിറ ഞ്ഞ അനുമോദനവും ആശംസകളും.

'ഗുജറാത്തിൽ ആം ആദ്മി സർക്കാർ രൂപീകരിക്കും, സൂറത്തിൽ മാത്രം 8 സീറ്റ്'; പ്രവചനവുമായി അരവിന്ദ് കെജരിവാൾ'ഗുജറാത്തിൽ ആം ആദ്മി സർക്കാർ രൂപീകരിക്കും, സൂറത്തിൽ മാത്രം 8 സീറ്റ്'; പ്രവചനവുമായി അരവിന്ദ് കെജരിവാൾ

English summary
PK Sreemathi Share Note About Lady Staff in railway and their timely involvement amid a problem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X